Read Time:5 Minute
ലേസർ പ്രകാശത്തിന്റെ പ്രതിഫലനത്തിലൂടെ ഒരു തുള്ളി രക്തം, മ്യൂക്കസ് അല്ലെങ്കിൽ മലിനജലം എന്നിവയിലുള്ള ബാക്ടീരിയയുടെ സാന്നിധ്യം കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന പുതിയ പരിശോധന രീതിയുമായി സ്റ്റാൻഫോർഡ് സർവ്വകലാശാല ഗവേഷകർ. സാന്നിധ്യം മാത്രമല്ല, ഇ-കോളി, സ്റ്റാ ഫൈലോകോക്കസ്, സ്ട്രെപ്റ്റോകോക്കസ്, സാൽമൊല്ല, ആന്ത്രാക്സ് തുടങ്ങി നിരവധി ബാക്ടീരിയകളെ വേർതിരിച്ചറിയാനും സാധിക്കും.

ഇപ്പോൾ ഉപയോഗത്തിലുള്ള പരമ്പരാഗത രീതികൾ പൂർത്തിയാകാൻ മണിക്കൂറുകൾ തൊട്ട് ദിവസങ്ങളെടുക്കും. ക്ഷയരോഗ കൾച്ചറാകട്ടെ, 40 ദിവസമെടുക്കും. പുതിയ രീതിയിലുള്ള പരിശോധന മിനിറ്റുകൾക്കുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കും.

ഓരോ തരത്തിലുള്ള ബാക്ടീരിയയും പ്രകാശത്തിന്റെ തനതായ പാറ്റേണുകൾ പ്രദർശിപ്പിക്കുന്നു. എന്നാൽ, തന്നിരിക്കുന്ന സാമ്പിളിലെ മറ്റെല്ലാ തന്മാത്രകളും കോശങ്ങളും ഇതുപോലെ പാറ്റേണുകൾ പ്രദർശിപ്പിക്കുന്നുണ്ട്. അതിനാൽ, ബാക്ടീരിയയിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശത്തെ വേർതിരിക്കാനും വർധിപ്പിക്കാനുമുള്ള മാർഗം ഗവേഷകർക്ക് കണ്ടെത്തേണ്ടി വന്നു. ഇതിനായി ഇങ്ക് ജെറ്റ് പ്രിന്റിങ് ഉപയോഗിച്ച് ആയിരക്കണക്കിന് ചെറിയ കുത്തുകൾ രൂപപ്പെടുത്തി അതിലേക്ക് രക്തത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ, സാമ്പിളുകളിൽ ഗോൾഡ് നാനോറോഡുകൾ ചേർക്കുകയുണ്ടായി. ഇവ ബാക്ടീരിയകളോട് സ്വയം ഘടിപ്പിക്കുകയും ആന്റിനകൾ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു.

ലേസർ ലൈറ്റ് ബാക്ടീരിയയിലേക്ക് പ്രകാശിപ്പിക്കുമ്പോൾ ഗോൾഡ് നാനോറോഡുകൾ പ്രതിഫലിക്കുന്ന സിഗ്നലിനെ അതിന്റെ 1500 മടങ്ങ് വർധിപ്പിക്കുന്നു. ഇത്തരത്തിലാണ് ബാക്ടീരിയകളുടെ പാറ്റേൺ വേർതിരിച്ചെടുക്കുന്നത്. അവസാനഘട്ടത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ബാക്ടീരിയകളെ തിരിച്ചറിയാനും സാധിക്കുന്നു.

സ്വർണ്ണം പൂശിയ സ്ലൈഡിലെ (എ) പ്രിന്റ് ചെയ്ത ഡോട്ടുകളുടെ വിശദാംശങ്ങൾ, ഒരൊറ്റ ഡോട്ടിന്റെ ക്ലോസപ്പിൽ തെറ്റായ കളറിംഗ് ചുവപ്പ് നിറത്തിലും സ്റ്റാഫൈലോകോക്കസ് എപിഡെർമിഡിസ് ബാക്ടീരിയ നീലയിലും ചുവന്നനിറത്തിൽ രക്ത കോശങ്ങളും കാണിക്കുന്നു. ഇൻകുബേഷനിൽ ഡോട്ടുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ ഗവേഷകർ അഗർ പൂശിയ സ്ലൈഡിൽ (ബി) പ്രിന്റ് ചെയ്തിരിക്കുന്നു. Credit: Fareeha Safir

അധിക വായനയ്ക്ക്

Combining Acoustic Bioprinting with AI-Assisted Raman Spectroscopy for High-Throughput Identification of Bacteria in Blood, Nano Letters, 2023, https://pubs.acs.org/doi/10.1021/acs.nanolett.2c03015

Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post വൈറസുകളുടെ അദൃശ്യ സാമ്രാജ്യം 
Next post LUCA TALK – ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നത് എങ്ങനെ ?
Close