ഒന്നാം സ്ഥാനം നേടിയ പാലക്കാട് പട്ടാമ്പി കോളേജിലെ വിഷ്ണുവും വിവേക് വിജയനും ഡോ. സന്ധ്യാ കൗശിക്കിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.

തോന്നയ്ക്കല്‍: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയന്‍സ് പോര്‍ട്ടല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജീവപരിണാമം സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പാലക്കാട് പട്ടാമ്പി എസ് എന്‍ ജി എസ് കോളേജിലെ വിഷ്ണുവും വിവേക് വിജയനും ജേതാക്കളായി. 14 ജില്ലാ ടീമുകളില്‍ നിന്ന് ആദ്യറൗണ്ടില്‍ യോഗ്യത നേടിയ ആറ് ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്.

രണ്ടാം സ്ഥാനം നേടിയ വി.വിഷ്മയും ചരണും

കൊല്ലം അമൃത സ്‌കൂള്‍ ഓഫ് ബയോ ടെക്‌നോളജിയിലെ വി വിഷ്മയും പി ചരണും രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തിനര്‍ഹരായത് പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിലെ ആദര്‍ശ് ജെയും ബിനോയ് ജോയിയുമാണ്. പതിനായിരം രൂപയും ഡാര്‍വിന്‍ മെഡലുമാണ് ഒന്നാം സ്ഥാനത്തിനര്‍ഹരായവര്‍ക്ക് സമ്മാനിച്ചത്. ഡാര്‍വിന്‍ മെഡലുകള്‍ക്കൊപ്പം 5000 രൂപ, 3000 രൂപ യഥാക്രമം രണ്ടും മൂന്നൂം സ്ഥാനം ലഭിച്ചവര്‍ക്ക് സമ്മാനിച്ചു.

മൂന്നാം സ്ഥാനം – പത്തനംതിട്ട ട

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റീസേര്‍ച്ചിലെ പ്രൊഫ. സന്ധ്യ കൗശിക വിജയികള്‍ക്ക് സമ്മാനവിതരണം നിര്‍വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി മേധാവി ഡോ. എ. ബിജുകുമാര്‍ പരിണാമത്തിനൊരാമുഖം അവതരിപ്പിച്ചു. ഡോ. കെ.പി. അരവിന്ദന്‍, ഡോ. പി.കെ. സുമോദൻ , ഡോ. പ്രസാദ് അലക്‌സ് എന്നിവര്‍ വിവിധ റൗണ്ട് മത്സരങ്ങളിലെ ക്വിസ് മാസ്റ്റര്‍മാരായി. ലൂക്ക എഡിറ്റര്‍ റിസ്വാന്‍, എന്‍. സാനു, ഡോ. എന്‍. ഷാജി, ബിജുമോഹന്‍, വിജയകുമാര്‍ ബ്ലാത്തൂര്‍ , സുനിൽ ദേവ് , മാത്യു ആന്റണി , പി.കെ ബാലകൃഷ്ണൻ , ഡോ.വി.രാമൻകുട്ടി എന്നിവർ നല്‍കി.

Leave a Reply

Previous post GSFK LUCA Evolution Quiz Final ഫെബ്രുവരി 12 ന്
Next post പ്രണയദിനത്തിൽ ചില ജൈവകൗതുകങ്ങൾ
Close