ജ്യോതിശ്ശാസ്ത്രരംഗത്തെ പഠനാവസരങ്ങളും തൊഴിൽസാധ്യതകളും – വെബിനാറിൽ പങ്കെടുക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ബെംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജ്യോതിശ്ശാസ്ത്രരംഗത്തെ ഇന്ത്യയിലെ പഠനസാധ്യതകളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്ന വെബിനാർ 2022 ഒക്ടോബർ 29 ശനിയാഴ്ച നാലുമണിക്ക് (4:00 PM) നടക്കുന്നു
അനന്തം അജ്ഞാനം അവർണ്ണനീയം! പ്രപഞ്ചത്തെ പറ്റി വർണിക്കാൻ ഇത്തരത്തിൽ അല്ലാതെ മറ്റൊരു തരത്തിലും നമുക്കാവില്ല അല്ലെ? ഏതാണ്ട് അതുപോലെ തന്നെ ആണ് പ്രപഞ്ചവും അതുമായി ബന്ധപെട്ട വിഷയങ്ങളെക്കുറിച്ചുള്ള പഠന സാധ്യതകളും. മനുഷ്യ കുലം ഉടലെടുത്ത നാൾ മുതൽ ആവിർഭവിച്ച ശാസ്ത്രങ്ങളിൽ ഒന്നാണ്
ജ്യോതിശാസ്ത്രം. വീടിൻ്റെ ഉമ്മറത്ത് തൂക്കിയിട്ടിരിക്കുന്ന ‘കലണ്ടർ’ മുതൽ ഭൂലോകത്തിൻ്റെ ഏതു മുക്കിലും മൂലയിലും ചെന്നെത്താൻ വഴികാട്ടുന്ന GPS ഉം Wi-Fi യും എല്ലാം ജ്യോതിശാസ്ത്രപഠനത്തിൻ്റെ നേട്ടങ്ങളാണ്.
ജ്യോതിശാസ്ത്രവും അനുബന്ധ മേഖലകളിലെ വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ഒട്ടനേകം ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും കോളേജുകളും എല്ലാം നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിൽ ഉള്ള സ്ഥാപനങ്ങളെയും കോഴ്സുകളെയും പറ്റി അറിയുവാനും, ജ്യോതിശാസ്ത്രത്തിലെ തൊഴിലവസരങ്ങളെ പറ്റി പ്രതിപാദിക്കുവാനും ഒരു സെമിനാർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ബെംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 29 ശനിയാഴ്ച നാലുമണിക്ക് (4:00 PM) ഓൺലൈനായി നടത്തപെടുന്നതാണ്.
പ്ലസ് വൺ / പ്ലസ് ടു, ബിരുദ (ശാസ്ത്രം) – ബിരുദാനന്ദര വിദ്യാർഥികൾക്കും, എഞ്ചിനീയറിംഗ് വിദ്യാർഥികൾക്കും കൂടാതെ ഈ വിഷയത്തിൽ താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. ലിങ്ക് : https://www.youtube.com/IIABengaluru/live