Read Time:3 Minute

ആഫ്രിക്കയിൽ നിന്ന് അറുപതിനായിരം വർഷങ്ങൾക്ക് മുൻപാണ് ആഫ്രിക്കയിൽ നിന്നും ആന്ഡമാനിലേക്ക് ആദ്യത്തെ ഹ്യൂമൻ മൈഗ്രെഷൻ നടക്കുന്നത്. അതിനുശേഷം പല കാലഘട്ടങ്ങളിലായി ധാരാളം ജനതകളുടെ കുടിയേറ്റം ഇന്ത്യയിലേക്കുണ്ടായി. അലക്‌സാൻഡറിന്റെ സൈന്യം, അറബികൾ, തുർക്കികൾ, ബ്രിട്ടീഷ് അധിനിവേശം, സിദ്ദി, പാഴ്സി, ജ്യൂസ് അങ്ങനെ പലതരം ആളുകൾ… ഇവരെല്ലാം തമ്മിൽ ധാരാളം intermixing ഉണ്ടായ ഒരു സമൂഹമാണ് ഇന്ത്യയിലേത്.

ഏറ്റവും പുതിയ ജീനോം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി ഹൈദരാബാദിലെ The Center for DNA Fingerprinting and Diagnostics (CDFD) യുടെ ഡയറക്ടർ ആയ ഡോ. തങ്കരാജ് പറയുന്നു. ഇപ്പോൾ 4635 പോപ്പുലേഷൻ ഗ്രൂപ്പുകൾ ഇന്ത്യയിലുണ്ട്. 532 ട്രൈബൽ ഗ്രൂപ്പുകൾ, 72 പ്രിമിറ്റീവ് ട്രൈബ്സ് .. ഇതാണ് ഇപ്പോഴത്തെ ഇന്ത്യൻ സമൂഹത്തിന്റെ ഘടന.

1600 വർഷം മുൻപാകണം ജാതിവ്യവസ്ഥ രൂപപ്പെടുന്നത്. പിന്നീടത് സ്വജാതിയിൽ മാത്രമുള്ളവരെ കല്യാണം കഴിക്കുന്ന എൻഡോഗാമിയിലേക്ക് നയിച്ചു. ഗുപ്തഗുണങ്ങൾ കാരണമുള്ള ജനിതകരോഗങ്ങൾ ഇന്ത്യയിൽ വളരെ വലിയ തോതിൽ കാണാനുള്ള കാരണം ഇതാണ്.

ഇതിനൊപ്പം ഇന്ത്യയിൽ നിന്ന് മറ്റ് സൗത്ത് ഏഷ്യൻ പ്രദേശങ്ങളിലേക്ക് ജീനുകളുടെ പ്രസാരണം ഉണ്ടായി. ഇപ്പോൾ ജനിതകമായി വൈവിധ്യമുള്ളത് എന്ന് തോന്നുന്ന സമൂഹങ്ങൾ പോലും ഒരേ ancestor ൽ നിന്നാണ് വന്നത് എന്ന് ഈ പഠനങ്ങൾ കാണിച്ചു. ജനിതക സ്വഭാവങ്ങളുടെ ഇത്തരത്തിലുള്ള ഭൂമിശാസ്ത്രപരമായ വിന്യാസം മനസ്സിലാക്കുന്നതിലൂടെയാണ് നമ്മൾ രോഗങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൂടുതൽ പഠിക്കുന്നത്. പുതിയ ജീനോം പഠനങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം എങ്ങനെ വ്യത്യസ്തമാകുന്നു എന്നും പലതരം സാമൂഹിക ഗ്രൂപ്പുകൾക്ക് എങ്ങനെ ഉപദേശങ്ങൾ നൽകാം എന്നും ഡോ തങ്കരാജ് വിശദീകരിക്കുന്നു

ഗ്രിഗർ മെന്ഡലിന്റെ ഇരുന്നൂറാം ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്ക ഡിജിറ്റൽ പ്ലാറ്റ്‌ഫോമും സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ഡോ. തങ്കരാജ്. സയൻസ് കേരള ചാനലിലെ ഈ പ്രഭാഷണം കേൾക്കാതിരിക്കരുത് . കേൾക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ…


വീഡിയോ കാണാം…


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആഗോള തവളക്കാൽ വ്യാപാരം
Next post CRISPR-cas9 ജീൻ എഡിറ്റിംഗ് ഒരു ദശകത്തിലൂടെ
Close