Read Time:5 Minute

ഡോ.എന്‍ ഷാജി

കോവിഡ് കാലത്ത് ആകാശക്കാഴ്ചയൊരുക്കി ഒരു പുത്തൻ ധൂമകേതു ആകാശത്തെത്തിയിരിക്കുന്നു. 1997-നു ശേഷം നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാവുന്ന ഒരു ധൂമകേതു ഇപ്പോഴാണ് എത്തിയിരിക്കുന്നത്. ജൂലൈ 11, 12, 13 ദിവസങ്ങളിൽ രാവിലെ സൂര്യോദയത്തിനും ഏകദേശം ഒരു മണിക്കൂർ മുമ്പ് കാണാൻ കഴിയും. വടക്കുകിഴക്കൻ ആകാശത്ത് വേട്ടക്കാരൻ നക്ഷത്ര മണ്ഡലത്തിൻ്റെ (Orion constellation) ഇടതു ഭാഗത്തുള്ള പ്രാജിതയുടെ (Auriga constellation) കീഴെ ആയിട്ടാണ് അതു പ്രത്യക്ഷമാവുക.
ചക്രവാളത്തിൽ നിന്ന് അധികം ഉയരത്തിലല്ല എന്നതിനാൽ കാണണമെന്നുള്ളവർ നിരീക്ഷണത്തിനു അനുയോജ്യമായ സ്ഥലം കണ്ടെത്തണം. രാവിലെ തന്നെ എഴുന്നേൽക്കുകയും വേണം. മറ്റു സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ നഗ്നനേത്രങ്ങൾക്ക് അത് ദൃശ്യമാകും. രാവിലെ എഴുന്നേൽക്കാൻ മടിയുള്ളവർക്ക് കുറച്ചുദിവസം കാത്തിരുന്നാൽ വൈകുന്നേരവും കാണാൻ കഴിയും. ജൂലൈ 14 മുതൽ 19 വരെയുള്ള ദിവസങ്ങൾ ആണ് വൈകുന്നേരത്തെ നിരീക്ഷണത്തിന് അനുയോജ്യം.  നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുമെങ്കിലും ഒരു ബൈനോക്കുലറോ ടെലിസ്കോപ്പോ ഉണ്ടെങ്കിൽ കാഴ്ച ഗംഭീരമാകും. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമാണ് ഇതൊക്കെ സാധ്യമാകുക എന്നത് ഒന്നുകൂടി എടുത്തുപറയുന്നു. ജൂലൈ 22-നാണ് ഭൂമിയിൽ നിന്ന് അതിലേക്കുള്ള ദൂരം ഏറ്റവും കുറയുന്നതെങ്കിലും അന്ന് ചന്ദ്രക്കലയുടെ വെളിച്ചം കുറച്ചു പ്രശ്നമുണ്ടാക്കും.
NEOWISE ധൂമകേതു സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള കാഴ്ച്ച ജൂലൈ 7 കടപ്പാട് Shreenivasan Manievannan
ധൂമകേതു വാൽനക്ഷത്രം എന്നൊക്കെ പേരുണ്ടെങ്കിലും യഥാർത്ഥത്തിൽ സൗരയൂഥത്തിൽ സൂര്യനെ അതിദീർഘവൃത്ത പഥത്തിൽ (ellipse of high eccentricity) ചുറ്റുന്ന ഒരു വസ്തുവാണിത്. സൂര്യൻ്റെ  അടുത്തെത്തുമ്പോൾ സാധാരണ ഗതിയിൽ തണുത്തുറഞ്ഞു കിടക്കുന്ന ഘടകവസ്തുക്കൾ പലതും ചൂടുപിടിച്ച് അതിൽ നിന്ന് വിട്ടു പോവുന്നു. ഇങ്ങനെ വിട്ടുപോകുന്ന വാതകങ്ങളും പൊടിപടലങ്ങളും ചേർന്ന് ഒന്നോ രണ്ടോ വാലുകളും രൂപപ്പെടും. അത് തിരകെ പോകുന്ന യാത്രയിൽ സൂര്യനിൽ നിന്ന് കുറേ അകലുമ്പോൾ അതിൻ്റെ വാൽ കാണാതെയാകും.

ഈ ധൂമകേതു അറിയപ്പെടുന്നത് നിയോ വൈസ് കോമെറ്റ് എന്ന പേരിലാണ്. ഔദ്യോഗിക നാമം C/2020 F3 NEOWISE എന്നാണ്. നാസയുടെ Near-Earth Wide-field Infrared Survey Explorer ആണ് ഇതിനെ 2020 മാർച്ച് 27-ന് കണ്ടെത്തിയത്. അത് ജൂലൈ 3 ന് സൂര്യന് അടുത്ത കൂടെ (എന്നു വെച്ചാൽ 4.3 കോടി കിലോമീറ്റർ അകലെ) കടന്നുപോയെങ്കിലും സാരമായ പരിക്കുകൾ പറ്റാതെ രക്ഷപെട്ടു. ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച് അത് ഇനി 6800 വർഷം കഴിഞ്ഞാണ് തിരികെ സൂര്യൻ്റെ അടുത്തെത്തുക. ഇതിനു മുമ്പു വന്ന ചരിത്രാതീത കാലത്തെ രേഖകളൊന്നും ഇല്ല. ഇനി വരുമ്പോൾ നമ്മൾ ആരും ഇവിടെ ഉണ്ടാവുകയുമില്ല.


ധൂമകേതുവിന്റെ യാത്രാപഥം കടപ്പാട് വിക്കിപീഡിയ
July 09, 2020 ന് Ray’s Astrophotography Observatory ല്‍ നിന്ന് എടുത്ത Neowise ധൂമകേതുവിന്റെ  ചിത്രം കടപ്പാട് Raman Madhira വീഡിയോ കാണാം


mmv-author”>Raysastrophotograhy


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുമുള്ള ധൂമകേതു – കാഴ്ച്ച

ധൂമകേതുവിനെ എങ്ങനെ സ്റ്റെല്ലേറിയം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കാണാമെന്ന് ശരത് പ്രഭാവ് വിശദമാക്കുന്നു. വീഡിയോ കാണാം


 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ച്ചകള്‍

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്‌ 19 വായുവിലൂടെ (എയർബോൺ) പകരുമോ ?
Next post അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാം
Close