മാത്രമല്ല കുറച്ച് പേർ മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതെങ്കിൽ സമൂഹത്തിൽ അപ്പോഴും നിലനിൽക്കുന്ന വൈറസ് വാക്സിനേഷൻ വഴിയുള്ള രോഗപ്രതിരോധ ശേഷിയിൽ നിന്നും രക്ഷപ്പെടാനായി ജനിതക മാറ്റത്തിന് (Escape Mutants) വിധേയമായി കൂടുതൽ തീവ്രസ്വഭാവം കൈവരിക്കയും വാക്സിനേറ്റ് ചെയ്യപ്പെട്ടവരിൽ പോലും രോഗത്തിന് കാരണമാവുകയും രോഗവ്യാപനം ത്വരിതപ്പെടുത്തുകയും മരണനിരക്ക് വർധിപ്പിക്കയും ചെയ്യാം. ഇതെല്ലാം പരിഗണിച്ച് ഒട്ടുംകാലവിളംബം കൂടാതെ മുൻഗണനാ പട്ടികയിൽ വരുന്ന എല്ലാവരും ഉടൻ തന്നെ വാക്സിൻ സ്വീകരിക്കാൻ തയ്യാറാവേണ്ടതാണ്.
നമ്മുടെ ലക്ഷ്യം VACC-SMS: വിജയിപ്പിക്കുക VACC-SMS
കോവിഡ് രാജ്യമൊട്ടാകെയും കേരളത്തിലും രണ്ടാം തരംഗത്തിലേക്ക് കടന്ന സാഹചര്യത്തിൽ നമ്മുടെ അടിയന്തിര കടമ VACC-SMS വിജയിപ്പിക്കുകയാണ്.
VACC: Vaccination: 45 വയസ്സിനുമുകളിലുള്ള എല്ലാവരും ഒട്ടും വൈകാതെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരായി മുന്നോട്ട് വരണം. വാക്സിൻ എടുക്കാൻ മടിച്ച് നിൽക്കുന്നവരെ വാക്സിനേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അതിനായി പ്രേരിപ്പിക്കാൻ ആരോഗ്യ പ്രവർത്തകരും സുഹൃത്തുക്കളും പൊതുപ്രവർത്തകരും തയ്യാറാവണം.
SMS: S: Social Distance (ശരീര ദൂരം), M: Mask (മാസ്ക് ധാരണം), S: Sanitize കൈകഴുകൽ എന്നീ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അതിലേക്കായി മറ്റുള്ളവരെ നിർബന്ധിക്കണം. ഔപചാരിക സന്ദർഭങ്ങളിൽ മാത്രമല്ല ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോഴും മറ്റും ശരീരദൂരം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
3 സി (3C) : ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കലാണ് ഏറ്റവും പ്രധാനമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടി. അടഞ്ഞ സ്ഥലങ്ങൾ (Closed Spaces) , ആൾകൂട്ട സ്ഥലങ്ങൾ (Crowded Places) , അടുത്ത ബന്ധപ്പെടൽ (Close Contacts) എന്നിവ കർശനമായി ഒഴിവാക്കികൊണ്ടുള്ള 3 സി (3C) നടപടികൾ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.