ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ്
Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.
ഇന്ററാക്ടീവ് പി.ഡി.എഫ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Events in February 2025
-
ലോക തണ്ണീർത്തട ദിനം
ലോക തണ്ണീർത്തട ദിനം
All day
February 2, 2025തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്‍വെന്‍ഷന്‍ നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയം “തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും” (wetlands and water) എന്നതാണ്.
-
ജോസഫ് ലിസ്റ്റർ ചരമദിനം
ജോസഫ് ലിസ്റ്റർ ചരമദിനം
All day
February 10, 2025രോഗാണുസിദ്ധാന്തം ആവിഷ്‌കരിക്കുന്നതിൽ മൗലിക സംഭാവന നൽകിയ ത്രിമൂർത്തികളിൽ ഒരാളായ ജോസഫ് ലിസ്റ്ററിന്റെ ചരമദിനമാണ് ഫെബ്രുവരി 10
-
ശാസ്ത്രത്തിലെ പെണ്ണുങ്ങൾക്കായുള്ള ദിവസം
ശാസ്ത്രത്തിലെ പെണ്ണുങ്ങൾക്കായുള്ള ദിവസം
All day
February 11, 2025ഫെബ്രുവരി 11- ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുള്ള ദിവസമാണ് (International Day of Women and Girls in Science). ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി ഈ ദിവസം ആഘോഷിക്കുന്നു
-
പ്രണയദിനം
പ്രണയദിനം
All day
February 14, 2025നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ? രഹസ്യമായെങ്കിലും. എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാവും. നിങ്ങളുടെ പ്രണയം അറിയിക്കാൻ വെമ്പി നിന്നിരുന്ന അവസരത്തിൽ നിങ്ങളുടെ കൈപ്പത്തികൾ വിയർത്തിരുന്നോ? വയറ്റിൽ ഒരു ഇക്കിളി തോന്നിയിരുന്നോ? അല്ലെങ്കിൽ, സംസാരിച്ചു തുടങ്ങിയപ്പോൾ സാധാരണമല്ലാത്ത ഒരു വിറയലും, ശബ്ദത്തിൽ ഒരു വിക്കലും അനുഭവിച്ചിരുന്നോ? ഇത്തരം ശാരീരിക മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ? നിങ്ങളുടെ നെഞ്ചിടിപ്പ് കുടിയിരുന്നോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണിങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനെക്കുറിച്ചാണീ ലേഖനം. വെറുപ്പിന്റെ ഈ കാലത്തു പ്രണയത്തെക്കുറിച്ചു എഴുതുന്നതിലും വലിയ രാഷ്ട്രീയ പ്രവർത്തനം എന്താണ് ?
-
ജ്യോദാനോ ബ്രൂണോ രക്തസാക്ഷി ദിനം
ജ്യോദാനോ ബ്രൂണോ രക്തസാക്ഷി ദിനം
All day
February 17, 2025സ്വതന്ത്ര ചിന്തയ്ക്കും ശാസ്ത്രബോധത്തിനും വേണ്ടി ജ്യോദാനോ ബ്രൂണോ രക്തസാക്ഷിയായ ദിനമാണ് ഫെബ്രുവരി 17Giordano Bruno ജനനം 1548, മരണം :17 February 1600- നവോത്ഥാന ചരിത്രത്തിലെ ഏറ്റവും സാഹസിക ചിന്തകരിൽ ഒരാളായിരുന്നു. തന്റെ കഴിവുകളിൽ അത്യധികം ആത്മവിശ്വാസമുള്ളയാൾ. അരിസ്റ്റോട്ടിലിയനിസത്തെയും അതിന്റെ സമകാലിക അനുയായികളെ പരിഹസിച്ചു. കോപ്പർനിക്കസിന്റെ സൗര കേന്ദ്ര സിദ്ധാന്തത്തെ "പുതിയ തത്ത്വചിന്ത" എന്ന് അദ്ദേഹം വിളിച്ചു. ഗിയോർദാനോ ബ്രൂണോയുടെ മാതൃക പ്രകാരം ഭൂമിക്കോ സൂര്യനോ പ്രപഞ്ചത്തിൽ പ്രത്യേക സ്ഥാനമൊന്നുമില്ല. അനന്തമായി കിടക്കുന്ന സമയം. നക്ഷത്രങ്ങൾക്ക് ഇടയിലുള്ള സ്ഥലം ഈഥർ എന്ന പദാർത്ഥം കൊണ്ട് നിറഞ്ഞിരിക്കുന്നു. പദാർത്ഥം ഉണ്ടാക്കിയിരിക്കുന്നത് വെള്ളം ഭൂമി വായു തീ എന്നിവയാലാണ് എന്നും പ്രചരിപ്പിച്ചു. അതുവഴി ക്രിസ്ത്യൻ പ്രപഞ്ച വീക്ഷണത്തെയും ചോദ്യം ചെയ്തു. മതദ്രോഹ വിചാരണ നടത്തി ബ്രൂണോയെ കുറ്റക്കാരൻ എന്ന് വിധിക്കുകയും ചുട്ടു കൊല്ലുകയും ചെയ്തു. നൂറ്റാണ്ടുകൾക്കു ശേഷവും ശാസ്ത്രീയ നിഗമനങ്ങൾക്കും യുക്തിചിന്തക്കും മേലെയായി കാലഹരണപ്പെട്ട മതപുസ്തകങ്ങളിലെ വരികളെ പ്രതിഷ്ഠിക്കുകയും അതു വിശ്വസിക്കാത്തവരെ കൊന്നു കളയുകയും ചെയ്യുന്നവരുടെ നാടാണ് നമ്മുടെത് !!! -
ദേശീയ ശാസ്ത്രദിനം
ദേശീയ ശാസ്ത്രദിനം
All day
February 28, 2025ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. “സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്ത് സംയോജിത സമീപനം” എന്നതാണ് ഈ വർഷത്തെ പ്രമേയം.
ജനവരിയിലെ 2 പ്രധാനപ്പെട്ട ദിനങ്ങൾ UNESCO പ്രഖ്യാപിച്ചത് വന്നിട്ടില്ല. ദയവായി ചേർക്കുക.
ജനുവരി 14 യുക്തിചിന്താ ദിനാചരണമാണ്.
ജനുവരി 24 വിദ്യാഭ്യാസ ദിനാചരണമാണ്