ഒരു യന്ത്രത്തെ മാത്രം ആശ്രയിച്ച് വീട് കെട്ടിപ്പടുക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് ? എന്നാൽ അത് സാധ്യമാക്കിയിരിക്കുകയാണ് ‘ത്വസ്ത’ (Tvasta) എന്ന സ്റ്റാർട്ടപ്പ് കൂട്ടായ്മ.
വെറും 21 ദിവസം കൊണ്ട് ഏതാണ്ട് 600 sq.ft വിസ്തീർണം വരുന്ന വീടാണ് ഇവർ 3D കോൺക്രീറ്റ് പ്രിന്റ്റിംഗിലൂടെ കെട്ടിപ്പടുത്തിയത്. അതും കുറഞ്ഞ ചിലവിൽ. അതിലൂടെ ഇന്ത്യയിലെ ആദ്യത്തെ 3D കോൺക്രീറ്റ് പ്രിന്റഡ് ഭവനം എന്ന പദവിയും ലഭിച്ചു. ഇനി എന്താണ് 3D കോൺക്രീറ്റ് പ്രിന്റിംഗ് എന്നല്ലേ? നോക്കാം.
എന്താണ് 3D കോൺക്രീറ്റ് പ്രിന്റിംഗ് ?
3D പ്രിന്റിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു കോൺക്രീറ്റ് മിശ്രിതം കൃത്യമായ അളവിൽ ഒഴിച്ച് നിർമ്മിക്കുന്നതാണ് ത്രീഡി പ്രിന്റിംഗ് ഭവന നിർമാണ പ്രക്രിയ. ഇതിനായി കുറ്റൻ ത്രീഡി പ്രിന്ററുകൾ ഉപയോഗിക്കുന്നു. ഇതിൽ പ്രധാനമായും ആറ് ഘട്ടങ്ങളാണുള്ളത്.
നമുക്ക് ഏത് കെട്ടിടമാണോ നിർമ്മിക്കേണ്ടത് ആ കെട്ടിടത്തിന്റെ ഡിസൈൻ ആദ്യം തന്നെ വരച്ച് തിട്ടപ്പെടുത്തണം. ഇത് പരമ്പരാഗത രീതിയിൽ വീട് ഡിസൈൻ ചെയ്യുന്നതുപോലെ തന്നെയാണ്.
ഡിസൈൻ
പരമ്പരാഗത രീതിയിൽ വീട് ഡിസൈൻ ചെയ്യുന്നതുപോലെ തന്നെ
നമുക്ക് ഏത് കെട്ടിടമാണോ നിർമ്മിക്കേണ്ടത് ആ കെട്ടിടത്തിന്റെ ഡിസൈൻ ആദ്യം തന്നെ വരച്ച് തിട്ടപ്പെടുത്തണം. ഇത് പരമ്പരാഗത രീതിയിൽ വീട് ഡിസൈൻ ചെയ്യുന്നതുപോലെ തന്നെയാണ്.
ഡിസൈൻ വരച്ചു കഴിഞ്ഞാൽ അത് CAD പോലുള്ള സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുക്കലാണ് രണ്ടാമത്തെ ഘട്ടം.
ഡിസൈൻ വികസിപ്പിക്കൽ
സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുക്കുന്നു
ഡിസൈൻ വരച്ചു കഴിഞ്ഞാൽ അത് CAD പോലുള്ള സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുക്കലാണ് രണ്ടാമത്തെ ഘട്ടം.
ഈ ഘട്ടത്തിലാണ് ത്രീഡി പ്രിന്റ്ർ സ്ഥാപിക്കുകയും പ്രിന്റ്റിംഗിനായി പാകപ്പെടുത്തി എടുക്കുകയും ചെയുന്നത്.
പ്രീ – പ്രൊഡക്ഷൻ
3D പ്രിന്റർ ഒരുക്കുന്നു
ഈ ഘട്ടത്തിലാണ് ത്രീഡി പ്രിന്റ്ർ സ്ഥാപിക്കുകയും പ്രിന്റ്റിംഗിനായി പാകപ്പെടുത്തി എടുക്കുകയും ചെയുന്നത്.
