Read Time:7 Minute

science kerala27­-​‍ാ­മ­ത്‌ കേ­ര­ള ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്‌ 2015 ജ­നു­വ­രി 27 ന് ആ­ല­പ്പു­ഴ­ ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ജനു. 30 വ­രെ നീളുന്ന ശാസ്ത്രകോഗ്രസ്സ് സംഘടിപ്പിക്കുന്നത് കേ­ര­ള ശാ­സ്‌­ത്ര സാ­ങ്കേ­തി­ക പ­രി­സ്ഥി­തി കൗണ്‍സി­ലാണ്. ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്സി­ന്റെ ഈ വര്‍ഷത്തെ മു­ഖ്യ­വി­ഷ­യം പ­ര­മ്പ­രാ­ഗ­ത വ്യ­വ­സാ­യ­മാ­യി­രി­ക്കും. ക­യ­റും കൈ­ത്ത­റി­യും ക­ശു­വ­ണ്ടി­യും ഉള്‍­പ്പെ­ടെ­യു­ള­ള കേ­ര­ള­ത്തി­ന്റെ പ­ര­മ്പ­രാ­ഗ­ത വ്യ­വ­സാ­യ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട വ്യാ­വ­സാ­യി­ക പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ­യും വി­ഭ­വ­ങ്ങ­ളു­ടെ­യും പ്രാ­ധാ­ന്യ­വും സ്വാ­ധീ­ന­വും ദൃ­ഢ­പ്പെ­ടു­ത്തു­ക­യാ­ണ്‌ പ­രി­പാ­ടി­യു­ടെ മു­ഖ്യ­ല­ക്ഷ്യം. പ­ര­മ്പ­രാ­ഗ­ത വ്യ­വ­സാ­യ മേ­ഖ­ല­യി­ലെ ആ­ല­പ്പു­ഴ­യു­ടെ പ്രാ­ധാ­ന്യം കൂ­ടി ക­ണ­ക്കി­ലെ­ടു­ത്താ­ണ്‌ ഈ വി­ഷ­യം സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്‌.

ഗ­വേ­ഷ­ക­രും അ­ധ്യാ­പ­ക­രും വി­ദ്യാര്‍­ത്ഥി­ക­ളും വി­ദ­ഗ്‌­ധ­രും ഉള്‍­പ്പെ­ടെ ര­ണ്ടാ­യി­ര­ത്തി­ലേ­റെ പ്ര­തി­നി­ധി­കള്‍ പ­രി­പാ­ടി­യി­ല്‍ പ­ങ്കെ­ടു­ക്കും. നാ­റ്റ്‌­പാ­ക്കി­ന്റെ സ­ഹ­ക­ര­ണ­ത്തോ­ടെ ശാ­സ്‌­ത്ര സാ­ങ്കേ­തി­ക പ­രി­സ്ഥി­തി കൗണ്‍സി­ലി­ന്റെ ഗ­വേ­ഷ­ണ വി­ക­സ­ന വി­ഭാ­ഗം സം­ഘ­ടി­പ്പി­ക്കു­ന്ന നാ­ലു ദി­വ­സ­ത്തെ ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്സി­ന്‌ ഇ­ത്ത­വ­ണ നേ­തൃ­ത്വം ന­ല്‍­കു­ന്ന­ത്‌ പ്ര­തി­രോ­ധ ഗ­വേ­ഷ­ണ വി­ക­സ­ന സം­ഘ­ട­ന­യു­ടെ പ്രോ­ജ­ക്ട്‌ ഡ­യ­റ­ക്ടറായ ആലപ്പുഴക്കാരി ഡോ.ടെ­സ്സി തോ­മ­സ്‌ ആ­ണ്‌. ശാ­സ്‌­ത്ര സാ­ങ്കേ­തി­ക പ­രി­സ്ഥി­തി കൗണ്‍സി­ല്‍ എ­ക്‌­സി­ക്യൂ­ട്ടീ­വ്‌ വൈ­സ്‌ പ്ര­സി­ഡന്‍റും ശാ­സ്‌­ത്ര സാ­ങ്കേ­തി­ക വ­കു­പ്പ്‌ എ­ക്‌­സ്‌ ഒ­ഫി­ഷ്യോ പ്രിന്‍സി­പ്പ­ല്‍ സെ­ക്ര­ട്ട­റി­യു­മാ­യ ശ്രീ. പി. മാരപാണ്ഡ്യന്‍ ഐ.എ.എസ് ആണ് ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്സ്‌ അ­ധ്യ­ക്ഷൻ. പ്ര­ഭാ­ഷ­ണ­ങ്ങള്‍ മു­ഖ്യ വി­ഷ­യ­ത്തിന്‍റെ അ­വ­ത­ര­ണം ബി­രു­ദാ­ന­ന്ത­ര വി­ദ്യാര്‍­ത്ഥി­ക­ളു­ടെ ആ­ശ­യ­വി­നി­മ­യം, ശാ­സ്‌­ത്ര പ്ര­ദര്‍­ശ­നം വി­ദ്യാര്‍­ത്ഥി ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്സ്‌ എ­ന്നി­വ­യാ­ണ്‌ നാ­ലു ദി­വ­സ­ത്തെ പ­രി­പാ­ടി­യി­ല്‍ ഉള്‍­പ്പെ­ടുത്തി­യി­ട്ടു­ള­ള­ത്‌.

