Read Time:2 Minute
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ശാസ്ത്രസമൂഹകേന്ദ്രവും (Centre for Science in Society, CUSAT) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയുമായി (luca.co.in) സഹകരിച്ചു കൊണ്ട് കേരളത്തിലെ സ്കൂൾ അധ്യാപകർക്കായി സയൻസ് / ഗണിത വിഷയങ്ങളിൽ നടത്തിയ ചെറുവിഡിയോ മത്സരഫലം.
പൊതു നിരീക്ഷണങ്ങൾ
- കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രാധാന്യം ഏറിവരുന്ന സന്ദർഭത്തിൽ ഇത്തരത്തിൽ ഒരു മത്സരം ഏറെ പ്രസക്തമായിരുന്നു.
- മത്സരത്തിന് ലഭിച്ച വിഡിയോകളെ സംബന്ധിച്ച് വിലയിരുത്തിയപ്പോൾ കുറച്ചെണ്ണം മാത്രമാണ് ഉയർന്ന നിലവാരം പുലർത്തിയതായി ബോദ്ധ്യപ്പെട്ടത്.
- ജൂറിയുടെ മൂല്യനിർണയത്തിന് ഉള്ളടക്കത്തിന്റെ നിലവാരത്തോടൊപ്പം ദൃശ്യമാധ്യമം ഉപയോഗപ്പെടുത്തുന്നതിലെ സാമർത്ഥ്യവും പരിഗണിച്ചിട്ടുണ്ട്.
- പ്രൈമറി വിഭാഗത്തിൽ സാമാന്യം ഭേദപ്പെട്ട ധാരാളം വീഡിയോകൾ ഉണ്ടായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അത്തരം വിഡിയോകൾ കുറവായിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ചതെന്നു പറയാവുന്നവ കാണാൻ കഴിഞ്ഞില്ല. അതിനാൽ ആ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനങ്ങൾ മാത്രം നൽകിയാൽ മതി എന്ന് ജൂറി ശുപാർശ ചെയ്യുന്നു.
- വിഡിയോ നിർമാണത്തിൽ അധ്യാപകർക്കു വിദഗ്ധ പരിശീലനം നൽകണമെന്ന് ജൂറി ശുപാർശ ചെയ്യുന്നു.
- സമ്മാനാർഹരയാവരുടെ പേരുവിവരം താഴെ ചേർക്കുന്നു.
മത്സരഫലം
ജൂറി അംഗങ്ങൾ
- പ്രൊഫ.കെ. പാപ്പൂട്ടി (കേരള സർവ്വവിജ്ഞാനകോശം മുൻ ഡയറക്ടർ)
- ജി.സാജൻ (അസിസ്റ്റൻറ് ഡയറക്ടർ, ദൂരദർശൻ കേന്ദ്രം, തിരുവനന്തപുരം
- ഡോ.ഡാലി ഡേവിസ് ( സയന്റിസ്റ്റ്, ഭാഭാ അറ്റോമിക് റിസെർച്ച് സെൻ്റർ)
Related
0
0