സുവോളജി മ്യൂസിയം സന്ദര്‍ശനം
എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള 1,500 ഓളം സ്പീഷിസുകളുള്ള മ്യൂസിയമാണ് മഹാരാജാസ് കോളേജിലുള്ളത്. 1874 ല്‍ സ്ഥാപിക്കപ്പെട്ട മ്യൂസിയത്തില്‍ ആഫ്രിക്കയിൽ നിന്നുള്ള ഒട്ടകപ്പക്ഷി, തെക്കേ അമേരിക്കയിൽ നിന്നുള്ള ലാമ, കംഗാരു, താറാവ് പ്ലാറ്റിപ്പസ്, മലേഷ്യയിൽ നിന്നുള്ള രാജവെമ്പാല, വടക്കേ അമേരിക്കയിൽ നിന്നുള്ള റാറ്റിൽസ്‌നേക്ക്, അന്റാർട്ടിക്കയിൽ നിന്നുള്ള പെൻഗ്വിൻ, പറക്കുന്ന ലെമൂർ എന്നിവ തുടങ്ങി ഓട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. മഹാരാജാസ് കോളേജിനേക്കാൾ പഴക്കമുണ്ട് ഈ മ്യൂസിയത്തിന്.
മഹാരാജാസ് കോളേജായി ഉയർത്തപ്പെടുന്നതിന് ഒരു വർഷം മുമ്പ് 1874-ലാണ് സുവോളജി മ്യൂസിയം സ്ഥാപിച്ചത്. ഭൂഖണ്ഡങ്ങളിൽ നിന്ന് ടാക്‌സിഡെർമിഡ് മൃഗങ്ങളെ (പ്രദർശനത്തിനോ പഠനത്തിനോ വേണ്ടി സംരക്ഷിച്ചിരിക്കുന്ന മൃഗങ്ങളുടെ ശരീരം) ശേഖരിച്ചാണ് ബ്രിട്ടീഷുകാർ ഈ മ്യൂസിയം സ്ഥാപിച്ചത്. ലൈബ്രറികൾക്കും മ്യൂസിയങ്ങൾക്കുമുള്ള റഫറൻസ് വിവരങ്ങളിൽ വൈദഗ്ധ്യമുള്ള ജർമ്മൻ പ്രസാധകരായ G Saur Verlag Gmbh & Co-യുടെ ഡാറ്റാ ബാങ്കിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 50 അന്താരാഷ്ട്ര പ്രകൃതി ചരിത്ര മ്യൂസിയങ്ങളിൽ ഒന്നാണിത്.
സുവോളജി മ്യൂസിയം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള അവതരണം ഡോ.ജോര്‍ജ്ജ് ഡിക്രൂസ് നടത്തി. കൊല്ലം ഫാത്തിമമാതാ കോളേജിലെ മുൻ സുവോളജി വിഭാഗം തലവനാണ് അദ്ദേഹം. ഏകകോശ ജീവി മുതൽ സസ്തനികൾ വരെയുള്ള ജീവിവർഗ്ഗങ്ങളുടെ ശാസ്ത്രീയമായ വർഗ്ഗീകരണത്തെക്കുറിച്ച് അവതരണത്തിൽ വിശദീകരിച്ചു.
മഹാരാജാസ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകരായ ഡോ.സുനീഷ് കെ.എസ്., ഡോ. ഷർമിള കെ.എസ് എന്നിവർ മ്യൂസിയം സന്ദർശനത്തിന് നേതൃത്വം നൽകി.
Niche construction & Evolution എന്ന വിഷയത്തിൽ ഡോ. പി.കെ സുമോദന്‍ എന്ന വിഷയത്തിൽ ഡോ.പി.കെ സുമോദൻ സംസാരിച്ചു. ഒരു ജീവി സ്വന്തം (അല്ലെങ്കിൽ മറ്റൊരു ജീവിവർഗത്തിന്റെ) പ്രാദേശിക പരിതസ്ഥിതിയിൽ മാറ്റം വരുത്തുന്ന പ്രക്രിയയാണ് Niche construction. ഇത് ജീവപരിണാമവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്നു ഡോ.പി.കെ സുമേദന്റെ അവതരണം.
നാഷണല്‍ സെന്റര് ഫോര്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് (NCAAH)
കുസാറ്റ് ലേക്ക് സൈഡ് ക്യാമ്പസിലുള്ള നാഷണല്‍ സെന്റര് ഫോര്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് (NCAAH) – DBT-Bioinformatics Centre എന്നിവ ക്യാമ്പംഗങ്ങൾ സന്ദർശിച്ചു. ജനിറ്റിക് സീക്വൻസിംഗ്, ബയോ ഇൻഫോർമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ ഡോ. വത്സമ്മ ജോസഫ് (ഡയറക്ടർ , NCAAH), ഡോ.ശിൽപ ഭാസ്കരൻ, ഡോ.ജയേഷ് പുതുമന, ഡോ.പി.ഷൈജു (ഡയറക്ടർ , Csis) എന്നിവർ ക്യാമ്പംഗങ്ങളോട് സംസാരിച്ചു.