പ്രത്യേകം രൂപകല്പന ചെയ്ത കോൺക്രീറ്റ് മിശ്രിതമാണ് ത്രീഡി പ്രിന്റിങ്ങിനായി ഉപയോഗിക്കുന്നത്. ഒരു ത്രീഡി ഫയൽ മെഷീന് കൊടുത്തു കഴിഞ്ഞാൽ ബാക്കി പ്രിന്റിംഗ് എല്ലാം മെഷീൻ തന്നെ ചെയ്‌തോളും.
ഓഫ് സൈറ്റ് ത്രീഡി പ്രിന്റിംഗ്
3D പ്രിന്റിഗ് ആരംഭിക്കുന്നു
പ്രത്യേകം രൂപകല്പന ചെയ്ത കോൺക്രീറ്റ് മിശ്രിതമാണ് ത്രീഡി പ്രിന്റിങ്ങിനായി ഉപയോഗിക്കുന്നത്. ഒരു ത്രീഡി ഫയൽ മെഷീന് കൊടുത്തു കഴിഞ്ഞാൽ ബാക്കി പ്രിന്റിംഗ് എല്ലാം മെഷീൻ തന്നെ ചെയ്‌തോളും.
ത്രീഡി കോൺക്രീറ്റ് പ്രിന്റിംഗ് പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. ആദ്യത്തേത് ഓൺ -സൈറ്റ് പ്രിന്റിംഗ് രണ്ടാമത്തേത് ഓഫ് -സൈറ്റ് പ്രിന്റിംഗ്. ഓൺ സൈറ്റ് പ്രിന്റിങ്ങിൽ ത്രീഡി പ്രിന്റിംഗ് മെഷീൻ കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെ വെച്ച് കെട്ടിടത്തിനു ആവശ്യമായ ഘടകങ്ങൾ പ്രിന്റിംഗ് ചെയ്യുന്നു. ഓഫ് സൈറ്റ് പ്രിൻറ്റിംഗിൽ അവിടെ നിന്നും മാറി മറ്റൊരു സ്ഥലത്ത് വെച്ച് കെട്ടിടത്തിനാവശ്യമായ ഘടകങ്ങൾ നിർമ്മിച്ച് അവ പിന്നീട് കെട്ടിട നിർമ്മാണ സ്ഥലത്തേക്ക് കൊണ്ടുവരുന്നു. തസ്ത്വ നിർമ്മിച്ച വീട് ഓഫ് സൈറ്റ് പ്രിന്റ്റിഗിലൂടെയാണ്.
ഓഫ് സൈറ്റ് പ്രിന്റിങ്ങിലൂടെ നിർമ്മിച്ച കെട്ടിട ഭാഗങ്ങൾ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണിത്.
ലോജിസ്റ്റിക്സ്
കെട്ടിട ഭാഗങ്ങൾ കൊണ്ടുവരുന്നു
ഓഫ് സൈറ്റ് പ്രിന്റിങ്ങിലൂടെ നിർമ്മിച്ച കെട്ടിട ഭാഗങ്ങൾ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണിത്.
കെട്ടിട നിർമ്മാണത്തിന് ആവശ്യമായ എല്ലാ ഭാഗങ്ങളും എത്തിയശേഷം അവ ഓരോന്നായി കൂട്ടിചേർക്കുന്ന പ്രക്രിയയാണിത്.
ഓൺ സൈറ്റ് അസംബ്ലി
കൂട്ടിച്ചേർക്കുന്നു
കെട്ടിട നിർമ്മാണത്തിന് ആവശ്യമായ എല്ലാ ഭാഗങ്ങളും എത്തിയശേഷം അവ ഓരോന്നായി കൂട്ടിചേർക്കുന്ന പ്രക്രിയയാണിത്.
ത്വസ്ത എന്ന 3D പ്രിന്റ്ഡ് ഭവനം
ഐഐടി മദ്രാസ് ക്യാമ്പസിനുള്ളിലാണ് ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് ഭവനമായ ത്വസ്ത സ്ഥിതി ചെയ്യുന്നത്. വെറും 21 ദിവസം കൊണ്ടാണ് 600 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉള്ള ത്വസ്തയുടെ പണി പൂർത്തിയായത്.
കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി ചേർന്ന് ഐഐടി മദ്രാസ് രൂപീകരിച്ച ‘ആശ’ ഇൻകുബേറ്ററിലെ ഒരു കമ്പനിയാണ് ‘ത്വസ്ഥ’. ഐ.ഐ.ടി മദ്രാസ് അലുമിനിയും മലയാളികൂടിയുമായ വി. എസ്. ആദിത്യയും കൂട്ടരുമാണ് ഈ കമ്പനിക്ക് രൂപം നൽകിയത്. അവർ തന്നെ രൂപകൽപ്പന ചെയ്ത മിശ്രിതം ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്. 2021 ഏപ്രിൽ 22ന് ബഹുമാനപെട്ട കേന്ദ്ര ധനകാര്യ മന്ത്രിയായ നിർമ്മല സീതാരാമനാണ് ഈ ഭവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. നിർമ്മാണ ചിലവ്, സമയം, കൃത്യത എന്നിവയൊക്കെ സാധാരണ പരമ്പരാഗത രീതിയിൽ വെയ്ക്കുന്ന വീടുകളിൽ നിന്നും മെച്ചപ്പെട്ടിരിയ്ക്കുന്നു. വീടിനോടൊപ്പം ചേർന്ന് ഇരിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങൾ ചെടിച്ചട്ടികൾ മുതലായവയും ത്രീഡി കോൺഗ്രസിലൂടെ തന്നെ ഇവർ നിർമ്മിച്ച് വീടിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്.
3D കോൺക്രീറ്റ് പ്രിന്റിങ്ങിന്റെ സവിശേഷതകൾ
- പരമ്പരാഗത രീതിയിൽ ഒരു വീട് നിർമ്മിക്കുന്നതിനേക്കാളും 1/8 സമയം കുറച്ചു മതി 3D എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വീട് നിർമിക്കാൻ.
- 3D പ്രിന്റിങ്ങിന്റെ ഭാഗമായി വരുന്ന മാലിന്യത്തിന്റെ അളവ് സാധാരണഗതിയിൽ വരുന്നതിനേക്കാളും കുറവാണ്. ഏതാണ്ട് 1/3 മാത്രം.
- ത്രീഡി പ്രിന്റിംങ്ങിലൂടെ നിർമ്മിക്കുന്ന വീടുകൾക്ക് പൊതുവെ ചിലവ് കുറവാണ്. ഒരു 2BHK വീട് സാധാരണ വെയ്ക്കാൻ എടുക്കുന്ന തുകയെക്കാളും ഏകദേശം 25% കുറവാണ് 3D പ്രിന്റിംഗ് എന്ന സാങ്കേതികവിദ്യയിലൂടെ അതേ വീട് നിർമ്മിക്കുമ്പോൾ.
- പരമ്പരാഗതിയിൽ വീട് നിർമ്മിക്കുമ്പോൾ വന്നേക്കാവുന്ന ഡിസൈൻ പരിമിതികൾ 3D കോൺക്രീറ്റ് പ്രിന്റിങ്ങിലൂടെ മറികടക്കാനാകും.
3D കോൺക്രീറ്റ് പ്രിന്റിങ്ങിന്റെ പരിമിതികൾ
ത്രീഡി കോൺക്രീറ്റ് പ്രിന്റിങ്ങിന്റെ ഗുണവശങ്ങൾ നാം കണ്ടു. എന്നാൽ അതിനോടൊപ്പം ഇന്ന് 3D പ്രിന്റിംഗ് നേടുന്ന ചില പരിമിതികൾ നോക്കാം.
- പരമ്പരാഗത രീതിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ 3D കോൺക്രീറ്റ് പ്രിന്റിങ്ങിനായി ഉപയോഗിക്കുന്നവയിൽ നിന്നും വ്യത്യസ്തപെട്ടിരിക്കുന്നു. വളരെ കുറച്ച് രാസവസ്തുക്കൾ മാത്രമേ ഇതിനായി ഉപയോഗിക്കാനാവു. അതോടൊപ്പം ഒട്ടുമിക്ക പ്രിന്ററുകൾക്കും പ്രത്യേകം രാസവസ്തുക്കൾ വേണം. അതുകാരണം ഒരു പ്രിന്ററിൽ ഉപയോഗിക്കുന്ന രാസവസ്തു മറ്റൊരു പ്രിന്ററിൽ ഉപയോഗിക്കാനായി എന്ന് വരില്ല.
