വാസ്തവം എന്തെന്നറിയാന്‍ ആ കത്ത് നോക്കാം. (academic.oup.com/cid/article/doi/10.1093)
ആദ്യ ഖണ്ഡികയിൽ തന്നെ ആ കത്തിലെ ആശയങ്ങൾ സംക്ഷിപ്തമായി പറയുന്നുണ്ട്
We appeal to the medical community and to the relevant national and international bodies to recognize the potential for airborne spread of COVID-19. There is significant potential for inhalation exposure to viruses in microscopic respiratory droplets (microdroplets) at short to medium distances (up to several meters, or room scale), and we are advocating for the use of preventive measures to mitigate this route of airborne transmission.
ഏതാനും മീറ്ററുകൾ അല്ലെങ്കിൽ ഒരു മുറിയുടെ ഒരു മൂലയിൽ നിന്ന് മറ്റെ മൂല വരെ സാർസ്സ് കൊവ് 2 രോഗാണുവുള്ള മൈക്രോ ഡ്രോപ്പ്ലെറ്റുകൾക്ക് സഞ്ചരിക്കാനും രോഗവ്യാപനം നടത്താനും സാദ്ധ്യതയുണ്ട് എന്നാണു ആ ഖണ്ഡിക പറയുന്നത്. അതിനനുസരിച്ചുള്ള സുരക്ഷ ക്രമീകരണങ്ങൾ എടുക്കാനും ആ കത്ത് ആവശ്യപ്പെടുന്നു.
ആശയ കുഴപ്പത്തിനു കാരണം എയർബോൺ എന്ന വാക്കാണ്. പകർച്ചവ്യാധി ശാസ്ത്രത്തിൽ എയർബോൺ എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്ന അർത്ഥത്തിലല്ല ഇവിടെ ആ വാക്ക് ഉപയോഗിച്ചത് എന്ന് വ്യക്തം. എയർബോൺ രോഗവ്യാപനം എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് ഒരു മുറിയിലെ വായുവിൽ മണിക്കൂറുകൾ തങ്ങി നിന്ന് അവിടെ പിന്നിട് വരുന്നവരിലേക്ക് രോഗവ്യാപനം നടത്തുന്ന രീതിയെയാണ്. ക്ലാസിക്ക് ഉദാഹരണങ്ങളായി ഇതിനു പറയുന്നത് അഞ്ചാം പനിയും ക്ഷയവുമാണ്. ഈ രീതിയിൽ രോഗവ്യാപനം നടത്താൻ കഴിവുള്ള രോഗാണുവാണ് സാർസ്സ് കോവ് 2 എന്ന വാദം ഈ കത്തെഴുതിയവർക്കുമില്ല.
മറിച്ച് രോഗാണു വാഹകൻ ചെയ്യുന്ന ചില പ്രത്യേക പ്രവർത്തി മൂലം (ഉറക്കെയുള്ള പാട്ട്/ സംസാരം) ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ( ഉദാ: എയർ കണ്ടീഷണിനിംങ്ങിലെ കാറ്റിന്റെ ശക്തിയും ദിശയും) ചില അടച്ചിട്ട സ്ഥലങ്ങളിൽ രോഗാണു നാം എപ്പോഴും പറയാറുള്ള 2 മീറ്റർ ദൂരത്തിലുമപ്പുറം എത്താമെന്നും അപ്പോൾ അവിടെയുള്ളവരിലേക്ക് രോഗവ്യാപനം നടത്താമെന്നുമാണു ഈ കത്തെഴുതിയവരുടെ അഭിപ്രായം. അതായത് എയർബോൺ എന്ന വാക്ക് പകർച്ച വ്യാധി ശാസ്ത്രത്തിൽ പറയുന്ന രീതിയിലല്ല ഇവർ ഉപയോഗിച്ചിരിക്കുന്നത്.
അവരുടെ വാദം ശരിയാണെന്നത് മുൻപ് തന്നെ ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുള്ളതാണു. എന്നാലതിനെ എയർബോൺ എന്ന് വിളിക്കുന്നില്ല എന്ന് മാത്രം. ആ കത്തിൽ പ്രാധാന്യത്തോടെ എടുത്ത് പറയുന്ന പഠനം ചൈനയിൽ നിന്നാണ്. (wwwnc.cdc.gov)
ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രജ്ഞ ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞതു കൂടി കേൾക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. (indiatoday.in/-airborne-transmission-what-it-means)
Asked about the WHO’s stand on whether Covid-19 is airborne or not, Dr Swaminathan said the virus can survive in the air and transmit, but in a very limited environment.
