Read Time:6 Minute
മാർച്ച് 30 , രാത്രി 9.00 വരെ ലഭ്യമായ കണക്കുകൾ
ആകെ ബാധിച്ചവര്‍
7,43,179
മരണം
35,348
100 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം |
യു. എസ്. എ. | 145,088 |
2605 |
ഇറ്റലി | 97689 | 10,779 |
സ്പെയിന്‍ | 85,195 | 7340 |
ചൈന | 81470 | 3304 |
ജര്‍മനി | 63929 | 560 |
ഇറാൻ | 41,495 | 2747 |
ഫ്രാൻസ് | 40,174 | 2,606 |
സ്വിറ്റ്സെർലാൻഡ് | 15069 | 312 |
യു. കെ. | 19522 | 1228 |
ദക്ഷിണ കൊറിയ | 9478 | 144 |
നെതർലാൻഡ്സ് | 10,866 | 711 |
ബെല്‍ജിയം | 11,899 | 513 |
… | ||
ഇൻഡ്യ | 1071 | 29 |
… | ||
മൊത്തം | 7,43,179 | 35,348 |
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യആകെ ബാധിച്ചവര്‍ :1269* (Covid19india.org കണക്ക് പ്രകാരം)
മരണം : 32
ഇന്ത്യ – അവലോകനം
- ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം നിലവിലെ കണക്ക് പ്രകാരം 1269 ആയി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ദിവസവും നൂറിലധികം പുതിയ രോഗികളുണ്ടാവുന്നു.
- ഇന്ത്യയിൽ നിലവിലെ മരണനിരക്ക് 2.5 ശതമാനം ആണ്. മരിച്ചവരിൽ ഭൂരിഭാഗവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്.
- എന്നാൽ ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരിൽ രണ്ടുപേരും 50 വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു. അതിനാൽ പ്രായാധിക്യമുള്ളവർ മാത്രമാണ് റിസ്കിലുള്ളവർ എന്ന് വിചാരിക്കരുത്.
- ഇന്ത്യയിൽ ടെസ്റ്റുകളുടെ എണ്ണം 30 ശതമാനം വർദ്ധിപ്പിച്ചു എന്ന് ICMR അവകാശപ്പെടുന്നുണ്ട്. പക്ഷേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു അഞ്ചു ദിവസം കഴിഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ടെസ്റ്റുകൾ ആവശ്യത്തിന് ചെയ്യാത്തിടത്തോളം നമ്മുടെ നാട്ടിൽ രോഗികൾ കുറവാണ് എന്ന ഒരു മിഥ്യാബോധം മാത്രമേ നമുക്ക് കിട്ടുകയുള്ളൂ. യഥാർത്ഥത്തിലുള്ള നമ്മുടെ അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടിയേ പറ്റൂ.
- ഡൽഹി അതിർത്തിയിലെ അതിഥി തൊഴിലാളികൾ നടുക്കടലിൽപ്പെട്ടതു പോലെ ആയിട്ടുണ്ട്. അവരെ സോഷ്യൽ ഡിസ്റ്റൻസിംഗിനെ ബാധിക്കാത്ത വിധം പുനരധിവസിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പെട്ടെന്ന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മാര്‍ച്ച് 30 രാത്രി 9മണി)
സംസ്ഥാനം | ബാധിച്ചവർ | മരണം | |
1 | ആന്ധ്രാപ്രദേശ് | 23(+2) | 0 |
2 | അരുണാചൽ പ്രദേശ് | 0 | 0 |
3 | ആസ്സാം | 0 | 0 |
4 | ബീഹാർ | 11 | 1 |
