Read Time:17 Minute

2020 ഏപ്രില്‍ 27 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
29,92,639
മരണം
2,06,883

രോഗവിമുക്തരായവര്‍

8,77,254

Last updated : 2020 ഏപ്രില്‍ 27 രാവിലെ 6 മണി

1500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 986,818 55,396 118,777 16,512
സ്പെയിന്‍ 226,629 23,190 117727 25,656
ഇറ്റലി 197,675 26,644 64,928 29,071
ഫ്രാൻസ് 162100 22,856 44,903 7,103
ജര്‍മനി 157,770 5,976 112,000 24,738
യു. കെ. 152,840 20,732 9,867
തുര്‍ക്കി 110,130 2,805 29,140 10,656
ഇറാന്‍ 90,481 5,710 69,657 5016
ചൈന 82,827 4,632 77,394
ബ്രസീല്‍ 62,787 4,268 30,152 1,373
കനഡ 46,895 2,560 17,321 18,130
ബെല്‍ജിയം 46,134 7,094 10,785 16,313
നെതര്‍ലാന്റ് 37,845 4,475 11,319
സ്വിറ്റ്സ്വര്‍ലാന്‍റ് 29,061 1,610 21,800 28,343
സ്വീഡന്‍ 18,640 2,194 1005 9,357
ഇൻഡ്യ 27,890 882 6,523 453
ആകെ
2,992,850
206,898 877,254

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

  • ആഗോളതലത്തിൽ കോവിഡ് മരണസംഖ്യ രണ്ട് ലക്ഷം കവിഞ്ഞു 2.99 ദശലക്ഷം ആളുകൾക്ക് രോഗം കണ്ടെത്തി. 8,77,000 ത്തോളം പേര്‍ സുഖം പ്രാപിച്ചു.
  • അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഒമ്പതര ലക്ഷം കടന്നു,മരിച്ചവരുടെ എണ്ണം 55,000 ല്‍ അധികമായി. ന്യൂയോർക്കിൽ സ്ഥിതി മെച്ചപ്പെടുന്നതിന്റെ എല്ലാ സൂചനകളും ഉണ്ടെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ പറഞ്ഞു. മുൻനിര മെഡിക്കൽ തൊഴിലാളികൾക്കായി ന്യൂയോർക്ക് ആന്റിബോഡി പരിശോധന ആരംഭിക്കുന്നു.
  • യുകെയിൽ 813 പേർ കൂടി മരിച്ചു, രാജ്യത്തെ മൊത്തം മരണസംഖ്യ 20,732 ആയി.ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ജോലിയിൽ തിരിച്ച് പ്രവേശിക്കും.
  • റഷ്യയിൽ കേസുകളുടെ എണ്ണം 80,000 കടന്നു. 6,361 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അറുപത്തിയാറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, മരണസംഖ്യ 747 ആയി.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60 മരണങ്ങൾ ഇറാൻ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 5,710 ആണ്.ആകെ കേസുകളുടെ എണ്ണം 90,481 ൽ എത്തി.
  • ക്യൂബ 216 ആരോഗ്യ പ്രവർത്തകരെ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചു
  • നെതർലാൻഡിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 37,845 ആയി ഉയർന്നു.66 പുതിയ മരണങ്ങൾ. 165 പുതിയ മരണങ്ങളോടെ ആകെ മരണങ്ങൾ 4475 ആണ്.
  • ഇന്തോനേഷ്യയിൽ 275 പുതിയ കേസുകളും 23 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
  • ജപ്പാനിൽ ആകെ കേസുകൾ 13,231 ആയി, 360 പേർ മരിച്ചു. ടോക്കിയോയിൽ 72 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
  • സിംഗപ്പൂരിൽ 931 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ആകെ 13,624 കേസുകൾ.
  • മലേഷ്യയിൽ ഞായറാഴ്ച 38 കേസുകൾ റിപ്പോർട്ട് ചെയ്തു.രാജ്യത്ത് ആകെ 5,780 കേസുകളും 98 മരണങ്ങളുമുണ്ട്.
  • ഇറ്റലി മെയ് 4 ന് വീണ്ടും ബിസിനസ്സ് ആരംഭിക്കുകയും സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ അറിയിച്ചു.
  • ഓസ്ട്രേലിയൻ സർക്കാർ വിവാദമായ കൊറോണ വൈറസ് ട്രേസിംഗ് ആപ്പ് സമാരംഭിക്കുകയും അതിന് ചുറ്റുമുള്ള സ്വകാര്യത പരിരക്ഷകൾ നിയമനിർമ്മാണം നടത്താമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
  • യുഎഇയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 10,000 കടന്നു. പുതുതായി 536 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ- 10349. ഇന്നു അഞ്ചു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 76 ആയി.
  • മക്ക, മദീന നഗരങ്ങൾ ഒഴികെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും കർഫ്യൂ ഭാഗികമായി ഉയർത്താൻ സൗദി അറേബ്യയിലെ രാജാവ് സൽമാൻ ഉത്തരവിട്ടു.
  • ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 10,000 കടന്നു. അതേസമയം 1,012 പേര്‍ സുഖം പ്രാപിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,584 പേരില്‍ നടത്തിയ പരിശോധനയില്‍ 929 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 10,287 എത്തി.
  • താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റഹ്മോൺ കായിക മത്സരങ്ങൾ റദ്ദാക്കുകയും രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു.

