മനുഷ്യർ ഏറെക്കാലം ആകാശനിരീക്ഷണം നടത്തിയിരുന്നത് നഗ്നനേത്രങ്ങൾ കൊണ്ടു മാത്രമാണ്. പിന്നീട് ടെലിസ്കോപ്പുകൾ നമ്മുടെ നിരീക്ഷണ ശേഷി ഏറെ വർദ്ധിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ദൃശ്യപ്രകാശത്തിനുമപ്പുറം റേഡിയോ തരംഗങ്ങളും എക്സ്-റേയും അടക്കം വിദ്യുത്കാന്തിക തരംഗങ്ങളെയെല്ലാം പ്രയോജനപ്പെടുത്തുന്ന ടെലിസ്കോപ്പുകൾ ഭൂമിയിലും ബഹിരാകാശത്തും വിന്യസിപ്പിക്കപ്പെട്ടു.
എന്നാൽ അതിന്നുമപ്പുറം അടുത്ത കാലത്ത് പ്രപഞ്ച നിരീക്ഷണത്തിനായി ഗുരുത്വ തരംഗങ്ങളെയും ന്യൂട്രിനോ കണങ്ങളെയും ഉപയോഗപ്പെടുത്തുന്ന പുതിയ രീതികൾ നിലവിൽ വന്നിരിക്കുന്നു.
LUCA TALK 1 – ജൂലൈ 13, 7.30 PM
നമ്മുടെ ഗാലക്സിയിൽ വളരെ ദൂരെയായി സ്ഥിതി ചെയ്യുന്ന പൾസാറുകളുടെ സഹായത്തോടെ വിദൂര തമോഗർത്തങ്ങളിൽ നിന്നുള്ള ഗുരുത്വ തരംഗങ്ങളെ കണ്ടെത്തിയതും വാർത്തയായിരുന്നു. ഈ ശാസ്ത്രസംഘത്തിന്റെ(InPTA -Indian Pulsar Timing Array) ഭാഗമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസെർച്ചിലെ (TIFR) ശാസ്ത്രജ്ഞനായ പ്രൊഫ. എ. ഗോപകുമാർ ജൂലായ് 13 രാത്രി 7.30 ന് പുതിയ കണ്ടെത്തലുകൾ പങ്കുവെക്കുന്നു.
LUCA TALK 2 – ജൂലൈ 14 , 7.30 PM
അന്റാർട്ടിക്കയിലെ ഭീമൻ ഐസ് ക്യൂബ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണം വഴി ആകാശഗംഗയിൽ നിന്നു വരുന്ന ഭീമമായ ഊർജം വഹിക്കുന്ന ന്യൂട്രിനോകളെ ശാസ്ത്രജ്ഞർ കണ്ടെത്തിയത് വാർത്തയായിരുന്നു. ഈ ശാസ്ത്രസംഘത്തിന്റെ ഭാഗമായ മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസെർച്ചിലെ (TIFR) ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് റമീസ് ജൂലായ് 14 രാത്രി 7.30 ന് സംസാരിക്കുന്നു..
ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയും സംയുക്തമായി 2023 ജൂലൈ 13, 14 തിയ്യതികളിൽ സംഘടിപ്പിക്കുന്ന LUCA TALK-കളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം. പങ്കെടുക്കാനുള്ള ലിങ്ക് ഇ-മെയിലായും വാട്സാപ്പിലും അയക്കുന്നതാണ്.