Read Time:1 Minute

 Grey- headed Canary Flycatcher ശാസ്ത്രീയ നാമം : Culicicapa ceylonensis

പാറ്റാപിടിയൻ കുടുംബത്തിൽപ്പെട്ട ഈ പക്ഷി ഇന്ത്യ ഒട്ടാകെ കാണപ്പെടുന്നു. ആൺ പെൺപക്ഷികൾ രൂപത്തിൽ സദൃശ്യരാണ്. ഈ പക്ഷിയുടെ തല, കഴുത്ത്, മാറിടം എന്നിവ ചാര നിറത്തിലും വയർ ഭാഗം കടും മഞ്ഞ നിറത്തിലും പുറം ഭാഗം പച്ച കലർന്ന മഞ്ഞ നിറത്തിലും ആണ്. സദാ സമയവും ചലിച്ചു കൊണ്ടിരിക്കുന്ന ഈ പക്ഷിയെ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2500 മീറ്റർ വരെ ഉയരമുള്ള മലനിരകളിലെ വനപ്രദേശങ്ങളിൽ ആണ് സാധരണയായി കണ്ടു വരുന്നത്. മറ്റു പാറ്റാപിടിയന്മാരെ പോലെ ചെറുപ്രാണികളും പുഴുക്കളും വണ്ടുകളും ആണ് ഇവയുടെയും ആഹാരം. ഏപ്രിൽ മുതൽ ജൂൺ വരെ ഉള്ള സമയമാണ് ചാരത്തലയൻ പാറ്റാപിടിയന്റെ പ്രജനന കാലഘട്ടം.


ശബ്ദം കേൾക്കാം


ചിത്രം, വിവരങ്ങൾ : സന്തോഷ്‌ ജി കൃഷ്ണ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അസ്ട്രോസാറ്റ്
Next post നീലച്ചെമ്പൻ പാറ്റാപിടിയൻ
Close