Read Time:3 Minute
പ്രളയാനന്തരം ക്യാമ്പുകളിൽ കഴിയുന്നവർക്കും ക്യാമ്പുകളുടെ സംഘാടകർക്കും ഏറെ ആശ്വാസമാകും ഐ.ആർ.ടി.സിയുടെ ഈ മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ.
- ബയോബിന്നുകൾ – ക്യാമ്പുകളിലെ ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാനായി പോർട്ടബിൾ ബയോബിന്നുകൾ തയ്യാറാക്കാവുന്നതാണ്. ഇനോക്കുലം ചേർത്ത ചകിരിച്ചോറ് ഉപയോഗിച്ച് തയ്യാറാക്കുന്ന ബയോബിന്നുകൾ മാലിന്യസംസ്കരണം വേഗത്തിലാക്കുന്നു.
- അതിതാപന ചൂള – ഭക്ഷ്യാവശിഷ്ടങ്ങൾക്കു പുറമെ ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങളും ക്യാമ്പുകളിൽ ഉണ്ടാകുമെന്നുറപ്പാണ്. ക്യാമ്പുകൾക്കു ശേഷം ഈ മാലിന്യങ്ങൾ സംസ്കരിക്കുക എന്നത് അധികൃതരെ സംബന്ധിച്ച് വലിയ തലവേദനയാണ്. എന്നാൽ, ഐ.ആർ.ടി.സി തയ്യാറാക്കിയ ‘അതിതാപന ചൂള’ ഉപയോഗിച്ച് ഇവയെല്ലാം മലിനികീരണം കുറഞ്ഞ രീതിയിൽ കത്തിച്ച് കളയാവുന്നതാണ്. 1200 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ കത്തിക്കാവുന്ന ഈ ചൂളയിൽ 95% പദാർത്ഥങ്ങളും കത്തിനശിക്കും. ക്യാമ്പുകളിൽ ഉപയോഗം കഴിഞ്ഞ നാപ്കിനുകൾ, ഡയപ്പറുകൾ, മറ്റു പ്ലാസ്റ്റിക്ക് കവറുകൾ, ചാക്കുകൾ എന്നിവയെല്ലാം ഈ ചൂളയിൽ സംസ്കരിക്കാവുന്നതാണ്. മുൻകൂട്ടി വിവരമറിയിക്കുകയാണെങ്കിൽ അതാതു സ്ഥലങ്ങളിൽ വന്ന് ഈ സേവനം നൽകുന്നതാണ്.
- കക്കൂസ് മാലിന്യം – മറ്റൊരു പ്രധാന പ്രശ്നം കക്കൂസ് മാലിന്യമാണ്. സ്കൂളുകളും അംഗൻവാടികളും മറ്റു പൊതു സ്ഥാപനങ്ങളുമായിരിക്കും പ്രളയസമയത്ത് താൽക്കാലിക ക്യാമ്പുകളായി മാറുന്നത്. ഇവിടങ്ങളിൽ ക്യാമ്പിനു ശേഷം കക്കൂസ് മാലിന്യങ്ങൾ ഭീഷണിയായി മാറാനിടയുണ്ട്. കക്കൂസുകൾ നിറഞ്ഞ് ഉപയോഗശൂന്യമായാൽ അവ ഉപേക്ഷിച്ചു പോകരുത്. പകരം മാർക്കറ്റിൽ ലഭ്യമായ കമ്പോസ്റ്റ് മീഡിയം/ഇനോക്കുലങ്ങൾ ഉപയോഗിച്ച് അവ സംസ്കരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ കക്കൂസുകൾ ഇല്ലാത്ത ക്യാമ്പുകളിൽ താൽക്കാലിക കക്കൂസുകൾ പണിയേണ്ടി വരും. കുറഞ്ഞ ചിലവിൽ നിർമിക്കാവുന്ന ഡ്രൈ ലാറ്ററിൻ കക്കൂസുകളാണ് ഇതിനായി ഐ.ആർ.ടി.സി നിർദേശിക്കുന്നത്. ആവശ്യക്കാർക്ക് ഐ.ആർ.ടി.സി-പി..പി.സി ഇവ നിർമിച്ച് നൽകുന്നതാണ്. കക്കൂസ് മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റാവുന്ന ഇനോക്കുലവും ഐ.ആർ.ടി.സിയിൽ ലഭ്യമാണ്.
IRTC തയ്യാറാക്കിയ വീഡിയോ കാണാം
Related
0
0