നാസയുടെ ചൊവ്വാദൗത്യം പെർസിവിയറസിന് വിജയകരമായ ലാന്റിംഗ്. ചൊവ്വയിലെ വടക്ക മേഖലയായ ജെസീറോ ക്രേറ്ററി ഇന്ത്യ സമയം പുലർച്ചെ 2.25 നാണ് റോവർ ഇറങ്ങിയത്.
നിർണ്ണായകമായ 7 മിനിട്ടുകൾ പിന്നിട്ട് ചൊവ്വയിൽ
ചൊവ്വയുടെ അന്തരീക്ഷത്തിൽ മണിക്കൂറിൽ 19,500 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ശേഷമുള്ള 1300 ഡിഗ്രി സെൽഷ്യസ് താപകവചം ഇത് ചെറുത്തു. അന്തരീക്ഷമർദ്ദം മാറുന്നതിനനുസരിച്ച് ത്രസ്റ്റുകൾ ജ്വലിപ്പിച്ചു സ്ഥിരത നിലനിർത്തി. മണിക്കൂറിൽ 1600 കിമീ വേഗതയിലേക്ക് താഴ്ന്നപ്പോൾ പേടകത്തിലെ പാരച്ചൂട്ടുകൾ തുറന്നു. ഇറങ്ങേണ്ട ത്ഥലം കൃത്യമാക്കി. ഇറങ്ങുന്നതിന് 12 സെക്കന്റ് മുമ്പുള്ള സ്‌കൈ ക്രയ്ൻ മാനുവൽ ഘട്ടം തുടങ്ങി. റോക്കറ്റ് എഞ്ചിനുകൾ ഘടിപ്പിച്ച ഭാഗത്തുനിന്നും വേർപ്പെട്ട് കേബിളുകളുടെ സഹായത്താടെ റോവറിനെ താഴേക്കിറക്കി. ചൊവ്വാ ഗ്രഹത്തിന്റെ മുൻകാലങ്ങളിലെ കാലാവസ്ഥയും ഗ്രഹശാസ്ത്രവും മനസ്സിലാക്കുകയാണ് റോവറിന്റെ ലക്ഷ്യം. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. അനുയോജ്യമായ സമയത്ത് ഇതു പറത്തും.
ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സെവറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വ തൊട്ടിരുന്നു.
റോവർ (പെർസിവിയറൻസ്)
- നീളം- 3.048 മീറ്റർ
- ഉയരം- 2.13 ഭാരം- 1025 കി.ഗ്രാം
- പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള പ്രവർത്തനം 2 മീറ്റർ ഭുജം ഉപയോഗിച്ച്
ഉപയോഗിച്ച് താഴേക്ക് തുരക്കാനും പാറക്കഷ്ണങ്ങൾ ശേഖരിക്കാനും കഴിയും
ഇൻജെന്യുയിറ്റി
- ഭാരം- 1.8 കിലോഗ്രാം
- ഉയരം- 19 ഇഞ്ച് (.49 മീറ്റർ)
- സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കും വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റം
2400 ആർ.പി.എമ്മിൽ കറങ്ങുന്ന കൗണ്ടർറൊട്ടേറ്റിങ് ബ്ലേഡുകൾ കംപ്യൂട്ടറുകൾ, നാവിഗേഷൻ സെൻസറുകൾ, രണ്ട് ക്യാമറകൾ.
പെർസിവിയറൻസ് ചൊവ്വ തൊടുന്നത് തത്സമയം കാണാം
ഇഞ്ചിന്യുയിറ്റി’യുടെ വിശേഷങ്ങൾ
ലൂക്ക പ്രസിദ്ധീകരിച്ച മറ്റു വാർത്തകൾ
- പെർസിവിയറൻസ്
- നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!
- മാര്‍സ് 2020 ഇനി മുതല്‍ Perseverance!