വിദ്യാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡുകളിൽ ഇന്ത്യക്ക് മികച്ച നേട്ടങ്ങൾ.
അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ്
ഇന്ത്യക്കാരനായ പ്രഞ്ജാൾ സ്വർണ മെഡൽ കരസ്ഥമാക്കി. തുടർച്ചയായി മൂന്നു തവണ സ്വർണ മെഡൽ നേടുന്ന വിദ്യാർത്ഥി എന്ന നേട്ടവും ശ്രദ്ധേയമാണ്. ഒളിമ്പ്യഡിൽ പങ്കെടുത്ത മറ്റ് 5 വിദ്യാർത്ഥികൾക്കും വെങ്കല മെഡലും ലഭിച്ചിട്ടുണ്ട്. സ്വർണം – പ്രഞ്ജൾ വെങ്കലം – അർജുൻ, ആദിത്യ, അതുൽ, വേദാന്ത്, കൗസ്തവ്. പങ്കെടുത്ത 104 ലോക രാജ്യങ്ങളിൽ ഇന്ത്യ്ക്ക് 24 മത് സ്ഥാനമാണ് ഉള്ളത്.
ബയോളജി ഒളിമ്പ്യാഡ്
ആർമേനിയയിലെ യെരവാനിൽ നടന്ന ബയോളജി ഒളിമ്പ്യാഡിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. ഒരു സ്വർണ മെഡലും മൂന്ന് വെള്ളി മെഡലും ഇന്ത്യൻ വിദ്യാർഥികൾ നേടി. സ്വർണ മെഡൽ നേടിയത് മായങ്ക്, നിഗാം, ജീൻഡാൽ, പാണ്ഡെ എന്നിവർക്ക് വെള്ളി മെഡൽ ലഭിച്ചു.
ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡ് (ഓൺലൈൻ)
ഇന്ത്യക്ക് ഒരു സ്വർണ്ണവും 4 വെള്ളിയും. ദിവ്യാൻശു മാലു സ്വർണ്ണം. അഭിജിത് ആനന്ദ് , അനിലേഷ് ബൻസാൽ, ധീരജ് കുരുകുന്ദ, ഹർഷ് ജാഖർ എന്നവർക്കാണ് വെള്ളി മെഡൽ ലഭിച്ചത്.
ഒളിമ്പ്യാഡുകളിൽ വിജയികളായ മിടുക്കർക്ക് ലൂക്കയുടെ അഭിനനന്ദനങ്ങൾ