Read Time:1 Minute

കേരളത്തിലെ അടുത്ത ഗ്രഹണങ്ങള്‍ എപ്പോഴെക്കെയാണെന്നു നോക്കാം.

കടപ്പാട് വിക്കിമീഡിയ Credit Nidhin Poovathur –

സൂര്യഗ്രഹണം അപൂര്‍വ്വമാണ്. കുറെ വര്‍ഷങ്ങള്‍ കൂടുമ്പോഴേ അത് ഒരിടത്തുതന്നെ വീണ്ടും കാണാനാകൂ. ഭാഗികഗ്രഹണവും വലയഗ്രഹണവും കുറെക്കൂടി കാണാം. പക്ഷേ പൂര്‍ണ്ണസൂര്യഗ്രഹണം ചിലപ്പോള്‍ ഒരു പ്രദേശത്ത് നൂറ്റാണ്ടില്‍ ഒരിക്കലൊക്കയേ ഉണ്ടാവൂ. എന്തായാലും കേരളത്തിലെ അടുത്ത ഗ്രഹണങ്ങള്‍ എപ്പോഴെക്കെയാണെന്നു നോക്കാം.

2020 ജൂണ്‍ 21 –
വലയഗ്രഹണം ആണ്. കേരളത്തില്‍ ഭാഗികഗ്രഹണം മാത്രം. ഇന്ത്യയുടെ വടക്കന്‍ ജില്ലകളില്‍ ചിലയിടത്ത് പൂര്‍ണ്ണ വലയഗ്രഹണം ദൃശ്യമാവും.

2022 ഒക്റ്റോബര്‍ 25
ഇന്ത്യയില്‍ മുഴുവന്‍ ഭാഗത്തും ഭാഗിക ഗ്രഹണം. കേരളത്തില്‍ വളരെക്കുറച്ചു മാത്രം മറയുന്നു. വടക്കന്‍ ജില്ലകളില്‍ അല്പം കൂടുതല്‍ ആയിരിക്കും.

2027 ആഗസ്റ്റ് 2
പൂര്‍ണ്ണഗ്രഹണം. ഇന്ത്യയില്‍ ഭാഗികഗ്രഹണം മാത്രം. കേരളം മുഴുവന്‍ ഭാഗികഗ്രഹണം കാണാം.

2028 ജൂലായ് 22
പൂര്‍ണ്ണസൂര്യഗ്രഹണം. ഇന്ത്യയില്‍ ഭാഗികം മാത്രം. കേരളത്തിലും ഭാഗികഗ്രഹണം കാണാം. ഉദയസൂര്യന്‍ ഗ്രഹണസൂര്യനായിരിക്കും.

2031 മേയ് 21
വലയഗ്രഹണം. മധ്യകേരളത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായും കാണാം. മറ്റിടത്ത് ഭാഗികം.


വിവരങ്ങള്‍ക്ക് www.timeanddate.com

 

Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ഗ്രഹണം ആഘോഷമാക്കി ആയിരങ്ങൾ
Next post റുഥേനിയം – ഒരു ദിവസം ഒരു മൂലകം
Close