പ്രാണിലോകം – പ്രാണികള്‍ക്കിടയിലെ രസകരമായ ജീവശാസ്ത്രവിസ്മയങ്ങള്‍ പങ്കിടുന്നതായിരുന്നു. വിജയകുമാര്‍ ബ്ലാത്തൂരിന്റെ പ്രാണിലോകം അവതരണം. ഷഡ്പദങ്ങളിലെ മിമിക്രിയും ക്ലാമോഫ്ലാഷും എല്ലാം എങ്ങനെയാണ് പരിണാമപരമായി രൂപപ്പെടുന്നു എന്ന് ക്ലാസില്‍ വിശദീകരിച്ചിരുന്നു.
പരിചയപ്പെടല്‍
പരിഷത് ബാലവേദി പ്രവര്‍ത്തകരായ നിഷാന്ത്, അനൂപ്, അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ കളികളും കാര്യങ്ങളുമായി പരിചയപ്പെടൽ സെഷൻ നടന്നു.
രണ്ടാം ദിവസം – പാലിയോ ജിനോമിക്സ് അവതരണം – കുസാറ്റ് കളമശ്ശേരി ക്യാമ്പസ്സിലെ ശാസ്ത്ര സമൂഹകേന്ദ്രത്തിൽ വെച്ചായിരുന്നു രണ്ടാമത്തെ ദിവസത്തെപരിപാടികൾ നടന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റും ലൂക്ക എഡിറ്ററുമായ ഡോകെ.പി.അരവിന്ദൻ പാലിയോജിനോമിക്സ് സംബന്ധിച്ച അവതരണം നടത്തി. സ്വാന്റെ പാബോ അടക്കമുള്ള പരിണാമ ജീവശ്ശാസത്രജ്ഞരുടെ സംഭാവനകള്‍ വിശദമാക്കിയ അവതരണത്തില്‍ എങ്ങനെയാണ് പൗരാണിക ഡി.എൻ.എ. പഠനങ്ങള്‍ വിവിധ ശാസ്ത്രമേഖലകളില്‍ പ്രയോജനപ്പെടുത്തുന്നത് എന്ന് ചര്‍ച്ച ചെയ്തു.
സിന്തറ്റിക് ബയോളജി വിഷയത്തിൽ ഡോ. പ്രസാദ് അലക്സ് അവതരണം നടത്തി. സിന്തറ്റിക് ബയോളജി (SynBio)എന്ന വലിയ അളവിൽ മൾട്ടി ഡിസിപ്ലിനറി ആയ സയൻസ് മേഖലയുടെ ഭാവിയിലെ സാധ്യതകള്‍ ക്ലാസിൽ ചര്‍ച്ച ചെയ്തു. ജനിതക ശാസ്ത്ര ഉപകരണങ്ങളിലൂടെയും രീതികളിലൂടെയും പ്രകൃതിയിൽ കാണപ്പെടുന്ന നിലവിലുള്ള സിസ്റ്റങ്ങളെ പുനർരൂപകൽപ്പന ചെയ്യുകയും എഞ്ചിനീയറിംഗ് തത്വങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്ന സിന്തറ്റിക് ബയോളജിയിലെ പുതിയ അന്വേഷണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
EVOLUTION SOCIETY
ഡോ. അഫീഫ ചോലശ്ശേരി(വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റി, UAE) ചെയർ പേഴ്സണും ഐറിൻ ജോസ് (എം.എ കോളേജ് കോതമംഗലം) കൺവീനറുമായി എവല്യൂഷൻ സൊസൈറ്റി – ഗ്രൂപ്പ് രൂപീകരിച്ചു. പ്രതിമാസ Online പ്രഭാഷണങ്ങളും മറ്റും ഗ്രൂപ്പിന്റെ തുടർ പരിപാടിയായി നടക്കും. മുഴുവൻ ക്യാമ്പംഗങ്ങളും ഈ കൂട്ടായ്മയുടെ ഭാരവാഹികളായിരിക്കും.
കിറ്റ് നിര്‍മ്മാണം
പഠിതാക്കൾക്കായുള്ള രജിസ്ട്രേഷന്‍ കിറ്റ് ഒരുക്കിയതും എറണാകുള ജില്ലയിലെ പരിഷത് പ്രവര്‍ത്തരായ യുവസുഹൃത്തുക്കൾ ചേര്‍ന്നായിരുന്നു. പരിണാമ വൃക്ഷം, കോസ്മിക് കലണ്ടര്‍, ജിയോളജിക്കല്‍ സ്പൈറല്‍ ഡയഗ്രം എന്നിവയും അരവിന്ദ് തയ്യാറാക്കിയ ഒറിഗാമിയും കിറ്റിലുണ്ടായിരുന്നു.
