Read Time:1 Minute

ലോക പ്രസിദ്ധനായ ഗണിതജ്ഞൻ. കേരളീയനായ ഡോ. വി. പി. മുരളീധരന്റെയും രാജസ്ഥാൻകാരിയായ മീര ഭാർഗവയുടെയും മകനായി 1974-ൽ കാനഡയിൽ ജനിച്ചു. ഗണിതത്തിലെ ഗവേഷണത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ ഫീൽഡ്സ് മെഡൽലഭിച്ചിട്ടുണ്ട്. 2014-ൽ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് മാത്തമാറ്റിഷ്യൻസിൽ വെച്ചാണ് പുരസ്കാരം നൽകപ്പെട്ടത്. 40 വയസ്സിൽ താഴെ പ്രായമുള്ള ഗണിതജ്ഞർക്ക് ഇന്റർനാഷണൽ മാത്തമാറ്റിക്കൽ യൂണിയൻ ആണ് 4 വർഷത്തിൽ ഒരിക്കൽ ഈ പുരസ്കാരം നൽകുന്നത്. ഫീൽഡ്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് മഞ്ജുൾ ഭാർഗവ. പിന്നീട് 2018ൽ ഇന്ത്യൻ വംശജനായ അക്ഷയ് വെങ്കിടേഷിനും ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2015-ൽ ഇന്ത്യ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. സംഖ്യകളെക്കുറിച്ചു പഠിക്കുന്ന നമ്പർ തിയറിയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല.


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഒറിയോൺ
Next post വെങ്കി രാമകൃഷ്ണൻ
Close