ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ്
Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.
ഇന്ററാക്ടീവ് പി.ഡി.എഫ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Events in March 2025
-
വനിതാദിനം
-
യഥാര്ത്ഥ വിഷുലോക അങ്ങാടിക്കുരുവിദിനം
ലോക അങ്ങാടിക്കുരുവിദിനം
All day
March 20, 2025അങ്ങാടിക്കുരുവികൾക്കായി നാട്ടുചന്തകളിൽ ചെറുകൂടുകൾ സ്ഥാപിച്ചും, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചും ഇത്തവണത്തെ ലോക അങ്ങാടിക്കുരുവിദിനം നമുക്കും ആചരിക്കാം. ഒപ്പം കുട്ടികളേയും കൂടെകൂട്ടി അടുത്തുള്ള ചന്തയിലോ പട്ടണത്തിലോ ഉള്ള അങ്ങാടിക്കുരുവികളുടെ കണക്കെടുപ്പും നടത്താം.
-
ലോക ക്ഷയരോഗദിനം
ലോക ക്ഷയരോഗദിനം
All day
March 24, 2025എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24. ആ കണ്ടുപിടിത്തമാണ് ക്ഷയരോഗ നിർണയത്തിന്റെയും ചികിത്സയുടെയും നാഴികക്കല്ലായി മാറിയത് . അതിനാൽത്തന്നെ ഈ ദിനം ക്ഷയം അല്ലെങ്കിൽ ട്യൂബെർക്കുലോസിസ്(TB ) എന്ന മഹാമാരിയുടെ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പരിണത ഫലങ്ങളെക്കുറിച്ചുള്ള പൊതുബോധം ഉണ്ടാക്കുക അതോടൊപ്പം ഈ മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക എന്നീ ഉദ്ദേശങ്ങളോടെ ലോക ക്ഷയരോഗ ദിനമായി ആചരിക്കപ്പെടാൻ തുടങ്ങി .
-
ഡോക്യുമെന്റ് ഫ്രീഡം ഡേ
ഡോക്യുമെന്റ് ഫ്രീഡം ഡേ
All day
March 25, 2025വിവരശേഖരണത്തിനും വിനിമയത്തിനും ആശയപ്രകാശത്തിനുമൊക്കെയായി നാം ഉപയോഗിക്കുന്ന എല്ലാത്തരം പ്രമാണങ്ങളും സ്വതന്ത്രമാകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ‘ഡോക്യുമെന്റ് ഫ്രീഡം ദിനം’ മാര്ച്ച് 25 ന്.
Related

ലൂക്ക ഓൺലൈൻ സയൻസ് കലണ്ടർ 2022 – സ്വന്തമാക്കാം
ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ്. Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്. ഓൺലൈൻ കലണ്ടർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൂക്ക പുതുവർഷ സമ്മാനപ്പെട്ടി – പ്രിഓർഡർ ചെയ്യാം
LUCA NEW YEAR GIFT BOX 2022 വായനക്കാർക്കായി ലൂക്ക ഈ പുതുവർഷത്തിൽ ഒരുക്കുന്നു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു പുതുവർഷ സമ്മാനപ്പെട്ടി. ശാസ്ത്രാഭിരുചിയും ശാസ്ത്രകൗതുകവും ഉണർത്തുന്ന ഒത്തിരികാര്യങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ഒരുക്കുന്ന പെട്ടിയിലുണ്ടാകും. ലൂക്ക പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഏഴു വർഷം പിന്നിടുകയാണ്. ഇതിനകം ഓൺലൈൻ ശാസ്ത്രപ്രചരണ രംഗത്ത് സജീവമായ പല പുതിയ ഇടപെടലുകളും നടത്താൻ ലൂക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ മെച്ചപ്പെട്ട…

ലൂക്ക സയൻസ് കലണ്ടർ 2024 – ഇന്ന് പ്രകാശനം ചെയ്യും
മാനവചരിത്രത്തെ മാറ്റിമറിച്ച 12 ശാസ്ത്രചിന്തകൾ എന്ന തീമിൽ തയ്യാറാക്കിയ സയൻസ് കലണ്ടറിൽ ഈ മാസത്തെ ആകാശം, ശാസ്ത്രചരിത്രത്തിൽ ഇന്ന്, ശാസ്ത്ര ദിനങ്ങൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഓരോ മാസത്തിനും പ്രത്യേകമായി തയ്യാറാക്കിയ ഓൺലൈൻ ഇന്ററാക്ടീവ് പേജുകളും (https://calendar.luca.co.in/) തയ്യാറാക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത രണ്ടായിത്തി അഞ്ഞൂറ് പേർക്ക് കലണ്ടർ ഇന്നുമുതൽ അയച്ചു തുടങ്ങും. കലണ്ടർ ഓൺലൈനായുള്ള ബുക്കിംഗ് അവസാനിച്ചു. മലയാളത്തിലെ ആദ്യ ഓൺലൈൻ ഡിജിറ്റൽ കലണ്ടർ -…
ജനവരിയിലെ 2 പ്രധാനപ്പെട്ട ദിനങ്ങൾ UNESCO പ്രഖ്യാപിച്ചത് വന്നിട്ടില്ല. ദയവായി ചേർക്കുക.
ജനുവരി 14 യുക്തിചിന്താ ദിനാചരണമാണ്.
ജനുവരി 24 വിദ്യാഭ്യാസ ദിനാചരണമാണ്