Read Time:6 Minute

വലയ ഗ്രഹണത്തെ ഉത്സവമാക്കി കേരളം.. ഗ്രഹണക്കാഴ്ച്ച കണ്ടത് ആയിരങ്ങള്‍

ഫോട്ടോ കടപ്പാട് Swaraj M Kundamkuzhy

കാണാനെത്തിയത് ആയിരങ്ങള്‍

വലയ സൂര്യഗ്രഹണത്തെ വരവേറ്റത് ആയിരങ്ങള്‍.. രാവിലെ എട്ടുമുതൽ ഗ്രഹണം ദൃശ്യമായിത്തുടങ്ങി.   9.26നും 9.30നും ഇടയിലാണ് കേരളത്തില്‍ വലയഗ്രഹണം പരമാവധി ദൃശ്യമായത്. സൂര്യഗ്രഹണം കാണുന്നതിനായി കേരളത്തില്‍ എല്ലാ ജില്ലയിലും പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.  കാസര്‍കോട് , കണ്ണൂര്‍, കോഴിക്കോട് , വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ സൂര്യനെ ഒരു വലയമായി കാണാന്‍ കഴിഞ്ഞു.  മറ്റു ജില്ലകളില്‍ ഭാഗിക ഗ്രഹണമാണ്‌  ദൃശ്യമായത്‌. വയനാട്ടിൽ മേഘങ്ങൾ മറച്ചതിനാൽ പൂർണമായും ഗ്രഹണം ദൃശ്യമായില്ല. 11മണിയോടെ ഗ്രഹണം അവസാനിച്ചു.

ഫോട്ടോഹ്രാഫര്‍മാരുടെ സംഘം

ഗ്രഹണപ്പായസവും സൗരോത്സവങ്ങളും

കുട്ടികളടക്കം കേരളത്തിൽ നിരവധിപേരാണ്‌ ഗ്രഹണം ദർശിച്ചത്‌. ഗ്രഹണം കാണാനുള്ള ശാസ്‌ത്രീയ സൗകര്യങ്ങൾ നിരവധിപേർ ഉപയോഗപ്പെടുത്തി.  പലയിടത്തും പായസവിതരണവും ഉണ്ടായി. എല്ലായിടങ്ങളിലും സ്കൂളുകളുടേയും സയൻസ് ക്ലബുകളുടേയും മറ്റും നേതൃത്വത്തിൽ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ എത്തുകയും ചെയ്തിരുന്നു. സൂര്യഗ്രഹണം എന്ന അപൂര്‍വ്വ പ്രതിഭാസം കാണാനും അതിനെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും ഉള്ള സൗകര്യങ്ങളാണ് എല്ലായിടങ്ങളിലും ഒരുക്കിയിരുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറിനടുത്ത് സ്ഥലങ്ങളില്‍ ഗ്രഹണക്കാഴ്ച്ചയൊരുക്കി. ബാലവേദികളുടെ നേതൃത്വത്തില്‍ രണ്ടുദിവസത്തെ സൗരോത്സവപരിപാടികളും വിവിധ ജില്ലകളില്‍ ഗ്രഹണത്തോടനുബന്ധിച്ച് നടന്നു. ബാലസംഘത്തിന്റെയും  ലൈബ്രറി കൗണ്‍സിലിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വ്യാപകമായ ഗ്രഹണക്കാഴ്ച്ചകള്‍ ഒരുക്കി.

പൂര്‍ണവലയം കാണാനായ സ്ഥലങ്ങള്‍

തൃശ്ശൂര്‍ തേക്കന്‍കാട് മൈതാനത്തില്‍ കടപ്പാട് മുജീബ്

കേരളത്തില്‍ തൈക്കടപ്പുറം ബീച്ച്, നീലേശ്വരം ,ചെറുവത്തൂർ, മാത്തിൽ, എരമം, മാതമംഗലം, പന്നിയൂർ, മലപ്പട്ടം, ശ്രീകണ്ഠാപുരം, ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, കൊളക്കാട്, ഏലപ്പീടിക, പേരിയ, കരിയാമ്പറ്റ, മീനങ്ങാടി, അമ്പലവയൽ, ചുള്ളിയോട് എന്നീ പ്രധാന സ്ഥലങ്ങളില്‍ പൂര്‍ണ വലയമായി ഗ്രഹണം കാണാനായി. തെക്കൻ കർണ്ണാടകത്തിലും, വടക്കൻ കേരളത്തിലും, മദ്ധ്യതമിഴ്നാട്ടിലുമാണ്  ഇന്ത്യയിൽ വലയ ഗ്രഹണം പൂര്‍ണമായി ദൃശ്യമായത്. കേരളത്തിൽ എല്ലായിടത്തും സൂര്യന്റെ 87 മുതൽ 93 ശതമാനംവരെ മറഞ്ഞു. സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ഡിസംബര്‍ 26ലെ ദൃശ്യമാകുന്നത്.

കേരളാ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജ് മൈതാനം, ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ കോളേജ് മൈതാനം, നാദാപുരം പുറമേരി കടത്തനാട് രാജാ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം എന്നിവിടങ്ങളിൽ നിരീക്ഷണകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം & പ്ലാനറ്റേറിയത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട് , കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഗ്രഹണക്കാഴ്ച്ചക്കുള്ള സൗകര്യം ഒരുക്കി.

വിസ്മയക്കാഴ്ച്ച – പാലക്കാട് കണ്ണാടി പാത്തിക്കലിൽ വിവിധ സമയങ്ങളിലെ ദൃശ്യങ്ങൾ സന്നിവേശിപ്പിച്ചപ്പോൾ കെ വി എസ് കർത്ത പകർത്തിയത്

2031 മെയ്‌ 21ന്‌ ആയിരിക്കും കേരളത്തിൽ ഈ നൂറ്റാണ്ടിലെ അവസാന ഗ്രഹണം. സൗദി അറേബ്യ, ഖത്തർ, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ വലയഗ്രഹണത്തിന്റെ പൂർണമായ ദൃശ്യം ഇന്ന് കാണാനാവും. ഗ്രഹണക്കാഴ്ച്ചയുടെ പരിപാടികളും ഗ്രഹണ നിഴല്‍ച്ചിത്രങ്ങളും ഒക്കെയായി സാമൂഹ്യമാധ്യമങ്ങളിലും ഗ്രഹണം ആഘോഷമായി. വാര്‍ത്താചാനലുകളും ഗ്രഹണം തത്സമയം റിപ്പോര്‍ട്ടു ചെയ്തു.

ഗ്രഹണ ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കാം

 

Tyson Sebastian എടുത്ത ചിത്രം

പയ്യന്നൂരില്‍ നിന്നുള്ള കാഴ്ച്ച ©Rohith K
ആലപ്പുഴയില്‍ നിന്നും

കടപ്പാട് വിജയകുമാര്‍ ബ്ലാത്തൂര്‍

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
60 %
Sleepy
Sleepy
20 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post സൂര്യഗ്രഹണം തത്സമയം കാണാം
Next post Good Bye Annular Eclipse ഇനി 2031 മേയ് 21 ല്‍ കാണാം
Close