Read Time:4 Minute

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ

തിതീഷ്ണമായ ബുദ്ധിശക്തി, മനോഹരമായ സാഹിത്യ രചനാശൈലി, ഹൃദ്യമായ നർമബോധം, അഗാധമായ ശാസ്ത്ര ജ്ഞാനം, ഇവയെല്ലാം ക്രുത്യമായി ഒന്നുചേർന്ന വ്യക്തിത്വമായിരുന്നു ജോർജ് ഗാമോ (George Gamow 1904-1968). ബഹുമുഖ പ്രതിഭ ആയിരുന്ന, ഗാമോ ശാസ്ത്രത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇലക്ട്രോൺ ടണലിങ് പ്രഭാവത്തിന്(Electron tunneling effect) വിശദീകരണം നല്കിയത് ഗാമോവാണ്. പ്രപഞ്ചോൽപത്തിയെ സംബന്ധിച്ച ഏറ്റവും സുസമ്മതമായ വീക്ഷണമായ മഹാസ്ഫോടന സിദ്ധാന്തത്തിന്റെ (Big Bang Theory) മുഖ്യ ശില്പികളിൽ പ്രമുഖനാണ് ഗാമോ. യുക്രേനിൽ ജനനം, ലെനിൻഗ്രാഡ് യുണിവേഴ്സിറ്റിയിൽ ബിരുദം പഠനം,ഗോട്ടിംഗെൻ,കോപ്പൻഹേഗൻ, കേംബ്രിജ്, എന്നിവിടങ്ങളിൽ ഉപരിപഠനം.1933 ൽ അമേരിക്കയിൽ കുടിയേറി പാർത്തു. 1956-1968 കോളെറാഡോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ.
നർമ്മബോധത്തിന്റെ കാര്യത്തിൽ ശാസ്ത്രജ്ഞരിലെ മുടിചൂടാമന്നൻ ആയിരുന്നു ഗാമോ. എവിടേയും ഏതുസമയത്തും അദ്ദേഹമറിയാതെ തന്നെ ഫലിതം പുറത്ത് ചാടും. താപവും ചലനവും(heat&motion) തമ്മിലുള്ള ബന്ധം വെളിവാക്കാൻ സ്കൂൾ ഫിസിക്സ് ടെക്സ്റ്റ് ബുക്കിൽ ചേർക്കേണ്ട ലഘു പരീക്ഷണത്തെപ്പറ്റി ഗൗരവമായ ചർച്ച നടക്കുന്നു. പല നിർദേശങ്ങൾ വന്നു. ദാ വരുന്നു ഗാമോ പരീക്ഷണം,”ഒരു ഫിസിക്സ് പ്രൊഫസറെ വിളിക്കുക, ഒരു സ്റ്റീൽ കട്ടിലിൽ കിടക്കാൻ ആവശ്യപ്പെടുക. തുടർന്ന് കട്ടിനടിയിൽ കത്തുന്ന ഒരു സ്റ്റൗ വെയ്ക്കണം. കുറച്ചു നേരം കഴിയുമ്പോൾ ജ്ഞാനിയായ പ്രൊഫസർ എണീറ്റ് ഓടും താപം മൂലമുള്ള ചലനം.”

പ്രസിദ്ധമായ ചില ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവാണ് ഗാമോ. അദ്ദേഹത്തിന്റെ ‘ഒന്ന്, രണ്ട്, മൂന്ന്..അനന്തം'(One,Two,Three.. Infinity) പോപുലർ സയൻസ് വിഭാഗത്തിലെ ഒരു ക്ലാസ്സിക്കായി പരിഗണിക്കപ്പെടുന്നു. അദ്ദേഹം എഴുതിയ ബാലസാഹിത്യ കൃതികളാണ്  ‘ടോംപ്കിൻസ് കഥകൾ’.ടോംപ്കിൻസ് ഇൻ വണ്ടർ ലാൻഡ്’ എന്ന കഥയുടെ കരട് എഴുതി കഴിഞ്ഞപ്പോൾ ഗാമോവിന് സന്തോഷം തോന്നി. അത് തന്റെ ഗുരുവായ നീൽസ് ബോറിന് നല്കി. അദ്ദേഹത്തിൽ നിന്ന് അഭിനന്ദനപ്രവാഹം പ്രതീക്ഷിച്ച ഗാമോ നിരാശനായി. ആശയം തികച്ചും ബാലിശമാണെന്നായിരുന്നു ബോറിന്റെ പ്രതികരണം “പ്രകാശത്തിന്റെ വേഗം മണിക്കൂറിൽ 30മൈൽ ആയി നിയന്ത്രിക്കപ്പെട്ട ഒരു പ്രദേശം. ചിന്തിക്കാനേ പറ്റില്ല. ജോർജിന് എങ്ങനെ ഈ ചവറ് എഴുതാൻ കഴിഞ്ഞു.”

അതോടെ കഥ പ്രസാധകന്റെ മേശവലിപ്പിൽ കിടന്നു. അയാൾ അത് വായിച്ചില്ല. നല്ല തെളിഞ്ഞ ഒരു ദിവസം ഗാമോവിന്റെ കഥ പ്രസാധകൻ വായിക്കാൻ എടുത്തു. വായിച്ചു തീർന്നപ്പോൾ നേരത്തെ വായിക്കാത്തതിൽ ദുഃഖം തോന്നി.ഉടൻ തന്നെ ഗാമോവിന് ടെലിഗ്രാം ചെയ്തു. ബാക്കി കഥകളും ഉടൻ ഏഴുതി തീർത്ത് എത്തിക്കുക. അങ്ങനെ നല്ലൊരു ബാലസാഹിത്യം പിറന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാനവാഴ
Next post ? ഈ അടയാളം ചോദ്യചിഹ്നമായത് എങ്ങനെ ?
Close