Read Time:20 Minute
2020 മെയ് 21 രാവിലെ വരെ ലഭ്യമായ കണക്കുകൾ
ആകെ ബാധിച്ചവര്‍
5,090,064
മരണം
329,732
രോഗവിമുക്തരായവര്‍
2,024,231
Last updated : 2020 മെയ് 21 രാവിലെ 9 മണി
ലോകം
ഭൂഖണ്ഡങ്ങളിലൂടെ
വന്‍കര | കേസുകള്‍ | മരണങ്ങള്‍ | 24 മണിക്കൂറിനിടെ മരണം |
ആഫ്രിക്ക | 96,990 | 3,010 | +86 |
തെക്കേ അമേരിക്ക | 520,088 | 26,625 | +1,147 |
വടക്കേ അമേരിക്ക | 1,762,801 | 107,817 | +1,875 |
ഏഷ്യ | 863,458 | 25,853 | +353 |
യൂറോപ്പ് | 1,830,667 | 165,798 | +1,224 |
ഓഷ്യാനിയ | 8,686 | 121 |
2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
യു. എസ്. എ. | 1,592,723 | 94936 | 370,076 |
റഷ്യ | 308,705 | 2,972 | 85,392 |
ബ്രസീല്‍ | 271,885 | 18,894 | 116,683 |
സ്പെയിന്‍ | 279,524 | 27,888 | 196,958 |
യു.കെ. | 248,293 | 35,704 | |
ഇറ്റലി | 227,364 | 32,330 | 132,282 |
ഫ്രാന്‍സ് | 181,575 | 28,132 | 63,354 |
ജര്‍മനി | 178,531 | 8,270 | 156,900 |
തുര്‍ക്കി | 152,587 | 4,222 | 113,987 |
ഇറാന്‍ | 126,949 | 7,183 | 98,808 |
ഇന്ത്യ | 112,028 | 3,434 | 45,422 |
പെറു | 104,020 | 3,024 | 41,968 |
ചൈന | 82,965 | 4,634 | 78,244 |
കനഡ | 80,142 | 6,031 | 40,776 |
ബെല്‍ജിയം | 55,983 | 9,150 | 14,847 |
മെക്സിക്കോ | 54,346 | 5,666 | 37,325 |
നെതര്‍ലാന്റ് | 44,447 | 5,748 | |
സ്വീഡന്‍ | 31,523 | 3,831 | 4,971 |
ഇക്വഡോര്‍ | 34,854 | 2,888 | 3,557 |
….. | |||
ആകെ |
5,090,064
|
329,732 | 2,024,231 |
*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
- കോവിഡ് 19 എന്ന മഹാമാരി, കോടി ക്കണക്കിന് ജനങ്ങളെ കൂടുതൽ കൂടുതൽ ദുരിതത്തിലേക്ക് കൊണ്ട് പോകുമെന്നും 60 മില്യൺ ജനങ്ങളെക്കൂടി പട്ടിണിയിലേക്ക് തള്ളിയിടുമെന്നും ലോകബാങ്ക്.
- ലോകത്ത് കോവിഡ് ബാധിതർ അര കോടി കടന്നു.മരണസംഖ്യ മൂന്നു ലക്ഷത്തിലേറെ.
- അമേരിക്കയിൽ രോഗികൾ 16 ലക്ഷത്തോളം, മരണസംഖ്യ 94000 കടന്നു.
- ഏറ്റവും കൂടുതൽ രോഗികളും, മരണസംഖ്യയും അമേരിക്കയിൽ.
- റഷ്യയിൽ രോഗികൾ മൂന്നു ലക്ഷത്തി പതിനേഴായിരത്തിനടുത്ത്.
- ബ്രസീലിൽ 271885 രോഗികൾ.
