പൗരത്വ ഭേദഗതി ബില്ലിനെതിരെ ശാസ്ത്രസമൂഹത്തിന്റെ പ്രസ്താവന

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ശാസ്ത്രസമൂഹത്തിന്റെ പ്രസ്താവനയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള  750തോളം ശാസ്ത്രജ്ഞർ
ഒപ്പുവെച്ചു. സന്ദീപ് ത്രിവേദി (Tata Institute of Fundamental Research, Mumbai),  രാജേഷ് ഗോപകുമാര്‍ (International Centre for Theoretical Sciences, Bengaluru) ആഷിഷ് ധാബോത്കര്‍ (International Centre for Theoretical Physics, Italy). തുടങ്ങിയ പ്രമുഖ ഗവേഷണസ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സന്ദീപ് ത്രിവേദി, ആഷിഷ് ധാബോത്കര്‍, രാജേഷ് ഗോപകുമാര്‍

പൗരത്വ ബില്ലിനെതിരെയുള്ള ശാസ്ത്രസമൂഹത്തിന്റെ പ്രസ്താവന

പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ബില്ലിനെതിരെ പ്രതിഷേധ മറിയിക്കാനാണ് ഇന്ത്യയിലെ ശാസത്രജ്ഞരും ഗവേഷകരുമായ ഞങ്ങൾ ഈ പ്രസ്താവന പുറപ്പെടുവിക്കുന്നത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതപരമായ വിവേചനം നേരിടുന്ന ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതാണ് ഈ ബില്ല്.
മതത്തെ പൗരത്വത്തിനുള്ള മാനദണ്ഡമായി നിശ്ചയിക്കന്നത് പ്രതിഷേധാർഹമാണ്. സ്വാതന്ത്ര്യ സമര കാലത്തു രൂപപ്പെട്ടതും നന്മുടെ ഭരണഘടനയിൽ ഉയർത്തിപ്പിടിക്കുന്നതുമായ പ്രധാന ആശയം എല്ലാ വിശ്വാസങ്ങളേയും ഒരു പോലെ പരിഗണിക്കുക എന്നതാണ്. പൗരത്വ ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്കും രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്കും എതിരാണ്. മുസ്ലീം ജനവിഭാഗത്തെ മാത്രം ബില്ലിന്റ പരിധിയിൽ നിന്ന് ഒഴിവാക്കിയത് ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കാനാണെന്ന് ഞങ്ങൾ ഭയക്കുന്നു.

ഭരണഘടനയുടെ 14ാം അനുശ്ചേദം നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഉറപ്പു വരുത്തുന്നു. പൗരത്വ ബില്ലിന്റെ നിയമസാധുത പരിശോധിക്കേണ്ടത് ഭരണഘടനാ വിദഗ്ദരാണ്, പക്ഷേ പ്രഥമദൃഷ്ടിയിൽ  ഈ ബില്ല് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്ന് വ്യക്തമാണ്. അതിനാൽ ഈ നിയമം അടിയന്തരമായി പിൻവലിക്കാനും പകരം അഭയാർത്ഥികളേയും ന്യൂനപക്ഷങ്ങളേയും വിവേചനരഹിതമായി സമീപിക്കുന്ന ഒരു നിയമം കൊണ്ടുവരാനും ഞങ്ങൾ അപേക്ഷിക്കുന്നു.


പ്രസ്താവനയിൽ ഒപ്പുവെച്ച ശാസ്ത്രജ്ഞരുടെ പട്ടിക

Leave a Reply