ജോഹാൻ ഗൗസ്

പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍

കടപ്പാട് google doodle
ണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും മഹത്തായ സംഭാവനകൾ നൽകിയ ജർമൻ പണ്ഡിതനാണ്, ജോഹാൻ ഗൗസ് (Johann Gauss 1777-1855). നിരക്ഷരരും നിർധനരും ആയ മാതാപിതാക്കളുടെ ഏക സന്തതി. ജനനം ബ്രൺസ്വിക്ക് എന്ന് ദേശത്തിൽ. ബാല്യത്തിൽ തന്നെ ഗണിതത്തിൽ ഗൗസ് പ്രകടിപ്പിച്ച അപാര താല്പര്യം അധ്യാപകരുടെ ശ്രദ്ധയിൽ വന്നു.അവർ ബ്രൺസ്വിക്ക് ഭരണാധികാരിയായ പ്രഭുവിനെ വിവരം അറിയിച്ചു.ഗൗസിന്റെ അത്ഭുതസിദ്ധികൾ നേരിട്ട് ബോദ്ധ്യമായ പ്രഭു അവന്റെ വിദ്യാഭ്യാസച്ചുമതല പൂർണമായും ഏറ്റെടുത്തു.അങ്ങനെ പ്രശസ്തമായ ഗോട്ടിൻജൻ യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഉപരിപഠനം നടത്താൻ കഴിഞ്ഞു1801ൽ ഇരുപത്തിനാലാം വയസ്സിൽ സംഖ്യാശാസ്ത്രം സംബന്ധിച്ച ഒരു ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു. ഗണിതശാസ്ത്ര ചരിത്രത്തിലെ ഒരു കിടയറ്റ ഗ്രന്ഥമായിരുന്നു അത്. 17 വശമുള്ള ഒരു ബഹുഭുജം ഈ പുസ്തകത്തിൽ അവതരിപ്പിച്ച തത്വത്തിന്റെ അടിസ്ഥാനത്തിൽ വരച്ചു കാണിച്ച് ചരിത്രം സൃഷ്ടിച്ചു, ഗൗസ്. സിറസ് എന്ന് പില്ക്കാലത്ത് നാമകരണം ചെയ്യപ്പെട്ട നക്ഷത്രത്തിന്റെ സഞ്ചാരപഥം കണ്ടുപിടിച്ച് ജ്യോതിഷ് ശാസ്ത്രത്തിൽ തന്റെ പ്രാഗത്ഭ്യം അദ്ദേഹം തെളിയിച്ചു. അനേകം അക്കാദമിക്ക് ഗൗസിന് അംഗത്വം നല്കി ആദരിച്ചു. ഗോട്ടിൻജനിൽ സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറും പ്രൊഫസറുമായി ഗൗസ് നിയമിക്കപ്പെട്ടു.അന്ന് അദ്ദേഹത്തിന് വയസ്സ് 30.

ജോഹാൻ ഗൗസ് (Johann Gauss 1777-1855) കടപ്പാട് വിക്കിപീഡിയ

ജീവിതത്തിൽ മറ്റെല്ലാ കാര്യങ്ങളും ഗണിതം കഴിഞ്ഞിട്ടേ ഗൗസ് പരിഗണിച്ചിരുന്നുള്ളു.
അദ്ദേഹത്തിന്റെ പത്നി അതിഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ ഗൗസ് അല്പം സങ്കീർണമായ ഒരു ഗണിതശാസ്ത്ര പ്രശ്നത്തിന്റെ കുരുക്ക് അഴിക്കുന്നതിൽ വ്യാപ്രുതനായിരുന്നു. രോഗി അന്ത്യശ്വാസം വലിക്കാൻ തുടങ്ങിയപ്പോൾ, ഡോക്ടർ വിവരം ഗൗസിനെ അറിയിക്കുകയും അവരെ അവസാനമായി ജീവനോടെ കണാൻ വിളിക്കുകയും ചെയ്തു.തന്റെ കൈ ഉയർത്തി കാട്ടി പറഞ്ഞു” ഈ പണി ഞാൻ തീർക്കുന്നതുവരെ ഒരു നിമിഷം അവളോട് കാത്തിരിക്കാൻ പറയു”
(Tell her to wait a moment till I am through). പക്ഷേ അവർ ഒരു നിമിഷം പോലും കാത്തിരുന്നില്ല. പത്നിയുടെ നിര്യാണത്തിന് ശേഷം ഗൗസ് ഏകാകിയായി.ഹൃദ്രോഗം പിടികൂടി. പരിചരിക്കാൻ ആരും ഉണ്ടായിരുന്നില്ല. 1855 ഫെബ്രുവരി 25 ന് രാത്രി ഉറങ്ങാൻ കിടന്ന ഗൗസ് പ്രഭാതത്തിൽ ഉണർന്നില്ല.

ഗൌസിന്റെ ചിത്രം – ‍ഡച്ച് ബാങ്ക്നോട്ടില്‍ കടപ്പാട് വിക്കിപീഡിയ

Leave a Reply