- ബ്രിട്ടനിൽ മരണസംഖ്യ 35704
- ഗൾഫിൽ രോഗബാധിതർ 1,55,332 ആയി. മരണസംഖ്യ 742. കുവൈറ്റിൽ17578 രോഗികൾ,124 പേർ മരണപ്പെട്ടു. സൗദിയിൽ രോഗികൾ ‘ 60000 കടന്നു. ഒമാനിൽ 6043 രോഗികൾ,29 മരണം
റഷ്യയിലെ കുറഞ്ഞമരണനിരക്ക്
- ഒക്റ്റോബർ വിപ്ലവത്തിനുശേഷം സോവിയറ്റ് റഷ്യയിൽ നിലവിൽ വന്ന ഭരണകൂടത്തിലായിരിക്കണം ലോകത്താദ്യമായി ഒരു ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉണ്ടായത്. പീപ്പിൾസ് കമ്മിസാറേറ്റ് ഫോർ ഹെൽത്ത്. 1930 വരെ അതിനെ നയിച്ചത് ഡോ നിക്കൊലായ് സെമാഷ്കോ ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പൂർണമായും സ്റ്റേറ്റ് റൺ ആയ സെമാഷ്കോ സിസ്റ്റം രൂപപ്പെട്ടത്. ക്ഷയം, ടൈഫോയ്ഡ്, ടൈഫസ് തുടങ്ങിയ പകർച്ചവ്യാധികളെ നേരിട്ട്, 1960കളോടെ, വികസിത രാജ്യങ്ങളുമായി കിടനില്ക്കുന്ന ആരോഗ്യ സൂചകങ്ങളുള്ള ഒരു സമൂഹമായി സോവിയറ്റ് ജനതയെ മാറ്റിയത് സെമാഷ്കോ സിസ്റ്റമായിരുന്നു. തീർത്തും സൌജന്യമായ ഒരു ആരോഗ്യരക്ഷാസംവിധാനം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെന്നല്ല, ഇന്നും വിപ്ലവകരമായ ഒരാശയമാണല്ലോ. ഡോൺ നദിയിലൂടെ എത്രയോ വെള്ളം പിന്നെയുമൊഴുകി! യൂ എസ് എസ് ആറിൻ്റെ മുൻഗണനകളിലും നയങ്ങളിലും മാറ്റങ്ങളുണ്ടായി. ഇരുപതാം നൂറ്റാണ്ട് അവസാനിക്കുന്നതിനുമുമ്പേ, യൂ എസ് എസ് ആർ പിരിഞ്ഞു.
- ഇപ്പോൾ, യൂ എസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം, റഷ്യയാണ്. എന്നാൽ, അവിടെ മരണപ്പെട്ടവരുടെ എണ്ണം, താരതമ്യേന കുറവാണ്. യൂ എസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ടെസ്റ്റുകൾ നടത്തിയ രാജ്യവും റഷ്യയാണ്. രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ വിവരങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കാണുക. ടെസ്റ്റുകൾ കുറവായ ബ്രസീലിൽ കേസുകൾ കൂടി വരുന്നതും ശ്രദ്ധേയമാണ്.
വാക്സിന്‍ ഗവേഷണം
പ്രതിരോധത്തിന് ഒരു വാക്‌സിനോ, രോഗമുക്തിക്കു ഫലപ്രദവും സുരക്ഷിതവും ആയ ഒരു മരുന്നോ എത്തുന്നതോടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് മോചനം ആവും എന്ന പ്രതീക്ഷയിൽ ഏവരും ഉറ്റു നോക്കി കൊണ്ടിരുന്നത് വാക്സിനുകൾ ആയിരുന്നു. ഈ ദിശയിലെ നൂറോളം ശ്രമങ്ങളിൽ എടുത്തു പറയാവുന്ന, ലോകം ഏറ്റവും പ്രതീക്ഷയർപ്പിച്ചിരുന്ന ഒന്നായിരുന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടേത്. വാക്സിൻ സ്വീകരിച്ച റീസസ് കുരങ്ങുകൾ കോവിഡ് 19 വൈറസ്സുകൾക്കെതിരെ പ്രതിരോധം നേടും എന്നായിരുന്നു പ്രതീക്ഷ. ഇത് വരെ ഉള്ള പഠനങ്ങൾ ഏറെ പ്രതീക്ഷ നൽകിയിരുന്നു.
