ഡോ.കെ.കെ.പുരുഷേത്തമന്‍
2021ല്‍ വാക്സിനുകളുടെ ഈ കാരണവർക്ക് നൂറു വയസ്സ് തികയുകയാണ് , ഈ പഴഞ്ചൻ കാരണവരെ പറ്റി ഇപ്പൊള്‍ ഓർക്കാൻ എന്താണ് കാര്യം? കാര്യമുണ്ട് പറയാം.
അതിനുമുൻപു ഇത്തിരി ചരിത്രം.
ലോകചരിത്രത്തിൽ പകർച്ചവ്യാധി കൊണ്ട് മരണപ്പെട്ട ആളുകളുടെ എണ്ണം നോക്കിയാൽ ഏതെങ്കിലും ഒരു രോഗാണുവിനെ കൊണ്ട് മാത്രം മരണങ്ങൾ സംഭവിച്ചത് ക്ഷയരോഗം (ട്യൂബർകുലോസിസ്) കൊണ്ടാണ്. എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ക്ഷയരോഗം ലോകത്തുണ്ട്, എങ്കിലും 1882 ആണ് റോബർട്ട് കോക്ക് ക്ഷയരോഗത്തിന്റെ കാരണക്കാരനെ ആദ്യമായി വേർതിരിച്ചെടുത്തത്. കഴിഞ്ഞ നൂറ്റാണ്ടിൽ നാലിലൊന്ന് മരണങ്ങൾ ക്ഷയ രോഗവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിലാണ് ക്ഷയ രോഗത്തിനെതിരെ ഉള്ള വാക്സിനുകളുടെ ശ്രമങ്ങൾക്ക് ഫലം കണ്ടത് ഫ്രഞ്ച് ഡോക്ടർമാരായ Albert Calmette ഉം Calmille Guerin എന്നിവരാണ് ആദ്യമായി ക്ഷയരോഗത്തിനെതിരെ വാക്സിൻ കണ്ടെത്തിയത്. 1900 ലാണ് ക്ഷയ രോഗാണുക്കളെ ലാബറട്ടറിയിൽ പരീക്ഷണശാലകളിൽ ഇവർ വളർത്തിയെടുത്തത്.
വളർത്തി എടുക്കപ്പെട്ട അണുക്കളിൽ നിന്ന് വീണ്ടും പുതു തലമുറകളിലേക്ക് വീണ്ടും വീണ്ടും സബ് കൾച്ചർ ചെയ്യുമ്പോൾ ക്ഷയരോഗാണുക്കളുടെ വീര്യം കുറയുന്നു എന്ന് ശ്രദ്ധയിൽപ്പെട്ടു. ഈ രീതിയിൽ തന്നെ എന്തുകൊണ്ട് വാക്സിൻ ഉണ്ടാക്കി കൂടാ എന്ന ആശയം ഇവരിൽ ഉടലെടുത്തത് അങ്ങനെയാണ്. പരീക്ഷണശാലകളിൽ 230 തവണ ആവർത്തിച്ചാവർത്തിച്ച് വളർത്തിയെടുത്ത് കഴിഞ്ഞപ്പോഴേക്കും ക്ഷയ രോഗാണുവിന്റെ രോഗമുണ്ടാകാനുള്ള ശേഷി തീർത്തും നഷ്ടപ്പെട്ടിരുന്നു അതെ സമയം വിഭജിക്കാനും വളരാനുമുള്ള ശേഷി പഴയതുപോലെ നിലനിന്നിരുന്നു. 1908 മുതൽ 13 വർഷം കൊണ്ടാണ് ഇത്തരത്തിലുള്ള സബ് കൾച്ചർ പൂർത്തീകരിച്ചത്. ഓരോ സബ് കൾച്ചറും ഓരോ മൂന്നാഴ്ചകൾ ഇത്തരത്തിൽ 230({ തവണ ഇതാവർത്തിച്ചു
നന്നായി വേവുന്നതിനു മുൻപേ വിളമ്പിയ വിഭവം.