ടിഷര്‍ട്ട്
ക്യാമ്പിന്റെ സ്പെഷ്യൽ ടി-ഷര്‍ട്ട് 100 എണ്ണമാണ് പ്രചരിപ്പിച്ചത്. 50 എണ്ണം ക്യാമ്പ് അംഗങ്ങൾക്കും അമ്പത് എണ്ണം പ്രി ഓര്‍ഡര്‍ ചെയ്തവര്‍ക്കും. മുഴുവൻ ടി ഷര്‍ട്ടും പ്രചരിപ്പിക്കാനായ. ആര്‍ട്ടിസ്റ്റ് സതീഷാണ് ടിഷര്‍ട്ട് ഡിസൈന്‍ ചെയ്തത്.
ക്യാമ്പ് സംഘാടനം
ക്യാമ്പിന്റെ സാംഘാടനത്തില്‍ നേത്വത്വം നല്‍കിയത് കേരളശാസ്ത്രസാഹിത്യ പരിഷത്ത് കുസാറ്റ് യൂണിറ്റാണ്. കുസാറ്റ് ശാസ്ത്രസമൂഹകേന്ദ്രത്തിന്റെ ഡയറക്ടറും പരിഷത് യൂണിറ്റ് സെക്രട്ടറിയുമായ ഡോ. പി ഷൈജുവിന്റെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ സംഘാടന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ലൂക്കയുടെ മുൻ എഡിറ്ററും പരിഷത് എറണാകുളം ജില്ലാ പ്രസിഡന്റും കുസാറ്റ് ഫിസിക്സ് വിഭാഗം അഡ്ജന്റ് ഫാക്കല്‍റ്റിയുമായ ഡോ.എൻ ഷാജി ക്യാമ്പ് വിജകരമാക്കാൻ വലിയ പങ്കുവഹിച്ചു. പരിഷത് പ്രവര്‍ത്തകരായ അനൂപ് , അരവിന്ദ്, നിഷാന്ത്, അമൽ, ഹര്‍ഷ, അഭിലാഷ്, റമീസ്, പി.എ.തങ്കച്ചന്‍, ശരത് മുത്തേരി എന്നിവരുടെയെല്ലാം സഹകരണവും സാന്നിധ്യവും ഉണ്ടായിരുന്നു.
സമയക്രമം
സമയം | പരിപാടി, സ്ഥലം | നേതൃത്വം |
---|---|---|
ഒന്നാം ദിവസം | ||
09.30 | രജിസ്ട്രേഷൻ- സുവോളജി ഡിപ്പാർട്ട്മെന്റ് , മഹാരാജാസ് കോളേജ് | |
10.00 | തുടക്കം- ഉദ്ഘാടന സെഷൻ | |
10.30 | സുവോളജി മ്യൂസിയം – സന്ദർശനം | സുവോളജി മ്യൂസിയം – മഹാരാജാസ് കോളേജ് ഡോ. ജോർജ്ജ് ഡിക്രൂസ്ഡോ.രമ HOD , Dept of ZoologyDr KS Sunish Dept of Zoologyമഹാരാജാസ് കോളേജ് |
12.00 – 01.00 | Niche construction and Evolution | ഡോ. പി.കെ സുമോദൻ |
01.00 | ഉച്ചഭക്ഷണം | |
02.00 -5.00 | ലാബ് പ്രവർത്തനങ്ങൾ – നാഷണല്‍ സെന്റര് ഫോര്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് (NCAAH) , ലേക്ക്സൈഡ് ക്യാംപസ്, കുസാറ്റ്. | നേതൃത്വം : ഡോ: വല്‍സമ്മ ജോസഫ്, ഡയറക്ടര്‍, NCAAH; ഡോ: ജയേഷ് പുതുമന, അസിസ്റ്റന്‍റ് പ്രൊഫസര്‍, NCAAH. |
5.00 | പ്രാണിലോകം | വിജയകുമാർ ബ്ലാത്തൂർ |
6.00 -7.30 | ക്യാമ്പംഗങ്ങളുടെ വിശദമായ പരിചയപ്പെടൽ | |
7.30 | രാത്രി ഭക്ഷണം | |
9.30 | താമസം | ആശിർഭവൻ, എറണാകുളം |
രണ്ടാം ദിവസം : ശാസ്ത്ര സമൂഹ കേന്ദ്രം, കുസാറ്റ് (മെയിൻ ക്യാമ്പസ്, കളമശ്ശേരി) | ||
09.30 | പാലിയോ ജീനോമിക്സ് | ഡോ.കെ.പി.അരവിന്ദൻ |
11.00 -12.00 | സിന്തറ്റിക് ബയോളജി | ഡോ.പ്രസാദ് അലക്സ് |
12.00-01.00 | തുറന്ന ചർച്ച | |
2.00 – 04.00 | കുസാറ്റ് ശാസ്ത്രസമൂഹ കേന്ദ്രം സന്ദർശനം |