Read Time:2 Minute

CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ, കാൻസർ ചികിത്സയിൽ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നു ആദ്യ ഫലസൂചന.

The CRISPR–Cas9 എന്‍സൈം കോംപ്ലക്സ് (നീലനിറത്തിലും ചാരനിറത്തിലും ഉള്ളത്) DNA എഡിറ്റ് ചെയ്യുന്നു (പര്‍പ്പിള്‍). ചിത്രീകരണം കടപ്പാട്: Ella Maru Studio/Science Photo Library

CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ, കാൻസർ ചികിത്സയിൽ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നു ആദ്യ ഫലസൂചന. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ – സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന TCells എന്നറിയപ്പെടുന്ന കോശങ്ങളെ വേർതിരിച്ചെടുത്ത് അവയുടെ ജനിതക ഘടനയിൽ CRISPR-Ca59 സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യതിയാനം വരുത്തുകയാണ് പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകർ ചെയ്തത്. കാൻസർ കോശങ്ങളുമായി നിർദ്ദിഷ്ട രീതിയിൽ പ്രതിപ്രവർത്തിക്കാൻ കഴിയുന്നവയാണ് ജനിതകവ്യതിയാനം വരുത്തിയ ഈ T കോശങ്ങൾ. ഇത്തരം കോശങ്ങൾ രോഗിയുടെ ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല എന്നാണ്  ഒൻപതു മാസം മൂന്നു രോഗികളിലായി നടത്തിയ പഠനം സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൂടുതൽ – വിജയകരമായ കാൻസർ ചികിത്സാരീതി വികസിപ്പിച്ചെടുക്കാനാകുമെന്നാണ് ഗവേഷകർ കരുതുന്നത്.


തയ്യാറാക്കിയത് : ഡോ.രതീശ് കൃഷ്ണന്‍, ഡോ.രാഗസീമ

അധികവവായനയ്ക്ക്

  1. https://www.nature.com/articles/d41586-%20020-00339-3
  2. https://science.sciencemag.org/content/367/6481/eaba7365
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19 – കൊറോണ വൈറസ് ബാധയുടെ ഔദ്യോഗികനാമം 
Next post ശാസ്ത്രചരിത്രം – തീ മുതല്‍ ലാവോസിയര്‍ വരെ
Close