Read Time:2 Minute

El-nino :- വർഷങ്ങൾ കൂടുമ്പോൾ സമുദ്രാന്തരീക്ഷങ്ങൾക്ക് സ്വതവേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എൽ നിനോ. എൽനിനോ സതേൺ ഓസിലേഷൻ ( ENSO – El Niño Southern Oscillation ) എന്നാണ് ഈ പ്രതിഭാസത്തിന്റെ പൂർണനാമം. കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണിത്. പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എൽനിനോയ്ക്ക് വഴിവെയ്ക്കുന്നത്. 1997_el_ninoഭൂമധ്യരേഖ പ്രദേശത്ത് കനത്ത ചൂട് വർദ്ദിപ്പിക്കാൻ ഇത് കാരണമാകുന്നു. ഭൂമിയുടെ ഭ്രമണത്തിൻറെ ഫലമായി പസഫിക് സമുദ്രത്തിൻറെ കിഴക്കുനിന്ന് പടിഞ്ഞാറ് ദിശയിലേക്ക് വാണിജ്യവാതങ്ങൾ ( Trade winds ) വീശാൻ കാരണമാകുന്നു. ഇത് പസഫിക് സമുദ്രത്തിൻറെ പടിഞ്ഞാറൻ ഭാഗത്തെ സമുദ്രോപരിതലത്തിലെ ചൂടുള്ള ജലത്തിന്റെ തള്ളലിന് കാരണമാകുന്നു. ആഴക്കടലിലെ തണുത്ത ജലം പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിലേക്ക് എത്താൻ കാരണമാകുന്നു. എൽനിനോ കാലത്ത് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങൾ നിലയ്ക്കുകയോ ദുർബലമാവുകയോ ചെയ്യും. എതിർദിശയിലേക്കുള്ള കാറ്റിന്റെ ശക്തിവർധിക്കും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാൽ, കാറ്റിന്റെ ആ തള്ളലിന് വിധേയമായി ചൂടിന്റെ ഒരു പ്രവാഹം പെറുവിന് സമീപത്തേക്കു നീങ്ങുന്നു.സാധാരണഗതിയിൽ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കുാനും മത്സ്യങ്ങൾ അപ്രത്യക്ഷമാകുാനും ഇത് വഴിവെക്കുന്നു. ഇത് മത്സ്യബന്ധന തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നു.

ക്രിസ്മസ് കാലത്താണ് ഈ ചൂടൻപ്രതിഭാസം പ്രത്യക്ഷപ്പെടുന്നത് എന്നതിനാലാണ് ‘ഉണ്ണിയേശു’ അഥവാ ‘ചെറിയ ആൺകുട്ടി’ എന്ന് സ്പാനിഷിൽ അർത്ഥം വരുന്ന ‘എൽനിനോ‘ എന്ന പേര് നൽകിയത്. പെറുവിലെ മുക്കുവരാണ് ഈ പ്രതിഭാസത്തിന് ഈ പേര് നൽകിയത്.

കടപ്പാട് : വിക്കിപീഡിയ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നവജാതശിശുവിനു് മുലപ്പാൽ നിഷേധിക്കപ്പെടുമ്പോൾ …
Next post അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും
Close