science kerala congress logo
ലോഗോ പ്രകാശനം, കടപ്പാട് http://ksc.kerala.gov.in/

കൃ­ഷി, ജൈ­വ സാ­ങ്കേ­തി­ക വി­ദ്യ, കെ­മി­ക്കല്‍ സ­യന്‍സ്‌, എന്‍ജി­നി­യ­റിം­ഗ്‌ ആന്‍റ്‌ ടെ­ക്‌­നോ­ള­ജി, പ­രി­സ്ഥി­തി ശാ­സ്‌­ത്രം, വ­നം വ­ന്യ­ജീ­വി, മ­ത്സ്യ­ബ­ന്ധ­ന, മൃ­ഗ ശാ­സ്‌­ത്ര­ങ്ങള്‍, ജി­യോ സ­യന്‍സ്‌, ആ­രോ­ഗ്യ ശാ­സ്‌­ത്രം, വി­വ­ര സാ­ങ്കേ­തി­ക വി­ദ്യ­യും കം­പ്യൂ­ട്ടര്‍ സ­യന്‍സും, ലൈ­ഫ്‌ സ­യന്‍സ്‌, ഗ­ണി­ത ശാ­സ്‌­ത്രം, ഭ്­തി­ക ശാ­സ്‌­ത്രം, ശാ­സ്‌­ത്ര വി­ദ്യാ­ഭ്യാ­സം, ശാ­സ്‌­ത്ര വി­വ­ര വി­നി­മ­യം, ശാ­സ്‌­ത്ര­വും സ­മൂ­ഹ­വും, ഗ­താ­ഗ­ത എന്‍ജി­നി­യ­റിം­ഗ്‌ തു­ട­ങ്ങി­യ മേ­ഖ­ല­ക­ളി­ലെ തെ­ര­ഞ്ഞെ­ടു­ത്ത 14 വി­ഷ­യ­ങ്ങ­ളി­ല്‍ പ്ര­തി­നി­ധി­കള്‍ പ്ര­ബ­ന്ധ­ങ്ങള്‍ അ­വ­ത­രി­പ്പി­ക്കും. പ്ര­ത്യേ­ക വി­ഷ­യ­ങ്ങ­ളി­ലു­ള­ള സെ­മി­നാ­റു­കള്‍, കൂ­ടാ­തെ ശാ­സ്‌­ത്ര രം­ഗ­ത്തെ മണ്‍മ­റ­ഞ്ഞ മ­ഹാ­ര­ഥന്‍മാ­രാ­യ പി ടി ഭാ­സ്‌­ക­ര പ­ണി­ക്കര്‍, പി കെ ഗോ­പാ­ല­കൃ­ഷ്‌­ണൻ, പ്രൊ­ഫ. ജാ­ന­കി അ­മ്മാള്‍, പ്രഫ. പി ആര്‍ പി­ഷാ­ര­ടി, ഡോ. പി കെ അ­യ്യ ങ്കാര്‍. ഡോ. ജി എൻ രാ­മ­ച­ന്ദ്രൻ, തു­ട­ങ്ങി­യ­വ­രെ അ­നു­സ്‌­മ­രി­ച്ചു­കൊ­ണ്ട്‌ പ്ര­ഭാ­ഷ­ണ­ങ്ങള്‍ ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്സില്‍ ന­ട­ക്കും. ശാസ്ത്രരംഗത്തെ വനിതകള്‍ എന്ന പ്രത്യേക സെഷനുമുണ്ടാകും.