1928 ആവുമ്പോഴേക്കും 114000 കുഞ്ഞുങ്ങൾ വാക്സിന്‍ നല്‍കി. അന്നും ബാഗി വാക്സിൻ ഫലസിദ്ധി യെപ്പറ്റി ഗുണങ്ങളെപ്പറ്റി ഉറപ്പു ഉണ്ടായിരുന്നില്ല പക്ഷെ , തൊള്ളായിരത്തി മുപ്പതിൽ വാക്സിൻ ചരിത്രത്തില്‍ ഒരിക്കലും മറക്കാത്ത ഒന്ന് സംഭവിച്ചു. വിശ്വാസം നഷ്ടപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി ചരിത്രത്തിലെ ബ്ലാക്ക് സെൻറ് ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം. ജർമനിയിലെ ലുബെക്ക് പട്ടണത്തിൽ 250 നവജാതശിശുക്കൾ വാക്സിന്‍ സ്വീകരിച്ചു അതിൽ 73 കുട്ടികൾ മരണപ്പെട്ടു 135 കുഞ്ഞുങ്ങൾരോഗ ബാധിച്ച ആയെങ്കിലുംമരണത്തിൻറെ പക്കൽനിന്നും കഷ്ട്ടിച്ചു രക്ഷപ്പെട്ടു. ഒരു പാട് നാളത്തെ അന്വേഷണത്തിനൊടുവിൽ കാര്യം മനസ്സിലായി. ഉപയോഗിച്ച ബിസിജി വാക്സിനിൽ രോഗം ഉണ്ടാക്കാൻ കഴിവുള്ള രോഗാണുക്കളും കടന്നുകൂടിയിരുന്നു എന്നു പഠനത്തിൽ തെളിഞ്ഞു. നന്നായി വേവുന്നതിനു മുൻപേ വിളമ്പിയ വിഭവം.
ദേശീയ പ്രതിരോധ പട്ടികയിലേക്ക്
പിന്നീട് പത്തുവർഷത്തേക്ക് BCG വാക്സിൻ മറവിയിലേക്ക് പോയി. വാക്സിനുകൾ നിർമ്മിക്കാനുള്ള പുതിയ സങ്കേതങ്ങളും രീതികളും വന്നപ്പോൾ കുറ്റമറ്റ രീതിയിൽ ബിസിജി വാക്സിൻ നിർമ്മിക്കാമെന്ന് വന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകമാകെ ക്ഷയ രോഗത്തിൻറെ എണ്ണം കൂടിയപ്പോൾ ബിസിജി വാക്സിൻ ഒരിക്കൽകൂടി പ്രയോഗത്തിൽ വരികയായിരുന്നു. ബിസിജി വാക്സിൻ രോഗപ്രതിരോധത്തിന് ഗുണം ചെയ്യുമെന്നു പല പഠനങ്ങളും വന്നു.
അതിൽ ഇങ്ങോട്ട് ബിസിജി വാക്സിൻ നൽകുന്ന പ്രതിരോധ ശേഷിയെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പല പഠനങ്ങളും ഉണ്ടായിരുന്നു. എല്ലാവരും അംഗീകരിക്കുന്ന സത്യമുണ്ട് ക്ഷയരോഗത്തിൽ വളരെ ഗൗരവം കൂടിയ തലച്ചോറിലെ രോഗം, ശരീരം ആകെ ക്ഷയ രോഗാണുക്കൾ പടർന്നു കയറുന്ന മിലിയറി ടി. ബി എന്നീ കൂടിയ തരത്തിൽ ഉള്ള ക്ഷയരോഗം തടയാൻ ബി സി ജി ഫലപ്രദം എന്നതിന് തർക്കമില്ല.
വ്യത്യസ്തമായ അഭിപ്രായങ്ങൾക്കിടയിൽ ചില രാജ്യങ്ങൾ സ്വന്തം ദേശീയ പ്രതിരോധ പട്ടികയിൽ ബിസിജി വാക്സിൻ ഉൾപ്പെടുത്തി ചില രാജ്യങ്ങൾ ഉൾപ്പെടുത്തിയില്ല.
