Read Time:1 Minute
അന്താരാഷ്ട്ര അസ്ട്രോണമി & അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് മികച്ച വിജയം
ജോർജിയയിൽ നടന്ന 15 മത് അന്താരാഷ്ട്ര അസ്ട്രോണമി അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് 3 സ്വർണ്ണവും , 2 വെള്ളിയും ലഭിച്ചു.
ജോർജിയയിൽ നടന്ന 15 മത് അന്താരാഷ്ട്ര അസ്ട്രോണമി അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് 3 സ്വർണ്ണവും , 2 വെള്ളിയും ലഭിച്ചു. ലോകരാജ്യങ്ങളിൽ സിംഗപ്പൂരിനൊപ്പം ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

സ്വർണ്ണം ലഭിച്ചത് രാഘവ് ഗോയൽ, സാഹിൽ അക്തർ, മെഹുൽ ബൊറാദ് എന്നിവർക്കാണ്. മലയ് കെദിയ, അഥർവ മഹാജൻ എന്നിവർക്ക് വെള്ളി ലഭിച്ചു. ഈ വർഷത്തെ മത്സരം ഉക്രെയ്നിലെ കീവിൽ നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്; ഉക്രെയ്നിലെ യുദ്ധത്തെത്തുടർന്നാണ് ഒളിമ്പ്യാഡ്ജോർജിയയിലെ കുട്ടൈസിയിലേക്ക് മാറ്റിയത്.
ഇന്ത്യൻ ടീം (നടുക്കു നില്ക്കുന്ന 5 പേർ) മെന്റർമാരോടൊപ്പം
