[dropcap]ക[/dropcap]ഴിഞ്ഞ പ്രളയകാലത്തും അതിന്റെ തൊട്ടടുത്ത മാസവുമായി കേരളത്തിൽ 1100 എലിപ്പനി രോഗികളാണുണ്ടായത്. ആഗസ്റ്റിൽ 246 ഉം സെപ്റ്റംബറിൽ 854 ഉം. ഇവരിൽ ആഗസ്റ്റിൽ 11 പേരും സെപ്റ്റംബറിൽ 42 പേരും മരിച്ചുപോയി. ഒരു സാധാരണ മൺസൂണിലെ വലിയ മഴക്കാലത്ത് പോലും 100-150 എലിപ്പനി രോഗികളുണ്ടാവുന്ന സ്ഥാനത്താണ് കഴിഞ്ഞ വർഷം പ്രളയശേഷം അത് 854 വരെ പോയത്. [box type=”info” align=”” class=”” width=””]മലിനജലവുമായുള്ള സമ്പർക്കം എലിപ്പനി പിടിപ്പെടുന്നതിനുള്ള സാധ്യത കൂട്ടുന്നു.എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ്. എലി മാത്രമല്ല കാർന്നു തിന്നുന്ന മൃഗങ്ങളായ എലി , അണ്ണാൻ , മരപ്പട്ടി എന്നിവയിലും പൂച്ച, പട്ടി തുടങ്ങിയ ഒരു ഡസനോളം ജീവികളിലും ഈ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. എലിപ്പനി എന്ന പേര് തെറ്റിദ്ധാരണ ഉണ്ടാക്കാം.ലെപ്റ്റോ പനി എന്നു വിളിക്കാം.[/box]പ്രളയജലം പിൻവാങ്ങിയെങ്കിലും അത് നമ്മുടെ വീടും,നാടും, കുടിവെള്ള സ്രോതസ്സുകളുമൊക്കെ വലിയ തോതിൽ മലിനമാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇനി നമുക്ക് നേരിടേണ്ടിവരുന്ന ഒരു പ്രധാന ഭീഷണി പകർച്ചവ്യാധികളാണ്. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചാൽ തീർച്ചയായും നമുക്ക് പകർച്ച വ്യാധികളിൽ നിന്നും രക്ഷനേടുവാൻ കഴിയും.
ഡോക്സിസൈക്ലിൻ ഗുളിക (Doxycycline) കൊണ്ട് വളരെ ലളിതമായി പ്രതിരോധിക്കാവുന്ന രോഗമാണിതെങ്കിലും പൊതുജനങ്ങൾക്കിടയിലും രക്ഷാപ്രവർത്തകർക്കിടയിലും ഗുളിക കഴിക്കാനുള്ള വിമുഖത ഇതിനൊരു കാരണമായിരുന്നു. മാത്രമല്ല, 200mg ന്റെ ഒറ്റ ഡോസ് മരുന്ന് ഒരാഴ്ചത്തെ പ്രതിരോധമേ നൽകൂ. അഴുക്കു വെള്ളത്തോട് സമ്പർക്കമുണ്ടാവുന്ന നാളുകളിലെല്ലാം, ആഴ്ചയിലൊരിക്കൽ ഈ ഗുളിക കഴിക്കേണ്ടത് അത്യാവശ്യമാണ്.
