Read Time:1 Minute
നാസയുടെ ചൊവ്വ 2020 ദൗത്യത്തിന്റെ ഭാഗമായ പെർസെവെറൻസ് റോവർ ഇന്നു വൈകിട്ട് ഇന്ത്യൻ സമയം 5.20നു ഫ്ലോറിഡയിലെ കേപ് കാനവേറൽ എയർഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്ന് കുതിച്ചുയർന്നു. യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് വി റോക്കറ്റിലേറിയാണ് മാർസ് 2020 പെർസെവെറൻസ് റോവർ ചുവന്ന ഗ്രഹത്തിലേക്ക് യാത്രതിരിച്ചത്.. നീണ്ട ഏഴുമാസങ്ങളെടുത്ത്, 2021 ഫെബ്രുവരി 18 ന് അത് ചൈവ്വയുടെ ഉപരിതലത്തിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ചുവന്ന ഗ്രഹത്തിൽ ജീവന്റെ അടയാളങ്ങൾ തിരയുക, ഗ്രഹത്തിന്റെ ഭൗതികഘടനയുടെ പര്യവേക്ഷണം നടത്തുക, മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിൽ പങ്കാളിയാവുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ പെർസെവെറൻസ് റോവറിന്റെ വിക്ഷേപണത്തിനുണ്ട്.
#CountdownToMars
പ്രക്ഷേപണം തത്സമയം കാണാം
മറ്റു ലേഖനങ്ങൾ
- പെർസിവിയറൻസ്
- നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!
- മാര്‍സ് 2020 ഇനി മുതല്‍ Perseverance!
Related
0
0