പക്ഷെ ആ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്നതാണ് പുതിയ കണ്ടെത്തലുകൾ.വാക്സിൻ സ്വീകരിച്ച കുരങ്ങുകളും രോഗത്തിനടിപ്പെടുന്നു എന്നത്. എന്ന് വെച്ച് പ്രതിരോധ വാക്സിൻ എന്ന പിടിവള്ളിയും ഏറ്റു പോവുകയാണോ എന്ന ആശങ്ക വേണ്ട. വാക്സിൻ നിർമ്മിക്കുന്ന പല രീതികളിൽ ഒന്ന് മാത്രമാണിത്
ഇതര വഴികളിൽ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾ ധ്രുതഗതിയിൽ നടക്കുന്നുണ്ട്
അതിൽ ഒന്ന് വൈകാതെ ലക്ഷ്യം കണ്ടെത്തും എന്നതിന് തർക്കമില്ല
പക്ഷെ ആ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്നതാണ് പുതിയ കണ്ടെത്തലുകൾ.വാക്സിൻ സ്വീകരിച്ച കുരങ്ങുകളും രോഗത്തിനടിപ്പെടുന്നു എന്നത്. എന്ന് വെച്ച് പ്രതിരോധ വാക്സിൻ എന്ന പിടിവള്ളിയും ഏറ്റു പോവുകയാണോ എന്ന ആശങ്ക വേണ്ട. വാക്സിൻ നിർമ്മിക്കുന്ന പല രീതികളിൽ ഒന്ന് മാത്രമാണിത്
ഇതര വഴികളിൽ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾ ധ്രുതഗതിയിൽ നടക്കുന്നുണ്ട്
അതിൽ ഒന്ന് വൈകാതെ ലക്ഷ്യം കണ്ടെത്തും എന്നതിന് തർക്കമില്ല
ഇന്ത്യ
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 21 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം |
മഹാരാഷ്ട്ര | 39297 |
10318 |
1390 |
തമിഴ്നാട് | 13191 |
5882 |
88 |
ഗുജറാത്ത് |
12539 |
5219 |
749 |
ഡല്‍ഹി | 11088 | 5192 |
176 |
രാജസ്ഥാന്‍ |
6015 |
3404 |
147 |
മധ്യപ്രദേശ് |
5735 |
2734 |
267 |
ഉത്തര്‍ പ്രദേശ് |
5175 |
3066 |
127 |
പ. ബംഗാള്‍ |
3103 |
1136 |
253 |
ആന്ധ്രാപ്രദേശ് | 2560 | 1664 |
53 |
പഞ്ചാബ് |
2005 |
1794 |
38 |
തെലങ്കാന | 1661 | 1013 |
38 |
ബീഹാര്‍ |
1607 |
571 |
9 |
ജമ്മുകശ്മീര്‍ | 1390 |
678 |
18 |
കര്‍ണാടക |
1492 |
552 |
41 |
ഒഡിഷ | 1103 | 379 |
7 |
ഹരിയാന | 993 | 648 |
14 |
കേരളം |
666 |
502 |
3 |
ഝാര്‍ഗണ്ഢ് | 290 |
129 |
3 |
ചണ്ഡീഗണ്ഢ് | 202 | 136 |
3 |
ത്രിപുര |
173 | 116 |
0 |
അസ്സം |
189 |
49 |
4 |
ഉത്തര്‍ഗണ്ഡ് | 122 | 53 |
1 |
ചത്തീസ്ഗണ്ഡ് |
114 |
59 |
0 |
ഹിമാചല്‍ |
110 |
50 |
4 |
ഗോവ |
50 |
7 |
|
പുതുച്ചേരി | 23 | 10 |
|
മേഘാലയ |
14 |
12 | 1 |
ലഡാക്ക് | 44 |
43 |
|
മണിപ്പൂര്‍ |
25 |
2 |
|
അന്തമാന്‍ |
33 | 33 |
|
അരുണാചല്‍ | 1 |
1 | |
ദാദ്ര നഗര്‍ഹവേലി | 1 | 1 | |
മിസോറാം |
1 |
1 | |
നാഗാലാന്റ് |
1 |
1 | |
ആകെ |
112335 |
45422 | 3434 |
- ഇന്ത്യയിൽ 112335 രോഗബാധിതർ. 24 മണിക്കൂറിനുള്ളിൽ 5611 രോഗികൾ. മരണപ്പെട്ടവർ 3303 ആയി.