വെള്ളമിറങ്ങി, ജനങ്ങൾ തിരിച്ച് വീടുകളിലേക്ക് പോയി തുടങ്ങുമ്പോഴാണ് രോഗങ്ങൾ കണ്ടുതുടങ്ങാൻ സാധ്യത കൂടുതൽ. പ്രളയത്തിൽ നിന്ന് രക്ഷപ്പെടുന്ന പോലെ പ്രധാനമാണ്, പ്രളയശേഷമുണ്ടാവുന്ന പകർച്ചവ്യാധികളിൽ നിന്നുള്ള രക്ഷപ്പെടലും. അതുകൊണ്ട് പ്രളയബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ പേരും ‘ഡോക്സിസൈക്ലിൻ’ കഴിക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
പ്രളയശേഷം പലനാടുകളിൽ സേവനപ്രവർത്തനങ്ങൾക്ക് പോവുന്നവർ ഒരു ഡോസ് ടെറ്റനസ് വാക്സിൻ കൂടി എടുത്തിട്ട് പോവുന്നതും നല്ലതാണ്. TT ഇഞ്ചക്ഷൻ സർക്കാർ ആശുപത്രിയിൽ സൗജന്യമായി കിട്ടും. പക്ഷെ, ഒരു 10 രൂപ മുടക്കി Td vaccine (ടെറ്റനസും ഡിഫ്തീരിയയും) വാങ്ങിക്കൊടുത്ത് എടുപ്പിക്കുകയാണെങ്കിൽ അതൊരു മികച്ച തീരുമാനമായിരിക്കും. കാരണം ഡിഫ്തീരിയയുടെ സാന്നിധ്യം നമ്മുടെ നാട്ടിൽ വളരെ കൂടിയിട്ടുണ്ട്. പ്രായഭേദമന്യേ ഒത്തിരി പേരിൽ ഇപ്പൊ അത് വരുന്നുമുണ്ട്. ഗുരുതരമായ ഈ രോഗം വളരെ എളുപ്പത്തിൽ പകരുന്നതുമാണ്. പ്രിയപ്പെട്ടവർ അതുകൂടി ശ്രദ്ധിക്കുമല്ലോ..ജീവൻ പോലെ പ്രധാനമാണ് ആരോഗ്യവും. പ്രതിരോധം തന്നെയാണ് പലപ്പോഴും പ്രതിവിധി.
രോഗം പകരുന്ന രീതി
രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് ഈ രോഗം പകരുന്നത്. ഒരു രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് അപൂർവമാണ്.
എല്ലാ പ്രായക്കാരിലും രോഗം കാണാറുണ്ടെക്കിലും 20 വയസ്സിനും 40 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലാണ് നമ്മുടെ സാഹചര്യത്തിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. മഴക്കാലത്താണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 4 മുതൽ 19 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
സംശയിക്കേണ്ട ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന പനി, തലവേദന എന്നിവ കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എലിപ്പനി സംശയിക്കേണ്ടതാണ്;
ശക്തമായ പനി
തലവേദന
പേശിവേദന, സന്ധിവേദന
മൂത്രത്തിന് കടുത്ത മഞ്ഞനിറം
ഓക്കാനം, ഛർദി, വയറിളക്കം
കണ്ണിൽ ചുവപ്പ് നിറം
രോഗം മൂർച്ഛിച്ചാൽ രക്തസ്രാവം,മൂത്രത്തിന്റെ അളവ് കുറയുക എന്നിവ കാണപ്പെടാം.
വിവിധ അവയവങ്ങളെ ബാധിക്കുന്നതനുസരിച്ച് അതിന്റെതായ രോഗ ലക്ഷണങ്ങൾ പ്രകടമാകും.
വൈവിധ്യമായ ലക്ഷണങ്ങളോട് കൂടി എലിപ്പനി പ്രക്ത്യക്ഷപ്പെടാം എന്നത് കൊണ്ട് മലമ്പനി, ഡെങ്കിപ്പനി , വൈറൽ ഹെപ്പറ്റെറ്റിസ് എന്നിവയെല്ലാമായി രോഗം സംശയിക്കപ്പെട്ടേക്കാം. ആയതിനാൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് പനി ബാധിച്ചാൽ ഉടനെതന്നെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.
[box type=”warning” align=”” class=”” width=””]ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കട്ടി കൂടിയ റബ്ബർ കാലുറകളും, കയ്യുറകളും നിർബന്ധമായും ധരിക്കണം. കൈകാലുകളിൽ പോറലോ,മുറിവോ ഉള്ളവർ മുറിവുകൾ ഉണങ്ങുന്നത് വരെ ഇത്തരം ജോലികളിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ്. മലിനജലം ഉപയോഗിച്ച് മുഖം കഴുകുന്നതും ഒഴിവാക്കേണ്ടതാണ്. [/box]- പ്രളയാനന്തര ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട 5 മിനിറ്റു വീഡിയോകള്‍ക്ക് ക്ലിക്ക് ചെയ്യുക
- ഇന്‍ഫോ ഗ്രാഫിക്സുകള്‍ക്കും പോസ്റ്ററുകള്‍ക്കും യുണൈറ്റ് കേരള FB പേജ് സന്ദര്‍ശിക്കുക
യുണൈറ്റ് കേരള തയ്യാറാക്കിയ സോഷ്യല്‍മീഡിയ പ്രചരണ പോസ്റ്ററുകള്‍ ഉപയോഗിക്കാം.