തൂവലുകളുള്ള സസ്യഭോജിദിനോസറുകളെ കണ്ടെത്തി :
ചെതുമ്പലുകളും തൂവലുകളുമുള്ള സസ്യഭോജികളായ (herbivorous) ദിനോസറുകളെ റഷ്യയിലെ സൈബീരിയയിൽ നിന്ന് കണ്ടെത്തി. ഇതുവരേക്കും മാംസഭോജികളായ ദിനോസറുകളിൽ മാത്രമേ പറക്കുന്നതിന് സഹായകമായ ഈ പ്രത്യേകതകൾ കണ്ടെത്തിയിരുന്നുള്ളു. അതിനാൽ മാംസഭോജികളായ ദിനോസറുകളാണ് പക്ഷികളുടെ മുൻഗാമികൾ എന്നു കരുതപ്പെട്ടിരുന്നു. ഇതിനാണ് ഇപ്പോൾ ഒരു തിരുത്തൽ ആവശ്യമായി വന്നിരിക്കുന്നത്.
കുളിൻഡാഡോർമസ് സബൈക്കാലിക്കസ് (Kulindadromeus zabaikalicus) എന്നു പേരുനൽകിയിരിക്കുന്ന ഈ ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയിരിക്കുന്നത് സൈബീരിയയിലെ ഓലോവ് നദീതീരത്തുള്ള കുളിൻഡാ എന്ന പ്രദേശത്തുനിന്നാണ്. ഒരു മീറ്റർ മാത്രം വല്ലിപ്പമുള്ള ഇവക്ക് നീളമേറിയ പിൻകാലുകളും ദൃഢമായ വിരലുകളോടു കൂടിയ കുറുകിയ കൈകളുമാണുള്ളത്. ആറു തലയോട്ടികളും നൂറിലേറെ അസ്ഥികൂടങ്ങളുമാണ് കുളിൻഡ സൈറ്റിൽ നിന്നും ലഭിച്ചിട്ടുള്ളത്.
ഈ മേഖലയില്‍ പുരാവസ്തുഗവേഷണം നടത്തുന്ന റഷ്യന്‍ – ബല്‍ജിയന്‍ സംഘം ഇത്തരത്തില്‍ അപൂര്‍വ്വമായ പല ദിനോസര്‍ ഫോസിലുകളിലും കണ്ടെടുത്തിട്ടുണ്ട്. ഡോ. പാസ്കല്‍ ഗോഡ്ഫ്രോയിറ്റ്, സോഫിയ എം. സിനിറ്റ്സ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
സ്രോതസ് : ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി
Hi,
Nice to report on the new feathered dinosaur discovery. However, just a correction on the main premise.
It is not true that this one is not considered to be a candidate as an ancestor of birds. Birds evolved from theropods and not ornithischia. These are completely different subgroups of dinosaurs. What this discovery actually signifies is that, unlike what we believed so far that the feathers was a later evolutionary trait in theropods, it now seems that the feathers were an even earlier adaptation that probably was much more common among dinosaurs. In other words, it gives the idea that the feathers originally evolved not for flight but for other reasons (probably warmth and brooding advantage).
Jerry Coyne, evolutionary biologist and author of Why Evolution is True has a nice article with a detailed picture of the family tree at http://whyevolutionistrue.wordpress.com/2014/07/27/a-new-feathered-dinosaur-suggests-that-most-dinosaurs-had-feathers/. Also check the Wikipedia article http://en.wikipedia.org/wiki/Kulindadromeus.