ചൈനയില്‍ നിന്നും സ്പെയിനില്‍ നിന്നും ആശ്വാസകരമായ വാര്‍ത്തകള്‍

  • രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ്‌ മഹാമാരിയിൽനിന്ന്‌ രക്ഷപ്പെടാൻ കൊതിക്കുന്ന ലോകത്തിന്‌ ചൈനയിൽനിന്നും സ്‌പെയിനിൽനിന്നും ആശ്വാസവാർത്ത. കഴിഞ്ഞ ഡിസംബറിൽ രോഗം ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനിൽ ഇപ്പോൾ രോഗികളില്ല. ചൈനയിൽ ഒറ്റ മരണമില്ലാതെ തുടർച്ചയായി 12 ദിവസം പിന്നിട്ടു. മരണസംഖ്യയിൽ മൂന്നാമതുള്ള സ്‌പെയിനിൽ 44 ദിവസത്തിന്‌ ശേഷം ആദ്യമായി കുട്ടികൾക്ക്‌ വീടിന്‌ പുറത്തിറങ്ങാൻ കഴിഞ്ഞു.
  • വുഹാനിൽ കെട്ടിടനിർമാണ ജോലികൾ അടക്കം മിക്ക പ്രവൃത്തികളും പുനരാരംഭിച്ചു. സ്‌പെയിനിൽ 14 വയസ്സ്‌ വരെയുള്ള കുട്ടികളെ ഒരു രക്ഷിതാവിനൊപ്പം വീടിന്‌ പുറത്തിറങ്ങി ഒരു കിലോമീറ്റർ അകലെവരെ പോകാൻ അനുവദിച്ചു. മറ്റ്‌ കുട്ടികളുമായി കളിക്കരുത്‌ എന്നതടക്കം സാമൂഹ്യ അകലത്തിന്റെ നിർദേശങ്ങൾ പാലിച്ചായിരുന്നു ഇത്‌. പുറത്തുപോകുന്നതിന്‌ മുമ്പും ശേഷവും കൈകഴുകണം. ഞായറാഴ്‌ച സ്‌പെയിനിൽ റിപ്പോർട്ട്‌ ചെയ്‌ത 288 മരണം അഞ്ചാഴ്‌ചയിലെ ഏറ്റവും കുറഞ്ഞതാണ്‌. മൊത്തം 23,000

