Read Time:2 Minute

കുട്ടികളിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിന് പരിസരദിനാചരണം വലിയ പങ്കുവഹിക്കുന്നുണ്ടല്ലോ. ഓരോ വർഷവും നമ്മുടെ ഭൂമി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും ശ്രദ്ധ ക്ഷണിക്കാൻ ദിനാചരണത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷത്തെ പരിസര ദിന മുദ്രാവാക്യം “നമ്മുടെ ഭൂമി, നമ്മുടെ ഭാവി – നമ്മൾ പുനഃസ്ഥാപനത്തിനുള്ള തലമുറ (Our Land Our Future. We are Generation Restroration)” എന്നാണ്.

പരിസരദിനം സമുചിതം ആചരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ഹരിത സഹായ സ്ഥാപനമായ ഐ.ആർ. ടി.സി-യും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് കൃതി@പ്രകൃതി എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വേറിട്ടൊരു പരിസരദിന പരിപാടി സംഘടിപ്പിക്കുന്നു. ഒരു ഹരിത ഭാവി സ്വപ്നം കാണാൻ കുട്ടികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.പി. വിഭാഗം മുതൽ ഹയർ സെക്കന്ററി വിഭാഗം വരെയുള്ളവർക്കായി കൃതി@പ്രകൃതി എന്ന പേരിൽ പോസ്റ്റർ രചന, ഫോട്ടോഗ്രഫി, ഷോർട്ട് വീഡിയോ/റീൽസ് നിർമ്മാണം എന്നിവയുടെ ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നത്.

മത്സരങ്ങൾ

സ്കൂളുകളിലേക്കുള്ള പരിസരദിന പോസ്റ്ററും ബ്രോഷറും

മത്സരത്തിനായി ഒരുങ്ങാൻ ടൂൾക്കിറ്റ്

ഈ വർഷത്തെ പരിസരദിനത്തിന്റെ ആമുഖലേഖനം, പോസ്റ്ററുൾ, വീഡിയോകൾ, പ്രഭാഷണങ്ങൾ, ക്വിസ് മത്സരചോദ്യങ്ങൾ, ഷോർട്ട് ഫിലിമുകൾ തുടങ്ങിയവ സ്കൂളിൽ മത്സരത്തിനും
പ്രദർശനത്തിനുമായി ഉപയോഗിക്കാം.

Happy
Happy
72 %
Sad
Sad
2 %
Excited
Excited
16 %
Sleepy
Sleepy
7 %
Angry
Angry
2 %
Surprise
Surprise
2 %

Leave a Reply

Previous post നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ!
Next post കർപ്പൂരം മണക്കുന്ന കസ്തൂരി മഞ്ഞൾ
Close