Thu. Apr 9th, 2020

LUCA

Online Science portal by KSSP

കൊറോണാക്കാലത്തെ മാനസികാരോഗ്യം

താഴെ പറയുന്ന സാഹചര്യങ്ങൾ ഏതു കുടുംബത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് മനസ്സിലാക്കി തയ്യാറെടുത്താൽ അവ നേരിടുമ്പോള്ള മാനസിക സമ്മർദ്ദം കുറയ്ക്കാം.

താഴെ പറയുന്ന സാഹചര്യങ്ങൾ ഏതു കുടുംബത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് മനസ്സിലാക്കി തയ്യാറെടുത്താൽ അവ നേരിടുമ്പോള്ള മാനസിക സമ്മർദ്ദം കുറയ്ക്കാം.

 1. വീട്ടിലാർക്കെങ്കിലും രോഗം വന്നാൽ
 2. ക്വാറന്റൈനിൽ കഴിയേണ്ടിവന്നാൽ

 • സ്കൂളുകൾ അടച്ച സാഹചര്യത്തിൽ ജോലിയുള്ള അച്ഛനമ്മമാർ കുട്ടികളെ വീട്ടിൽ എങ്ങനെ പരിപാലിക്കാമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കണം. അവർക്ക് ബോറടിക്കാതിരിക്കുക എന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുക എന്നതും ഒരു പോലെ പ്രധാനമാണ്. മുൻപെങ്ങും നേരിടാത്ത സാഹചര്യമായതിനാൽ ഇത്തരം ചെറിയ കാര്യങ്ങൾ പോലും മാനസിക സമ്മർദ്ദമുണ്ടാക്കാം.
 • പ്രായമായവർക്ക് രോഗം വരാതിരിക്കാൻ മുൻകരുതലുകൾ എടുക്കുക .

 • ഭയം,ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങൾ സാധാരണമാണ്. എന്നാൽ ഏതെങ്കിലും അവസരത്തിൽ അവ നിയന്ത്രണാതീതമാണ് എന്ന് തോന്നിയാൽ ദിശയുടെ നമ്പറിലോ (1056) ജില്ലകൾ തോറും ഏർപ്പാടാക്കിയിട്ടുള്ള ഹെൽപ്‌ലൈൻ നമ്പറുകളിലോ ബന്ധപ്പെടണം.
 • ദേഷ്യം സ്വാഭാവികമാണ് . എന്നാൽ അത് മറ്റുള്ളവരുടെ മേൽ ( പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ) തീർക്കുന്നില്ല എന്നുറപ്പു വരുത്തണം.

 • വീട്ടുകാർ, ബന്ധുക്കൾ , കൂട്ടുകാർ തുടങ്ങിയവരുമായി ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ബന്ധപ്പെടാം . ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും .
 • ആരോഗ്യകരമായ ഭക്ഷണം,വ്യായാമം എന്നിവ മറക്കരുത്.

 • ഉറക്കം പ്രധാനമാണ്. ശരിയായി ഉറങ്ങാതിരിക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കാം. ഉറക്കക്കുറവ് ഒരു പ്രശ്നമായി തോന്നുന്നെങ്കിൽ മാനസികാരോഗ്യ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം. (1056 ല്‍ വിളിച്ചാല്‍ അതാത് ജില്ലകളിലെ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ലഭിക്കുന്നതാണ്)

 • ഒഴിവുസമയം ലഹരിക്ക് വേണ്ടി മാറ്റിവയ്ക്കരുത്. പുകവലി, മദ്യപാനം തുടങ്ങിയ നിയന്ത്രിക്കണം
 • സ്വന്തം മാനസികസമ്മർദ്ദം കുറയ്ക്കുന്നതു പോലെ പ്രധാനമാണ് മറ്റുള്ളവർക്ക് സമ്മർദ്ദമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. എന്നാൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുക, മാനസികമായി ഒറ്റപ്പെടുത്തുക , വിവേചനം കാണിക്കുക തുടങ്ങിയവ ബോധപൂർവ്വം തന്നെ ഒഴിവാക്കണം.
 • സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ വാർത്തകളും വിശ്വസിക്കേണ്ട. നിങ്ങളുടെ സമാധാനത്തെ തകര്‍ക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന മീഡിയ വിവരണങ്ങള്‍ ഒഴിവാക്കുക.  വിശ്വാസയോഗ്യമായിടത്തുനിന്നു മാത്രം വിവരങ്ങൾ ശേഖരിക്കുക. WHO വെബ്സൈറ്റ് (https://www.who.int)  . കേരള സര്‍‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ പേജുകള്‍ എന്നിവ (താഴെകൊടുക്കുന്നു)

 • ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി സമയം ചെലവഴിക്കുന്നത് പിരിമുറുക്കം കുറയാൻ സഹായിക്കും. മുമ്പ് നിങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ നിങ്ങളെ സഹായിച്ച കഴിവുകളെ പുറത്തെടുക്കുക. പരിപോഷിപ്പിക്കുക. പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഉപയോഗപ്പെടുത്തുക.
 • ഒരു പാട് അസൗകര്യങ്ങൾ ഉണ്ടാകാം .എങ്കിലും നിർദ്ദേശം പാലിച്ച് വീട്ടിലിരിക്കുന്ന നിങ്ങളോരോരുത്തരും ചെയ്യുന്നത് വലിയ സേവനം തന്നെയാണ്.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ റിലാക്സേഷൻ വിഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ റിലാക്സേഷൻ പരിശീലിക്കാവുന്നതാണ്.


ഡോ. ശില്‍പ വി.എസ്, ഡോ. ഹരികൃഷ്ണന്‍ ( ജില്ലാ മാനസികാരോഗ്യ പരിപാടി, കോഴിക്കോട്)

സത്യസന്ധവും ആധികാരികവുമായ വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ ഉപയോഗിക്കുക.

 

 

 

%d bloggers like this: