Read Time:6 Minute

ടോം ചിവേഴ്സ് “എവരിതിങ് ഈസ് പ്രെഡിക്ട‌ബിൾ’ എന്ന തന്റെ പുതിയ പുസ്തകത്തിൽ ബെയ്സിന്റെ സിദ്ധാന്തത്തെ ഏറ്റവും ലളിതമായി വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഇംഗ്ലണ്ടിൽ ഒരു പാതിരിയായിരുന്ന തോമസ് ബെയ്‌സ് കണ്ടുപിടിച്ച ഒരു തിയറം, അദ്ദേഹത്തിന്റെ മരണശേഷം ഒരു സുഹൃത്ത് റോയൽ സൊസൈറ്റിക്ക് അയച്ചുകൊടുത്ത് അവർ പ്രസിദ്ധീകരിക്കുകവഴിയാണ് ബെയ്സ് തിയറം ലോകം അറിയുന്നത്.

ടോം ചിവേഴ്സ്

ലോകത്ത് ഭാവി കാര്യങ്ങൾ പ്രവചിക്കുന്ന ശാസ്ത്രമേഖലകളിൽ ഇന്ന് ഏറ്റവും ഉപയോഗപ്പെടുന്ന ഒരു സിദ്ധാന്തമാണിത്. ഉദാഹരണത്തിന്, കാലാവസ്ഥാപ്രവചനം, സ്റ്റോക്ക് മാർക്കറ്റിലെ പ്രവചനങ്ങൾ, സോഷ്യൽ പോളിസി തുടങ്ങിയ മേഖലകളിൽ. ചരിത്രപരവും ശാസ്ത്രപരവുമായി ബെയ്‌സ്‌ തിയറത്തെ സമീപിക്കുന്നതോടൊപ്പം അതിനെ അതിന്റെ സമഗ്രതയോടെ വിശദമാക്കുകയും നമ്മുടെ ഇന്നത്തെ ജീവിതത്തിൽ ഇത് എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്നും ‘എവരിതിങ് ഈസ് പ്രഡിക്ടബിൾ’ എന്ന ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്. വൈദ്യപരിശോധന മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ ബെയ്‌സ്‌ തിയറം ഇപ്പോൾ ഉപയോഗിക്കുന്നു.

ജീവചരിത്രം, ശാസ്ത്രീയ വ്യക്തത, ബൗദ്ധിക പര്യവേക്ഷണം എന്നിവയുടെ ആകർഷകമായ മിശ്രിതത്തിലൂടെ, ബെയ്‌സിന്റെ സിദ്ധാന്തം യുക്തിസഹമായ ചിന്തയെ എങ്ങനെ അടിവരയിടുന്നുവെന്നും ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നുവെന്നും ചിവേഴ്സ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. മെഡിക്കൽ സ്ക്രീനിങ്ങുകളിലെ തെറ്റായ പോസിറ്റീവുകളുടെ അസ്വാസ്ഥ്യകരമായ അനന്തരഫലങ്ങൾ മുതൽ ബെയ്‌സിയൻ തത്വങ്ങൾ ഉപയോഗിക്കുന്ന ‘സൂപ്പർഫോർ കാസ്റ്ററുകളുടെ’ ശ്രദ്ധേയമായ കൃത്യതവരെ, ഈ അടിസ്ഥാന ആശയത്തിന്റെ ദൂരവ്യാപകമായ പ്രയോഗങ്ങളിലേക്ക് കടന്നുചെല്ലുന്നു.

ഈ സിദ്ധാന്തത്തെപ്പറ്റിയുള്ള വിവാദങ്ങളെയും ഈ പുസ്‌തകം കാണാതെ പോകുന്നില്ല. മുന്നറിവുകളെയും അനുമാനങ്ങളെയും അടിസ്ഥാനമാക്കുന്ന ബെയ്‌സ് തിയറം ഡാറ്റ മാത്രം കേന്ദ്രീകരിക്കുന്ന പുതിയ ശാസ്ത്രരീതികളുമായി എങ്ങനെയാണ് ഒത്തുപോകുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. മെഡിക്കൽ രംഗത്തെ ഫാൾസ് പോസിറ്റീവുകളൊക്കെ വിശദീകരിക്കുന്നത് ഈ തിയറം ഉപയോഗിച്ചാണ്.

ആഖ്യാനത്തിലുടനീളം ചരിത്രപരമായ സന്ദർഭവും നിലവിലുള്ള പ്രയോഗങ്ങളും നെയ്തെടുക്കുന്നതിലൂടെ, യുക്തി സഹമായ തീരുമാനമെടുക്കുന്നതിനും വിവിധ മേഖലകളിലെ അനിശ്ചിതത്വം മനസ്സിലാക്കുന്നതിനും അത്യന്താപേക്ഷിതമായ ബെയ്സിയൻ ചിന്തയുടെ വിശാലമായ സ്വീകാര്യതയ്ക്കായി ചിവേഴ്സ് വാദിക്കുന്നു.


EVERYTHING IS PREDICTABLE: How Bayes’ Remarkable Theorem Explains the World by Tom Chivers

Publishers: Orion (Hachette Group) 2024

ISBN: 9781399604048 Pages 336

Price: Rs. 999.00

പുസ്തകം തപാലിൽ ലഭിക്കാൻ : Modern book Centre,  Gandhari Amman Kovil Road, Pulmoodu,GPO, Trivandrum.695001,

Mob : 9447811555

Book: recent academic treatment of Galieo Galilei by historian of science John Heilbron (book)

ശാസ്ത്രവായന

ഏറ്റവും പുതിയ ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പംക്തി


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇ-മാലിന്യത്തിൽ നിന്നും യൂറോപ്പിയം വീണ്ടെടുക്കാൻ ചെലവ് കുറഞ്ഞ രീതി
Next post ക്യാൻസർ ചികിത്സയ്ക്ക് വയർലസ്സ് ഉപകരണം
Close