ഗൾഫ് രാജ്യങ്ങളില്‍

  • ആറ്‌ ഗൾഫ് രാജ്യങ്ങളിലായി 45,864 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 263 പേർ മരിച്ചു. ഞായറാഴ്ച ഒമ്പതുപേർ മരിച്ചു. 3008 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. സൗദി, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ കോവിഡ് ബാധിതർ പതിനായിരത്തിനു മുകളിലായി.സൗദിയിലാണ് ഏറ്റവും കൂടുതൽ മരണം–- -139 പേർ.
  • യുഎഇയിൽ 76, കുവൈത്ത് -20, ഖത്തർ -10, ഒമാൻ -10, ബഹ്‌റൈൻ -8 എന്നിങ്ങനെയാണ് മരണം.യുഎഇയിൽ ഞായറാഴ്ച മലയാളിയടക്കം അഞ്ചുപേർ  മരിച്ചു. 536 പേർക്കാണ്‌ പുതുതായി രോഗം. സൗദിയിൽ മൂന്നുപേർകൂടി മരിച്ചു.  രോ​ഗികൾ 17,522. കുവൈത്തിൽ 53 ഇന്ത്യക്കാരക്കടം 183 പേർ, ഖത്തറിൽ 929, ഒമാനിൽ 93, ബഹ്‌റൈനിൽ 44 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 27 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ആകെ ടെസ്റ്റുകള്‍
മഹാരാഷ്ട്ര 8068(+440)
1188(+112)
342(+19) 107979
ഗുജറാത്ത്
3301(+230)
313(+31)
151(+18)
48315
ഡല്‍ഹി 2918(+293) 877(+8)
54 21467
രാജസ്ഥാന്‍
2185(+102)
629(+116)
41(+7)
82842
മധ്യപ്രദേശ്
2090(+145)
302(+21)
103(+4)
38708
തമിഴ്നാട് 1885 (+64)
1020(+60)
24(+1)
87605
ഉത്തര്‍ പ്രദേശ്
1873 (+80)
327(+66)
30(+3)
61799
ആന്ധ്രാപ്രദേശ് 1097(+81) 231(+60)
31 68034
തെലങ്കാന 1001(+11) 316(+9)
25 14962
പ. ബംഗാള്‍
611(+40)
105(+2)
20(+2)
10893
ജമ്മുകശ്മീര്‍ 523(+29)
137(+25)
6 13959
കര്‍ണാടക
503(+3)
182(+24)
19(+1)
42964
കേരളം
469(+11)
342(+4)
3
22954
പഞ്ചാബ്
322(+14)
84(+12)
18(+1)
14317
ഹരിയാന
296(+9)
199(+8)
3
21467
ബീഹാര്‍ 277(+26) 56(+11)
2 17041
ഒഡിഷ 103(+3) 35(+1)
1 27791
ഝാര്‍ഗണ്ഢ് 82(+15)
13(+5)
3
7806
ഉത്തര്‍ഗണ്ഡ് 51(+3) 26
0 5194
ഹിമാചല്‍
40
22
2
4901
ചത്തീസ്ഗണ്ഡ്
37
32
0
13786
അസ്സം
36
27(+8)
1
6680
ചണ്ഡീഗണ്ഢ് 36(+8) 17(+2)
0 638
അന്തമാന്‍
33 11
0
2537
ലഡാക്ക് 20
16
0 1137
മേഘാലയ
12
1 1046
ഗോവ 7 7
0 826
പുതുച്ചേരി 8 4
0
ത്രിപുര 2 2
3215
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1 206
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0 91
നാഗാലാന്റ്
1
0 404
ആകെ
27890 (+1607)
6523(+585) 881(+56)
  • കഴിഞ്ഞ 24 മണിക്കൂറിൽ 1607 കേസുകൾ റിപ്പോർട് ചെയ്‌തു. ഇന്നലെ മാത്രം 56 മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 20486 കോവിഡ് പൊസിറ്റിവ് രോഗികളാണ് ഇന്ത്യയിലുള്ളത്. ആകെ 881 മരണം രേഖപ്പെടുത്തി. ഇതുവരെ 6.25 ലക്ഷം സാമ്പിൾ  പരിശോധിച്ചു. ചികിത്സയിൽ കഴിയുന്നത് 20177ആളുകൾ
  • ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിൽ ആണ് 342പേർ.8068പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു
  • ഡൽഹിയിലെ 31മത് ബറ്റാലിയനിൽ  15 സിആർപിഎഫ് ജവാന്മാർക്ക് കൂടി കോവിഡ്. മൂന്നു മലയാളികൾ ഉൾപ്പെടെ 9 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
  • ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കോവിഡ്.
  • പ്ലാസ്മ ചികിത്സയ്ക്കായി കോവിഡ് മുക്തർ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
  • ഛത്തീസ്ഗഢിൽ 14 ബിഎസ്എഫ് ജവാന്മാർ ക്വാറന്റൈനിൽ.
  • 1885കേസുകൾ തമിഴ് നാട് റിപ്പോർട്ട് ചെയ്തു
  • ഹരിയാന 9 പുതിയ കേസുകൾ,
  • മധ്യപ്രദേശ് 2090 കേസുകൾ,103 മരണം
  • ഗുജറാത്ത് 3071 കേസുകൾ,151 മരണം
  • ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ 33 കേസുകൾ,11 ആളുകൾ രോഗ മുക്തി നേടി
  • ഇതര സംസ്ഥാന തൊഴിലാളികളെ ജന്മ നാട്ടിൽ തിരിച്ചെത്തിക്കാൻ മധ്യ പ്രദേശ്,രാജസ്ഥാൻ,അസം സർക്കാറുകളുടെ ശ്രമം തുടരുന്നു

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

നിരീക്ഷണത്തിലുള്ളവര്‍ 20127
ആശുപത്രി നിരീക്ഷണം 462
ഹോം ഐസൊലേഷന്‍ 19665
Hospitalized on 26-04-2020 99

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസള്‍ട്ട് വരാനുള്ളത്
22954 21997 468 489

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 175
160 15
കണ്ണൂര്‍ 110 55 55
കോഴിക്കോട് 24 15 9
എറണാകുളം 24 20 3 1
മലപ്പുറം 22 19 2 1
പത്തനംതിട്ട 17 14 3
തിരുവനന്തപുരം 15 13 1 1
തൃശ്ശൂര്‍ 13 13
ഇടുക്കി 20(+6) 10 10
കൊല്ലം 14 5 9
പാലക്കാട് 12 7 5
ആലപ്പുഴ 5 5 0
കോട്ടയം 14(+5) 3 11
വയനാട് 3
3 1
ആകെ 468 342 123 3
  • സംസ്ഥാനത്ത്  ഏപ്രില്‍ 26ന്  11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
  • സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
  • പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.
  • ജന്മനാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.www.norkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

മഴ വരുമ്പോള്‍ കരുതേണ്ട പകര്‍ച്ച വ്യാധികള്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Health Dialogue ല്‍ ഇന്ന് ഏപ്രില്‍ 27 ന് സി.പി.സുരേഷ്ബാബു മഴ വരുമ്പോള്‍ കരുതേണ്ട പകര്‍ച്ച വ്യാധികള്‍ എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?

KSSP Dialogue- Live ഫേസ്ബുക്ക് പേജ്


നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഡാറ്റയാണ് താരം – ഒന്നാം ഭാഗം
Next post ഇന്ത്യയിൽ കോറോണവൈറസ് വ്യാപനം എത്രനാൾ കൂടിയുണ്ടാകും?
Close