ലാണ് ഇന്ത്യ ആദ്യമായി ഇന്ത്യയിൽ ബി സി ജി കൊടുത്തത്. എങ്കിലും 1978 ന് ശേഷമാണ് ദേശീയ പ്രതിരോധ പട്ടിക നിലവിൽ വന്നതും ശരിയായരീതിയിൽ രാജ്യമാകെ കൊടുത്തു തുടങ്ങിയതും . അതിൽ പിന്നീട് നാല് പതിറ്റാണ്ടുകൾ. ദേശീയ പ്രതിരോധ പട്ടികയിൽ പെട്ട വാക്സിനുകളിൽ വെച്ച് ഏറ്റവും കൂടുതലും, ഏകദേശം 97 ശതമാനം കുട്ടികളിലും കൊടുക്കുന്നതുമായി വാക്സിന് ബി സി ജി വാക്സിൻ.
അമേരിക്ക ഇറ്റലി ഫ്രാൻസ് സ്പെയിൻ തുടങ്ങിയ ഒരുപാട് യൂറോപ്യൻ രാജ്യങ്ങൾ ബിസിജി വാക്സിന് അവരുടെ പ്രതിരോധ പട്ടികയിൽ പെടുത്തിയില്ല. ചൈനയിൽ 1950 തൊട്ട് കൊടുക്കുന്നുണ്ട് അതിൽ ചെറിയ കാലഘട്ടം 76 മുതൽ 86 വരെയുള്ള കാലഘട്ടത്തിലെഅവിടെ ബി സി ജി കൊടുത്തില്ല. അതിൽ പിന്നീട് ബിസിജി വാക്സിൻ ക്ഷയരോഗത്തിന് എതിരെ ചൈനയിൽ കൊടുക്കുന്നുണ്ട് .
ബി സി ജി . – അധികമാരും അറിയാത്ത ഗുണങ്ങൾ
ക്ഷയ രോഗത്തിനെതിരെ ഉള്ള പ്രതിരോധത്തിന് ആണ് ഉദ്ദേശിച്ചതെങ്കിലും അവിടുന്നിങ്ങോട്ട് മറ്റു പല ഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്
- ഉദാഹരണത്തിന് ക്ഷയ രോഗാണുവുമായി ഏറെ ബന്ധമുള്ള കുഷ്ഠ രോഗ അണുവിനെതിരെയും ബിസിജി വാക്സിൻ ഒരുപരിധിവരെ ഫലം ചെയ്യുന്നുണ്ട്
- ഇതിനും പുറമെ രോഗപ്രതിരോധശേഷി പൊതുവേ ഉയർത്തുന്നതിന് ബി സി ജി സഹായിക്കുന്നുന്ദ്
- ഈയടുത്താണ് അർബുദ ചികിത്സക്ക് വേണ്ടിയിട്ട് ബിസിജി വാക്സിൻ ഉപയോഗിച്ച് തുടങ്ങിയത്
പ്രത്യേകം എടുത്തു പറയാവുന്നത്
- മൂത്രസഞ്ചിയുടെ കാൻസർ ചികിത്സിക്കാൻ ബിസിജി വാക്സിൻ നേരിട്ട് സഞ്ചിയിലേക്ക് കടത്തി വിടാറുണ്ട്.
ബി സി ജി വാക്സിനെ കുറിച്ച് എന്താണിപ്പോള്‍ പറയാൻ ?
ഏകദേശം പത്തുലക്ഷത്തോളംപേരെ കോവിഡ് ഈ രോഗം ബാധിച്ചു എങ്കിലും കുട്ടികളിൽ ഈ രോഗാണുബാധ തുലോം കുറവാണ് ,എന്നുമാത്രമല്ല രോഗാണു ബാധ ഉണ്ടായവരിൽ പലപ്പോഴും രോഗലക്ഷണങ്ങൾ ഒന്നുമേ ഇല്ലാതെ പോവുകയോ നിസ്സാരമായ പനിയോ ജലദോഷമോ ആയി മാറി പോവുകയാണ് ചെയ്യുന്നത് ഗൗരവതരമായ അവസ്ഥയിലേക്ക് പോകുന്നതും മരണങ്ങളും വളരെ അപൂർവമാണ്. നൂറു ആളുകൾക്ക് ബാധിക്കുമ്പോൾ രണ്ട് കുട്ടികൾക്കേ രോഗം ബാധിക്കുന്നു ബാധിക്കുന്നുള്ളു.
