Read Time:3 Minute
അന്റാര്‍ട്ടിക്കയില്‍ ഹിമപാതത്തിന്റെ അളവു കൂടുന്നുവെന്ന വാര്‍ത്ത വായിക്കൂ ….
![By Dave Pape [Public domain], via Wikimedia Commons Antarctica. An orthographic projection of NASA's Blue Marble data set.](https://i0.wp.com/luca.co.in/wp-content/uploads/2016/07/Antarctica-300x300.jpg?resize=300%2C300)
സൂര്യന്‍ താരതമ്യേന നിര്‍ജീവമാവുകയാണുപോലും. സൂര്യകളങ്കങ്ങള്‍ കുറഞ്ഞുകുറഞ്ഞുവരുന്നു. മൗണ്ടര്‍ മിനിമത്തിലേക്കാണ് പോക്ക് എന്നു തോന്നുന്നു. 2030ല്‍ അതു പരമാവധിയില്‍ എത്തും. ഇതുപോലൊരു മൗണ്ടര്‍ മിനിമം 1645 – 1715 കാലത്തുണ്ടായപ്പോള്‍ ഭയങ്കര തണുപ്പായിരുന്നത്രേ. അതുകൊണ്ട് ഇക്കുറിയും അങ്ങനെ സംഭവിച്ചേക്കാം എന്നാണ് ഊഹം. പക്ഷേ, കഴിഞ്ഞ 400 കൊല്ലങ്ങള്‍ക്കിടയില്‍ സംഭവിച്ച നാല് മൗണ്ടര്‍മിനിമ കാലഘട്ടങ്ങളില്‍ ഹിമയുഗമൊന്നും ഉണ്ടായതായി സൂചനയില്ലതാനും.
[box type=”warning” align=”aligncenter” ]ആകപ്പാടെ നോക്കുമ്പോള്‍ തട്ടിക്കൂട്ടിയ ഒരു ഗവേഷണം പോലെ തോന്നുന്നു അന്റാര്‍ട്ടിക്കയിലെ ഈ മഞ്ഞുവീഴ്‌ച. അമേരിക്ക, റഷ്യ, കനഡ, ഇംഗ്ലണ്ട് പോലുള്ള ഇടങ്ങളില്‍ വ്യവസായികള്‍ ഏറെക്കാലമായി ആഗോളതാപനം തന്നെ ഒരു നുണയാണെന്നു പറഞ്ഞുകൊണ്ടിരിക്കയാണല്ലോ. എന്തായാലും നമുക്ക് അത്രവേഗം ഈ വാര്‍ത്ത വിഴുങ്ങണ്ട. അല്‍പ്പം കൂടി കാത്തിരിക്കാം.[/box]