- മഹാരാഷ്ട്രയിൽ ഇന്നലെയും 2250 പേർ രോഗബാധിതരായി. ആകെ രോഗം ബാധിച്ചവർനാൽപ്പതിനായിരത്തിനോടടുത്തു.
- മുംബൈയിൽ 1372 പേർക്ക് പുതിയതായി രോഗം ബാധിച്ചു, 41 മരണവും. ആകെ 23000 രോഗികൾ.
- തമിഴ്നാട്ടിൽ 743 പേർക്ക് പുതുതായി രോഗം ബാധിച്ചു. ആകെ 13191 രോഗബാധിതർ.
- ഗുജറാത്തിൽ 398 പേർക്ക് പുരതായി രോഗം ബാധിച്ചു. ഉത്തര പ്രദേശിൽ 249 ഉം, രാജസ്ഥാനിൽ 170 ഉം, പശ്ചിമ ബംഗാളിൽ 142 ഉം, ആസ്സാമിൽ 170 ഉം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
- രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കോവിസ് രോഗികൾ 11000 കടന്നു. ഇന്നലെ 534 പേർക്ക് രോഗം സ്ഥിരീകരിച്ചു, 10 മരണവും റിപ്പോർട്ട് ചെയ്തു. 5196 പേർ രോഗമുക്തരായി.
- ഇന്ത്യയുടെ രോഗമുക്തി നിരക്ക് 39. 62 % ലേക്ക് ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലത്തെ രോഗമുക്തി നിരക്ക് 38. 73% ആയിരുന്നു രാജ്യത്താകെ ഇതുവരെ 25,12,388
കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് . 391 സർക്കാർ ലബോറട്ടറികളിലും 164 സ്വകാര്യ ലബോറട്ടറി കളിലുമായാണ് നാളിതുവരെ ഇത്രയും പരിശോധനകൾ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ടെസ്റ്റ് കളുടെ എണ്ണം
1,08, 121 ആണ്. - ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ 6.39% ന് മാത്രമേ ആശുപത്രി സേവനം ആവശ്വമുള്ളുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം .ഓക്സിജൻ സഹായം ആവശ്യമുള്ളവർ 2.94 % വും ഇൻ്റൻസീവ് കെയർ യൂണിറ്റിൻ്റെ സഹായം വേണ്ടവർ വെറും 3% വും മാത്രമാണെന്നും 0.45% ന് മാത്രമേ വെൻ്റിലേറ്റർ സഹായം ആവശ്യമുള്ളുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി.
- ലോക ജനസംഖ്യയിൽ ഒരു ലക്ഷം പേരിൽ 62 പേർക്ക് എന്ന നിലയിലാണ് കോവിഡ് ബാധിച്ചിട്ടുള്ളതെങ്കിൽ ഇന്ത്യയിൽ ഒരു ലക്ഷം പേരിൽ 7.9 പേർക്ക് മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് .അതു പോലെ മരണതോതിൻ്റെ കാര്യത്തിലും ഈ വ്യത്യാസം പ്രകടമാണ് .ലോകത്താകെ ഒരു ലക്ഷം പേരിൽ 4.2 പേർ മരണപ്പെടുമ്പോൾ ഇന്ത്യയിൽ അത് ലക്ഷത്തിന് 0.2 പേർ മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി ലാവ് അഗർവാൾ .
- കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ച് 25ന് നിർത്തിവച്ച രാജ്യത്തിനകത്തെ വിമാന സർവ്വീസ് മെയ് 25 ന് പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.