- ഈ സാങ്കേതിക വിദ്യ വളരുന്നതിനോടൊപ്പം തന്നെ ഒരുപക്ഷെ അത് വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ജീവിതത്തെ ബാധിച്ചേക്കാം. പ്രത്യേകിച്ച് ധാരാളം അതിഥി തൊഴിലാളികൾ ആശ്രയിക്കുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത്.
- 3D പ്രിന്ററുകളും പ്രിന്റ് ചെയ്ത ഘടകങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകൾ നേരിടാം
- പ്രിന്റിങ്ങിന്റെ സമയത്ത് എന്തെങ്കിലും പിശക് സംഭവിച്ചാൽ ശരിയാക്കാൻ സാധിച്ചു എന്ന വരില്ല
ഇത്തരത്തിൽ ചില പരിമിതികൾ ഉണ്ടെങ്കിലും ത്രീഡി കോൺക്രീറ്റ് പ്രിന്റിങ്ങിന്റെ സാധ്യതകൾ വളരെ വലുതാണ്. പ്രത്യേകിച്ച് കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചിലവിൽ ധാരാളം കെട്ടിടങ്ങൾ നിർമ്മിക്കേണ്ടിവന്നാൽ. നിലവിൽ അഞ്ചു നില വരെ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയും യന്ത്രങ്ങളും ത്വസ്തയുടെ പക്കൽ ഉണ്ട്.
സാധാരണ കെട്ടിടം നിർമ്മിക്കാൻ നാം ഉപയോഗിക്കുന്ന ഇഷ്ടികയും മറ്റും ഇവിടെ ഉപയോഗിക്കാത്തതിനാൽ തന്നെ ഒരുപക്ഷേ 3D പ്രിന്റിംഗ് വഴി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി ധാരാള സംശയങ്ങൾ വന്നേക്കാം. എന്നാൽ വളരെ ശക്തിയും ഈടും ഉള്ളവയാണ് ഇത്തരത്തിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ. ഇവർ നിർമ്മിച്ച 3D ഭവനത്തിന് കേന്ദ്ര സർക്കാരിൽ നിന്നും മറ്റും വേണ്ട ഗുണനിലവാര സർട്ടിഫിക്കറ്റുകളെല്ലാം തന്നെ ലഭിച്ചിട്ടുണ്ട്.
3D കോൺക്രീറ്റ് പ്രിന്റ്റിംഗിന്റെ ഭാവി
3D കോൺക്രീറ്റ് ഭവനത്തിനു പുറമേ ബസ് സ്റ്റോപ്പുകളും ഈ സ്റ്റാർട്ടപ്പ് കൂട്ടായ്മ ഇപ്പോൾ നിർമ്മിച്ച് നൽകുന്നുണ്ട്. ഇതിന് പുറമേ പാലങ്ങളുടെ നിർമ്മാണ ചുമതലയടക്കം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണിവർ.
പ്രളയം പോലെയുള്ള പ്രകൃതിദുരന്തങ്ങൾ വർധിച്ചുക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള വീടുകളുടെ ആവശ്യകത ഏറുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിക്കാനാകും എന്നതിനപ്പുറം ഇത്തരത്തിൽ നിർമ്മിക്കുന്ന പല ഭവനങ്ങൾക്കും പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാനാകും എന്നതാണ് വസ്തുത. വരും വർഷങ്ങളിൽ ഭവനങ്ങളുടെ എണ്ണം വർധിച്ചു തന്നെ വരും. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള നൂതന സാങ്കേതിക വിദ്യകൾ പരീക്ഷിക്കാവുന്നതാണ്. എന്നാൽ തൊഴിൽ ക്ഷാമം സൃഷ്ടിക്കാതെ ഈ സാങ്കേതിക വിദ്യയ്ക്ക് മുന്നോട്ടുപോകാനാവട്ടെ എന്ന് ആശംസിക്കുന്നു.