She said when we speak, shout, sing or even breathe, there are a lot of droplets that come out of our mouth, and these droplets are of different sizes. The larger droplets fall on to the ground within 1-2 meters. This is why there is so much emphasis on maintaining distance so that these droplets can be prevented from directly transmitting from one person to another.
“But there are also smaller droplets that are less than 5 microns in size. They are called aerosols and since they are small in size, they can stay a bit longer in the air as they take a little longer to settle on the ground. These droplets can be moved around by gusts of winds etc. Therefore, these particles could be inhaled by other people who are in the vicinity. This form of transmission of Covid-19 can be called as airborne transmission,” Dr Swaminathan said.
She however said this form of airborne transmission is very different from airborne transmission of viruses like measles, “which are truly airborne in the sense that they spread primarily in the air”.
“I think this distinction between the two types of airborne transmissions should be kept in mind,” she said.
Elaborating on these tiny droplets, she said since they are very small, they could remain in the air for 10-15 minutes after coming out from someone’s mouth. “If you happen to enter that space and breathe that air, you may get infected because the tiny droplets containing the virus are still in the air,” she said.
അപ്പോൾ സാർസ്സ് കൊവ്വ് 2 വ്യാപിക്കുന്നതിനെ കുറിച്ച് ഇതുവരെ ശാസ്ത്രലോകം പറഞ്ഞതിൽ മാറ്റം വരുത്താനുണ്ടോ ?
ഇല്ല. രോഗവ്യാപനം നടക്കുന്നത് രോഗാണു അടങ്ങിയ സ്രവത്തിന്റെ അംശങ്ങൾ രോഗാണു വാഹകനായ വ്യക്തിയുടെ വായയിൽ/മൂക്കിൽ നിന്ന് തെറിച്ച് വീണു മറ്റൊരാളുടെ മൂക്കിലൊ വായയിലോ കണ്ണിലോ എത്തുമ്പോഴാണ്. തെറിച്ച് വീണുള്ള രോഗ വ്യാപനം ഭൂരിഭാഗവും 2 മീറ്ററിന്റെ ഉള്ളിലാണു നടക്കുന്നത്. അപ്പൂർവ്വമായി അടഞ്ഞ മുറിയിൽ ഏ സി / ഫാനിന്റെ കാറ്റിന്റെ ഊർജ്ജം ഉൾക്കൊണ്ട് കൂടുതൽ ദൂരം രോഗാണു സഞ്ചരിച്ച് ദൂരെയുള്ളവരിൽ രോഗവ്യാപനം നടത്താൻ സാദ്ധ്യതയുണ്ട്. രോഗാണു പ്രതലങ്ങളിൽ പതിക്കുകയും ആ പ്രതലങ്ങളിലെ സ്രവാശംങ്ങൾ ഉണങ്ങുന്നതിനു മുൻപ് നമ്മുടെ കൈ വഴി മൂക്കിലോ വായിലോ കണ്ണിലോ എത്തിയാലും രോഗവ്യാപന സാദ്ധ്യതയുണ്ട്. ഇത് മാർച്ച് മാസം മുതൽ ശാസ്ത്രലോകം മനസ്സിലാക്കിയതും പ്രചരിപ്പിച്ചതുമായ കാര്യമാണു. അതിൽ പ്രത്യേകിച്ച് മാറ്റം വരുത്തേണ്ട പുതിയ വിവരങ്ങൾ ഒന്നും ആ കത്തിൽ കാണുന്നില്ല.
അത് കൊണ്ട് തന്നെ മാസ്ക് ധരിക്കാനും ശാരീരിക അകലം ചുരിങ്ങിയത് 2 മീറ്റർ വെക്കാനും , കൂടെ കൂടെ കൈ കഴുകാനും അടഞ്ഞ ചെറിയ മുറികളിൽ ധാരാളം ആളുകൾ കൂട്ടം കൂടിയിരിക്കാതിരിക്കാനുമുള്ള ജാഗ്രത പഴയത് പോലെ തുടരണം.
ലൂക്ക പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം