പ്രൊഫ.പി.കെ.രവീന്ദ്രന്‍
കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് IPCCയുടെ ആറാമത് അവലോകനറിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കാലാവസ്ഥാമാറ്റവും ഭൂമിയും (Climate Change and land) എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തുവിട്ടു.
കൃഷി, വ്യവസായം, വനപരിപാലനം(Forestry),കാലിവളര്‍ത്തല്‍, നഗരവത്കരണം തുടങ്ങി മേഖലകളിലെ ഹരിതഗൃഹവാതക ഉത്സര്‍ജ്ജനത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഉത്പാദന മുന്നൊരുക്കമായ കാലിവളര്‍ത്തല്‍, മണ്ണൊരുക്കല്‍, തുടങ്ങിയവ ഇതില്‍പെടുന്നു. ഉത്പാദനാനന്തര പ്രവര്‍ത്തനങ്ങളായ കടത്ത്, ഊര്‍ജ്ജം, ഭക്ഷ്യസസംസ്കരണം എന്നിവയും കണക്കിലെടുക്കുന്നു. ഇവയെല്ലാം കണക്കിലെടുത്താല്‍ ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജനത്തില്‍ ഭക്ഷ്യഉത്പാദനത്തിന്റെ സംഭാവന 37% വരുമത്രെ!. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നില്‍ ഒന്ന് പാഴായിപ്പോകുന്നു(Wasted) എന്നതാണ് ദുഃഖകരമായ വസ്തുത. മാലിന്യമായിമാറുന്ന ഭക്ഷ്യവസ്തുക്കള്‍ അപചയം സംഭവിച്ച് ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളും.

കരയും കടലും ചേര്‍ന്ന് ഹരിതഗൃഹവാതകങ്ങളുടെ 50% അവശേഷിക്കുന്നത് സ്വാഭാവികമായ കാര്‍ബണ്‍ ചക്രത്തിന്റെ ഭാഗമാണ്. ഇതിന് കരയില്‍ മരങ്ങള്‍ വേണം. അതുകൊണ്ടാണ് വനനശീകരണം തടയലും വനവത്കരണവും പ്രധാനമാകുന്നത്. 2.5-3.5 വരെ ബില്യണ്‍ ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നും ഒഴിവാക്കാനുള്ള അധികസംവിധാനം വനവത്കരണം വഴി ഉണ്ടാക്കാമെന്ന് ഇന്ത്യ പാരീസ് ചര്‍ച്ചകളില്‍ ലോകസമൂഹത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇത് ഫലപ്രദമാകുമോ ?
അധികവായനക്ക്