മരണങ്ങൾ നടക്കുന്നത് 0.006 അതായത് മുപ്പതിനായിരത്തിൽ ഒരു കേസിൽ മാത്രമേ കുട്ടികൾ കൊറോണാ കൊണ്ട് മരണം സംഭവിക്കുന്നത്. ഇങ്ങനെ എന്ത് കൊണ്ട് സംഭവിക്കുന്നു എന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പല കാരണങ്ങളും ആലോചിച്ചു.
- കുഞ്ഞായിരിക്കുമ്പോൾ ആണല്ലോ പ്രതിരോധ വാക്സിനുകൾ എടുക്കുന്നത്. ഈ വാക്സിനുകളിൽ ഏതെങ്കിലും ഈ രോഗത്തിനെതിരെയും പ്രതിരോധം നൽകുന്നുണ്ടോ ?
- രണ്ടാമത് ഈ കാലഘട്ടങ്ങളിൽ കുഞ്ഞുങ്ങൾക്ക് മാത്രമായി ഉണ്ടാകുന്ന എന്തെങ്കിലും അസുഖങ്ങൾ കൊറോണ ക്കെതിരെ പ്രതിരോധം നടക്കുന്നുണ്ടോ?
- അതുമല്ല കുഞ്ഞുങ്ങൾ ആയതുകൊണ്ട് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതുകൊണ്ടു മറ്റുള്ളവരെ അപേക്ഷിച്ച് അവർക്ക് വരാനുള്ള സാധ്യത കുറയുകയാണോ?ഈ സാദ്ധ്യത വളരെ കുറവാണ്. കാരണം ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ ആണ് സമാനമായ മറ്റൊരു പകർച്ചവ്യാധിഇൻഫ്ലുൻസ ഏറ്റവും കൂടുതൽ ഉണ്ടാവുന്നത്. ഒരു വയസ്സിനു താഴെ ഉള്ള കുഞ്ഞുങ്ങളിൽ മരണംവരെ സംഭവിക്കാം അപ്പൊള്‍ സുഖം പകർന്നു കിട്ടാഞ്ഞിട്ടല്ല. ആദ്യം പറഞ്ഞ ഒരു ഘടകം ആയിരിക്കാം കൂടുതൽ സാദ്ധ്യതകൾ നിലനിർത്തുന്നത്.
സമാനമായ ഒരു നിരീക്ഷണമാണ് കഴിഞ്ഞവർഷം “നിപ്പ “ഉണ്ടായപ്പോഴും ഒരു കേസ് പോലും കുട്ടികളെ ബാധിച്ചില്ല എന്നത്.
ഇതിനു തൊട്ടു മുമ്പേ76 ലക്ഷം കുഞ്ഞുങ്ങൾക്ക് എംആർ വാക്സിൻ കൊടുത്തു അതിലടങ്ങിയിരിക്കുന്ന മീസിൽസ് വാക്സിൻ നിപ്പാക്കെതിരെയും പ്രതിരോധം കൊടുക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. കാരണം മീസിൽസും നിപ്പയും ഉണ്ടാക്കുന്ന വൈറസുകൾ ഒരേ ഗണത്തിൽ പെട്ടതാണ് . കൊറോണയുടെ കാര്യത്തിലും എന്തെങ്കിലുമൊരു വാക്സിന് സ്വാധീനം കൊണ്ട് ഇങ്ങനെ എന്തെങ്കിലും സുരക്ഷ നൽകുന്നുണ്ടോ എന്ന് ചോദ്യം ഉണ്ടായി.
അങ്ങനെ ഇരിക്കുകയാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത് പ്രതിരോധ പട്ടികയിൽ ബി സി ജി വാക്സിൻ ഉൾപ്പെടുത്തിയ രാജ്യങ്ങളും ഉൾപ്പെടുത്താത്ത രാജ്യങ്ങളും തമ്മിൽ കൊറോണ രോഗ ബാധയും മരണവും വ്യത്യാസം ശ്രദ്ധിച്ചു. ഇറ്റലി,ഫ്രാൻസ്, അമേരിക്ക, സ്പെയിൻ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ പ്രതിരോധ പട്ടികയിൽ ബി സി ജി വാക്സിനു ഇടമില്ല. ഏറ്റവും കൂടുതൽ മരണം നടക്കുന്ന ഒരു രാജ്യമായ ഇറ്റലി യിൽ ബിസിജി വാക്സിൻ ഒരിക്കലും ദേശീയ പ്രതിരോധപട്ടികയിൽ ഉണ്ടായിരുന്നില്ല.
