നവംബർ 27 രാവിലെ ഒന്‍പതരയ്ക്കാണ് കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹവുമായി പി സ് എല്‍ വി സി -47 റോക്കറ്റ് കുതിച്ചുയരുക.
കടപ്പാട് : ISRO
[dropcap]ച[/dropcap]ന്ദ്രയാൻ രണ്ട് ദൗത്യത്തിന് ശേഷമുള്ള ISRO-യുടെ ആദ്യ വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. നവംബർ 27 രാവിലെ ഒന്‍പതരയ്ക്കാണ് കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹവുമായി പി സ് എല്‍ വി സി -47 റോക്കറ്റ് കുതിച്ചുയരുക. ശ്രീഹരിക്കോട്ടയില്‍നിന്നാണ് ഇരുപത്തിയേഴ് മിനിറ്റുനുള്ളില്‍ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന നിര്‍ണായകമായ വിക്ഷേപണം. കാര്‍ട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെടും. 97.5 ഡിഗ്രി ചെരിവിൽ 509കിലോമീറ്റര്‍ ഉയരത്തിലുള്ള പരിക്രമണപഥത്തിലാവും കാര്‍ട്ടോസാറ്റ് ഭൂമിയെ ചുറ്റുക. ഭൂമിയുടെ ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന മികവേറിയ ക്യാമറകള്‍ ഉപഗ്രഹത്തിലുണ്ടാവും. 1625കിലോഗ്രാമാണ് ഇതിന്റെ ഭാരം. 5 വര്‍ഷത്തെ പ്രവര്‍ത്തനകാലാവധിയാണ് ഉപഗ്രഹത്തിനുള്ളത്. 2000വാട്സ് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സോളാര്‍പാനലുകളും ഇതിനുണ്ട്.
കടപ്പാട് : ISRO
ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ ശേഷിയുള്ള കാർട്ടോസാറ്റ് – 3 കാലാവസ്ഥ പഠനത്തിനും, ഭൂ മാപ്പിംഗിനും ഉപയോഗപ്പെടും, പ്രതിരോധ ആവശ്യങ്ങൾക്കും കാർട്ടോസാറ്റ് മൂന്നിൽ നിന്നുള്ള ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ഗുണകരമാകും. 2005 മേയ് അഞ്ചാം തീയതിയാണ് കാർട്ടോസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടത്. 2007 ജനുവരി 10-ന് കാർട്ടോസാറ്റ് 2 വിക്ഷേപിച്ചു.