Read Time:2 Minute

മികവുറ്റ സംഘാടകനും വാഗ്മിയും കവിയും നിയമപണ്ഡിതനും സംഘടനാപ്രവർത്തകനും വികേന്ദ്രീകൃതാസൂത്രണ രംഗത്തെ വിദഗ്ധനും ഒക്കെയായിരുന്ന ഡോ. എ. സുഹൃത്കുമാറിന്റെ പേരിൽ ആരംഭിച്ച സ്ഥാപനമാണ് ‘സുഹൃത്കുമാർ ലൈബ്രറി & റിസർച്ച് സെന്റർ’. തിരുവനന്തപുരം കരകുളത്ത് പ്രവർത്തിക്കുന്ന കേന്ദ്രം വികേന്ദ്രീകൃതാസൂത്രണരംഗത്ത് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നതോടൊപ്പം ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ റഫറൻസ് സൗകര്യം ഒരുക്കുകയും ചെയ്യുന്നു.

സുഹൃത്കുമാറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് സുഹൃത്കുമാർ ലൈബ്രറി & റിസർച്ച് സെന്ററും കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മ്യൂസിയവും സംയുക്തമായി വിദ്യാർത്ഥികൾക്കായി പ്രോജക്ട് – ആശയാവതരണ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ മാലിന്യസംസ്കരണം, കൃഷി, വനവൽകരണം, ജലസംരക്ഷണം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന, പ്രായോഗികവും നൂതനവുമായ പ്രവർത്തനങ്ങൾ സംബന്ധിച്ച് പദ്ധതിനിർദ്ദേശം തയ്യാറാക്കി അവതരിപ്പിക്കാം. 13 നും 17 നും ഇടയിൽ പ്രായമുള്ള, നാലുപേരിൽ കൂടാത്ത, കുട്ടികളുടെ സംഘങ്ങൾക്ക് ഇതിൽ പങ്കെടുക്കാം. ഒറ്റയ്ക്കും പങ്കെടുക്കാനാകും.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ 2024 മേയ് 12 ഞായറാഴ്ച വൈകുന്നരം 5 മണിക്കു മുൻപായി ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ അപേക്ഷിക്കാം. രജിസ്റ്റർ ചെയ്യുന്നവർക്ക് തങ്ങളുടെ പദ്ധതി നിർദ്ദേശം സംബന്ധിച്ച പവർ പോയിന്റ് പ്രസന്റേഷൻ മെയ് 18 ശനിയാഴ്ച ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ അവതരിപ്പിക്കണം. ഏറ്റവും മികച്ച നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും തുടർപ്രവർത്തനങ്ങൾക്കുള്ള ഫെലോഷിപ്പും നൽകും.

വിശദ വിവരങ്ങൾക്കും സംശയ നിവാരണത്തിനും ബന്ധപ്പെടാൻ : സതീഷ് 9495244544

REGISTER NOW

Happy
Happy
67 %
Sad
Sad
0 %
Excited
Excited
17 %
Sleepy
Sleepy
0 %
Angry
Angry
17 %
Surprise
Surprise
0 %

Leave a Reply

Previous post നക്ഷത്രങ്ങളോടൊത്ത് ഒരു പുരാവസ്തുപഠനം – LUCA TALK
Next post ഉഷ്ണ തരംഗം ഒരു താത്കാലിക പ്രതിഭാസമോ?
Close