ജപ്പാനിൽ 1947 BCG വാക്സിൻ കൊടുക്കുന്നുണ്ട് അവിടെയായിരുന്നു ആദ്യമായിട്ട് കേസുകൾ വന്നതെങ്കിലും മരണം വളരെ കുറവാണ് അതുപോലെ ഇറാനിൽ വളരെ വൈകിയാണ് 1984ന് ശേഷമാണ് ബിസിജി കൊടുത്തു തുടങ്ങിയത് .
മറ്റൊരു ചോദ്യം
പ്രഭവകേന്ദ്രമായ ചൈനയിൽ എന്തുകൊണ്ട് കൊറോണ വന്നു കാരണം അവിടെ 1951 തൊട്ടു ബി സി ജി കൊടുക്കുന്നുണ്ടല്ലോ? പക്ഷേ അവിടെയും ഏകദേശം പത്തു വർഷത്തോളം വാക്സിൻ കൊടുക്കാതിരുന്നിട്ടുണ്ട്.(വാക്സിൻ കൊടുത്തു തുടങ്ങിയ ശേഷവും)
അങ്ങനെ ഒരു കാരണം ഉണ്ടാവാം….എന്തായാലും ഇതൊക്കെ ഊഹങ്ങൾ ആണ്. പല ചോദ്യങ്ങൾക്കും കൃത്യം ആയിട്ടുള്ള ഉത്തരം ആയിട്ടില്ല.
ഇവിടെ ഈ നിരീക്ഷണത്തിനു നമ്മുടെ നാട്ടിൽ എന്താണ് പ്രസക്തി? നമ്മുടെ രാജ്യത്ത് 1978 തൊട്ടു നാല് പതിറ്റാണ്ടു എല്ലാവർക്കും ഈ വാക്സിൻ കിട്ടുന്നുണ്ട്. അതിനു മുൻപുള്ള ആളുകൾക്ക് കിട്ടിയിട്ടുണ്ടാവില്ല. എങ്കിൽ പോലും ക്ഷയരോഗം ഇത്രയേറെ നടമാടുന്ന ഒരു രാജ്യമായ ഇന്ത്യയിൽ, ഈ രോഗാണുവിന്റെ സാന്നിധ്യം കൊണ്ടുതന്നെ പ്രതിരോധം ഉയർന്ന നിലയിൽ ആയിരിക്കുന്ന രാജ്യത്ത് ഇവിടെ പ്രതിരോധത്തിന് വേണ്ടി ബി സി ജി കൊടുത്തുകൊണ്ട് ഗുണം ഉണ്ടാകുവോ ?
“സാധ്യത കുറവാണ്”
അപ്പോൾ ഈ ആശാവഹമായ നിരീക്ഷണം കൊണ്ട് നമ്മൾ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല.
കൊവിഡ് രോഗം വലിയ തോതിൽ പടരുന്നതിന് ചിലപ്പോൾ ഈ വാക്സിൻ ഒരു തടസ്സമാകാം. പക്ഷേ അത് പൂർണമായും രോഗത്തെ തടയില്ലാ എന്നതും ഓർക്കണം. മാത്രമല്ല ഇന്ത്യയിൽ രോഗം ഇപ്പോൾ താരതമ്യേന പടർന്നുപിടിക്കുന്ന ഒരു അവസ്ഥയിലുമാണ്. ഭൂരിഭാഗം ഇന്ത്യക്കാർക്കും ഈ വാക്സിൻ കിട്ടിയിട്ടുമുണ്ടാകാം. അതുകൊണ്ട് തന്നെ ഈ നിരീക്ഷണത്തിന് നിലവിൽ നമ്മുടെ നാട്ടിൽ കാര്യമായൊരു മാറ്റമുണ്ടാക്കാൻ പറ്റിയ ഒന്നും തന്നെയില്ല.