5 | ഛത്തീസ്‌ഗഢ് | 7 | 0 |
6 | ഗോവ | 5 | 0 |
7 | ഗുജറാത്ത് | 69(+7) | 6 |
8 | ഹരിയാന | 36(+1) | 0 |
9 | ഹിമാചൽ പ്രദേശ് | 3 | 1 |
10 | ഝാർഖണ്ഡ് | 0 | 0 |
11 | കർണ്ണാടക | 88(+5) | 3 |
12 | കേരളം | 234(+32) | 1 |
13 | മദ്ധ്യപ്രദേശ് | 47(+8) | 2 |
14 | മഹാരാഷ്ട്ര | 215(+17) | 9 |
15 | മണിപ്പൂർ | 1 | 0 |
16 | മേഘാലയ | 0 | 0 |
1 7 | മിസോറം | 1 | 0 |
18 | നാഗാലാൻഡ് | 0 | 0 |
19 | ഒഡീഷ | 3 | 0 |
20 | പഞ്ചാബ് | 39(+1) | 2 |
21 | രാജസ്ഥാൻ | 69(+10) | 0 |
22 | സിക്കിം | 0 | 0 |
23 | തമിഴ്‍നാട് | 67(+17) | 1 |
24 | തെലങ്കാന | 70 | 1 |
25 | ത്രിപുര | 0 | 0 |
26 | ഉത്തർപ്രദേശ് | 88 (+16) |
0 |
27 | ഉത്തരാഖണ്ഡ് | 6 | 0 |
28 | പശ്ചിമ ബംഗാൾ | 22(+1) | 2 |
കേന്ദ്രഭരണപ്രദേശങ്ങൾ
1 | ആന്തമാൻ നിക്കോബർ | 10(+1) | 0 |
2 | ചണ്ഡീഗഢ് | 13(+5) | 0 |
3 | ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി | 0 | 0 |
4 | ലക്ഷദ്വീപ് | 0 | 0 |
5 | ഡെൽഹി | 72 | 2 |
6 | പുതുച്ചേരി | 1 | 0 |
7 | ജമ്മു കശ്മീർ | 45(+11) | 1 |
8 | ലഡാക്ക് | 13 | 0 |
കേരളം
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | മരണം |
---|---|---|---|
കാസര്‍കോട് | 107 (+17) | 1 | |
കണ്ണൂര്‍ | 43(+11) | 1 | |
എറണാകുളം | 21 | 5 | 1 |
പത്തനംതിട്ട | 12 | 5 | |
മലപ്പുറം | 10 | ||
തിരുവനന്തപുരം | 8 | 2 | |
തൃശ്ശൂര്‍ | 7 | 2 | |
കോഴിക്കോട് | 6 | ||
പാലക്കാട് | 5 | ||
ഇടുക്കി | 5 (+2) | 1 | |
കോട്ടയം | 3 | 2 | |
കൊല്ലം | 2 | ||
ആലപ്പുഴ | 2 | 1 | |
വയനാട് | 3 (+2) | ||
ആകെ | 234 | 20 | 1 |
- കേരളത്തിൽ ഇന്ന് 32 പുതിയ രോഗികൾ. ആകെ രോഗികളുടെ എണ്ണം 234 ആയി. 20 പേർക്ക് ഇതിനകം രോഗം ഭേദമായി. ഒരാൾ മരിച്ചു.
- ആകെ രോഗികളുടെ എണ്ണം 234 ആയി.
- നിലവിൽ നമ്മുടെ സംസ്ഥാനം ശരിയായ പാതയിലൂടെയാണ് പോകുന്നത്. മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും തന്നെ ഒറ്റക്കെട്ടായി അതിനോട് സഹകരിക്കുന്നുമുണ്ട്. എന്നാലും അവിടവിടെ ചില പ്രശ്നങ്ങൾ ഉരുത്തിരിയുന്നുണ്ട്. അത് നമ്മുടെ ആകെയുള്ള പ്രതിരോധപ്രവർത്തനങ്ങളെ മോശമായി ബാധിക്കാനാണ് സാധ്യത. മനസ്സിലാക്കുക ഒരാൾ വിചാരിച്ചാൽ മതി നമ്മുടെ എല്ലാ പ്രയത്നങ്ങളും തകിടം മറിക്കാൻ. അങ്ങനെ ചെയ്യാതിരിക്കുക.
- എല്ലാവർക്കും ഒരുമിച്ചു നിൽക്കാം. ഒരുമിച്ചു നേരിടാം.
ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍ എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
Related
0
0