2014 -ലെ യുവശാസ്ത്ര പ്രതിഭകള്‍
2014 -ലെ യുവശാസ്ത്ര പ്രതിഭകള്‍

മി­ക­ച്ച പ്ര­ബ­ന്ധാ­വ­ത­ര­ണ­ത്തി­ന്‌ പ­തി­നാ­യി­രം രൂ­പ­യും സര്‍­ട്ടി­ഫി­ക്ക­റ്റും അ­ട­ങ്ങു­ന്ന ബെ­സ്റ്റ്‌ പേ­പ്പര്‍ അ­വാര്‍­ഡ്‌ ന­ല്‍­കും. ഗ­വേ­ഷ­ണ­ങ്ങള്‍ ന­ട­ത്തു­ന്ന­തി­നാ­യി ഒ­രു ല­ക്ഷം രൂ­പ­യു­ടെ ധ­ന­സ­ഹാ­യ­വും വി­ജ­യി­കള്‍­ക്ക്‌ ല­ഭി­ക്കും. ശാ­സ്‌­ത്ര സാ­ങ്കേ­തി­ക രം­ഗ­ത്ത്‌ മി­ക­ച്ച സം­ഭാ­വ­ന­കള്‍ നല്‍­കിയതിന് മികച്ച യു­വ­ശാ­സ്‌­ത്ര­ജ്ഞ­രായി തെരഞ്ഞെടുക്കപ്പെട്ട 8 പേരെ കേ­ര­ള സം­സ്ഥാ­ന യു­വ ശാ­സ്‌­ത്ര­ജ്ഞ പു­ര­സ്‌­കാ­രം നല്‍­കി ച­ട­ങ്ങി­ല്‍ ആ­ദ­രി­ക്കും. ശാ­സ്‌­ത്ര സാ­ങ്കേ­തി­ക രം­ഗ­ത്തെ അ­ഗ്ര­ഗാ­മി­യാ­യി­രു­ന്ന ഡോ. എ­സ്‌ വാ­സു­ദേ­വി­ന്റെ പേ­രി­ലു­ള­ള ഏ­റ്റ­വും മി­ക­ച്ച ശാ­സ്‌­ത്ര പ്രോ­ജ­ക്ട്‌ അ­വാര്‍­ഡു­കള്‍ ശാ­സ്‌­ത്ര കോണ്‍ഗ്ര­സി­ല്‍ വ­ച്ചു ന­ല്‍­കും.

വനിതകളുടെ നേതൃത്വമാണ് ഇത്തവണത്തെ കോണ്‍ഗ്രസിന്റെ മറ്റൊരു പ്രത്യേകത. ചെയര്‍പേഴ്സണായ ടെസ്സി തോമസിനൊപ്പം, ശാ­സ്‌­ത്ര സാ­ങ്കേ­തി­ക പ­രി­സ്ഥി­തി കൗണ്‍സി­ല്‍ വ­നി­താ വി­ഭാ­ഗം മേ­ധാ­വി ഡോ. കെ ആര്‍ ലേ­ഖ­യാ­ണ്‌ ഇ­ത്ത­വ­ണ ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്സ്‌ ജ­ന­റല്‍ കണ്‍വീ­നര്‍. നാ­റ്റ്‌­പാ­ക്‌ ഡ­യ­റ­ക്ടര്‍ ബി ജി ശ്രീ­ദേ­വി, ഓര്‍­ഗ­നൈ­സിം­ഗ്‌ ക­മ്മി­റ്റി­ ചെ­യര്‍­പേ­ഴ്‌­സ­ണാ­യും പ്ര­വര്‍­ത്തി­ക്കു­ന്നു. കു­ടു­തല്‍ വി­വ­ര­ങ്ങള്‍­ക്ക് http://www.ksc.kerala.gov.in/orgc.php എന്ന വെ­ബ്‌­സൈ­റ്റ്‌ സ­ന്ദര്‍­ശി­ക്കു­ക.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പഴയ പ്ലാസ്റ്റിക്കെടുക്കാനുണ്ടോ, പേപ്പറാക്കിത്തരാം !
Next post ബുധൻ
Close