Read Time:5 Minute

കേരളസർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധസംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 2023 ആഗസ്റ്റ് 13,14,15 തിയ്യതികളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ “ലൂക്ക”യുടെ നേതൃത്വത്തിൽ ‘ശാസ്ത്രവിനിമയം’ (Science Communication) സംബന്ധിച്ചുള്ള മൂന്നുദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു.

ശാസ്ത്രവിനിമയരംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്യുകയും ഒരു കർമ്മപരിപാടി രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ശില്പശാലയുടെ പ്രാഥമിക ലക്ഷ്യം. ശാസ്ത്രവിനിമയരംഗത്ത് പ്രവർത്തിക്കുന്ന എഴുപത് പേരാണ് മൂന്നുദിവസത്തെ ശില്പശാലയിൽ പങ്കെടുക്കുന്നത്. ആഗസ്റ്റ് 13, 14 തിയ്യതികളിൽ തിരുവനന്തപുരം വഴുതക്കാടുള്ള ലെനിൻ ബാലവാടിയിലും ആഗസ്റ്റ് 15 ന് ടാഗോർ തിയറ്ററിലുമാണ് പരിപാടി.

ഒന്നാം ദിവസം

ഓഗസ്റ്റ് 13 ന് ജി.സാജൻ ശില്പശാല – ആമുഖം അവതരിപ്പിക്കും. സ്വതന്ത്ര വിജ്ഞാനം : മലയാളത്തിലെ ശാസ്ത്രവിനിമയം ഓൺലൈൻ വരെ എന്ന സെഷന്റെ അവതരണം കെ.കെ.കൃഷ്ണകുമാർ നടത്തും. തുടർന്ന് ശാസ്ത്രവിനിമയം നാളെ (അരുൺ രവി), വിജ്ഞാനസമൂഹവും ശാസ്ത്രബോധവും (പ്രൊഫ.കെ.പാപ്പൂട്ടി), ശാസ്ത്രവിനിമയം നേരിടുന്ന വെല്ലുവിളികൾ (ഡോ.കെ.പി.അരവിന്ദൻ) എന്നീ വിഷയങ്ങളിൽ ലഘുഅവതരണങ്ങളും ചർച്ചയും ഉണ്ടാകും. സയൻസ് കമ്യൂണിക്കേഷൻ – വീഡിയോ പ്രദർശനത്തിന് ജി.സാജൻ നേതൃത്വം നൽകും.

രണ്ടാം ദിവസം

ഓഗസ്റ്റ് 14 ന് അവതരണത്തിലെ നവീന സാധ്യതകൾ (ഡോ.അച്യുത് ശങ്കർ എസ്. നായർ), പുതിയ മാധ്യമങ്ങൾ – സാങ്കേതിക സാധ്യതകൾ (ജിജോ പി.യു.), എന്നീ അവതരണങ്ങളാണുള്ളത്. തുടർന്ന് ജനങ്ങൾക്ക് വേണ്ടിയുള്ള ശാസ്ത്രവിനിമയം മുൻഗണനാ വിഷയങ്ങൾ എന്ന സെഷനിൽ 13 ചെറു അവതരണങ്ങളും ചർച്ചകളും ഉണ്ടായിരിക്കും. കാലാവസ്ഥാമാറ്റം (ഡോ.ജോർജ്ജ് തോമസ്), സാങ്കേതിക വിദ്യ – സമൂഹം (രാജേഷ് കെ.പി), ഇൻഫോഡെമിക്കും ആരോഗ്യ മേഖലയും (ഡോ.യു. നന്ദകുമാർ), സെക്സ് എഡ്യുക്കേഷൻ (ഡോ.എഡ്വിൻ , ഇമ), ജിനോമിക്സ് (ഡോ.നന്ദു ടി.ജി.), ഡിജിറ്റൽ ഭിന്നശേഷിയും ഡിജിറ്റൽ അസമത്വങ്ങളും (അരുൺ രവി), മനശ്ശാസ്ത്രം (ഡോ.ചിഞ്ചു സി.), ജീവപരിണാമം (ഡോ.പി.കെ.സുമോദൻ), റോബോട്ടിക്സ് (അഖിൽ), ജ്യോതിശ്ശാസ്ത്രം (ശരത് പ്രഭാവ്), ഡോ.വിനീഷ് ടി.വി. (ശാസ്ത്രവിദ്യാഭ്യാസം), വളർച്ചാ വൈകല്യങ്ങൾ (ദ്വിതീയ പാതിരമണ്ണ), ചരിത്രം (മൈത്രി പി.യു.) എന്നിവയാണ് വിഷയാവതരണങ്ങൾ. വൈകുന്നേരം ശാസ്ത്രമ്യൂസിയങ്ങൾ (ജസ്റ്റിൻ ജോസഫ്), ചിൽഡ്രൻസ് ആക്റ്റിവിറ്റി സെന്റർ IRTC (കൃഷ്ണ), SERAH അനുഭവങ്ങൾ (ഹരി, കാവ്യ), സിറ്റിസൺ സയൻസ് പ്രോജക്ടുകൾ, STREAM കാഴ്ച്ചപ്പാട് (ശ്രുതി കെ.എസ്.) എന്നീ ആശയാവതരണങ്ങൾ നടക്കും.

സത്യാനന്തര കാലത്തെ ശാസ്ത്രവിനിമയം എന്ന വിഷയത്തിലുള്ള പൊതു സെഷൻ വൈകുന്നേരം ആറു മണിക്ക് ആരംഭിക്കും. തിരുവനന്തപുരം ജില്ല സയൻസ് ഇൻ ആക്ഷൻ പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വിഗ്യാൻ പ്രസാറിലെ ശാസ്ത്രജ്ഞൻ ഡോ.ടി.വി. വെങ്കിടേശ്വരനാണ് പൊതു സെഷനിൽ സത്യാനന്തര കാലത്തെ ശാസ്ത്രവിനിമയം വിഷയത്തിൽ സംസാരിക്കുന്നത്.

മൂന്നാം ദിവസം

ശാസ്ത്രവിനിമയം ആർക്കെല്ലാം വേണ്ടി ? , എങ്ങനെ ചെയ്യണം ? എന്നീ ചോദ്യങ്ങളിലൂന്നിയ മൂന്നാം ദിവസത്തെ സെഷനിൽ സയൻസ് ഫിക്ഷനുകളും വിവർത്തനവും എന്ന വിഷയത്തിൽ അനിത തമ്പി സംസാരിക്കം. ബാല ശാസ്ത്രസാഹിത്യം എന്ന വിഷയത്തിൽ ഇ.എൻ ഷീജ അവതരണം നടത്തും. ഗ്രാഫിക് പുസ്തകങ്ങൾ (സംഗീത ചേനംപുല്ലി), പുതുതലമുറ എഴുത്ത് (മേധ, അനുരാഗ്) എന്നിവർ സംസാരിക്കും. ശില്പശാലയുടെ സമാപന വേദിയിൽ വെച്ച് ശാസ്ത്രവിനിമയത്തിന് കർമ്മപദ്ധതിയും മാനിഫെസ്റ്റോയും തയ്യാറാക്കി അവതരിപ്പിക്കും.

Happy
Happy
78 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
22 %

Leave a Reply

Previous post സഹവർത്തിത്വം ശീലനമാക്കിയ ഒഫിയോഗ്ലോസം 
Next post പേഴ്സഡ് ഉൽക്കാ വർഷത്തിന്റെ കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
Close