- മഹാരാഷ്ട്രയിൽ 1388 പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .അതിൽ 948 പേർ ഇപ്പോഴും ചികിൽസയിലാണ്. പോലീസ് സേനയിൽ 12 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
- കോവിഡ് വ്യാപനത്തെ തുടർന്ന് ചെന്നെയിൽ നിന്നും ഒഡീഷയിലെ വീട്ടിലേക്ക് സൈക്കിളിൽ പോയ റാം ബിശ്വാസ് എന്ന കുടിയേറ്റ തൊഴിലാളി പട്ടിണിയും, നിർജലികരണവും മൂലം മരിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് കയ്യിൽ പണമില്ലാത്തതിനാലാണ് റാം ബിശ്വാസ് അടക്കം 5 പേർ സൈക്കിളിൽ ഒഡീഷയില്ലക്ക് യാത്ര തിരിച്ചത്.
കേന്ദ്രമാര്‍ഗ്ഗരേഖയില് നിന്ന്
- പ്രത്യേക കോവിഡ് ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ നിശ്ചിത ദിവസത്തെ ജോലിക്ക് ശേഷം 14 ദിവസം നിർബ്ബന്ധമായി ആശുപത്രി ക്വാറൻറീനിൽ കഴിയേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗികളുമായുള്ള സമ്പർക്കത്തിലൂടെ രോഗലക്ഷണങ്ങൾ കാണിക്കുന്നവർ മാത്രം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. നേരിയ ലക്ഷണമുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. വീട്ടിൽ സൗകര്യമില്ലെങ്കിൽ കോവിഡ് പരിചരണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കണം.
- ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ കാണിക്കുന്നവരെ കോവിഡ് ആരോഗ്യ കേന്ദ്രങ്ങളിലും, ഗുരുതരാവസ്ഥയിലുള്ളവരെ പ്രത്യേക കോവിഡ് ആശുപത്രികളിലും പ്രവേശിപ്പിക്കണം. ആശുപത്രികളിൽ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി രൂപീകരിക്കണം.
- ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ നോഡൽ ഓഫീസറെ നിയോഗിക്കണം. ആശുപത്രിയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും വ്യക്തി സുരക്ഷാ കവചം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും അണുബാധ നിയന്ത്രണത്തിൽ പരിശീലനം നൽകണം. ആരോഗ്യ പ്രവർത്തകരെ രണ്ടൊ അതിലധികമൊ ആയ ഗ്രൂപ്പുകളാക്കുകയും, ഗ്രൂപ്പിലുള്ളവർ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണമെന്ന് മാർഗരേഖ നിർദ്ദേശിക്കുന്നു.
രോഗവ്യാപനം – ലിംഗ, പ്രായ അനുപാതം
ഇന്ത്യയുടെ സോണ്‍ തിരിച്ചുള്ള ഭൂപടം
ഹോട്ട്സ്പോട്ടുകള്‍ തിരിച്ചുള്ള ഭൂപടം
കേരളം
- കടപ്പാട് : dashboard.kerala.gov.in, covid19kerala.info
നിരീക്ഷണത്തിലുള്ളവര്‍ | 74398 |
ആശുപത്രി നിരീക്ഷണം | 533 |
ഹോം ഐസൊലേഷന്‍ | 73865 |
Hospitalized on 20-05-2020 | 155 |
ടെസ്റ്റുകള്‍ | നെഗറ്റീവ് | പോസിറ്റീവ് | റിസല്‍റ്റ് വരാനുള്ളത് |
48543 | 46961 | 666 | 916 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
കാസര്‍കോട് | 197 |
179 | 18 | |
കണ്ണൂര്‍ | 134 | 119 | 15 | |
മലപ്പുറം | 57 |
23 | 33 | 1 |
കോഴിക്കോട് | 36 | 24 | 12 | |
പാലക്കാട് | 33 |
13 | 20 | |
കൊല്ലം | 28 |
20 | 8 | |
എറണാകുളം | 27 | 21 | 5 | 1 |
ഇടുക്കി | 25 | 24 | 1 | |
തൃശ്ശൂര്‍ | 27 |
15 | 12 | |
കോട്ടയം | 24 | 20 | 4 | |
പത്തനംതിട്ട | 24 | 17 | 7 | |
തിരുവനന്തപുരം | 22 | 16 | 5 | 1 |
വയനാട് | 21 |
6 | 15 | |
ആലപ്പുഴ | 11 | 5 | 6 | |
ആകെ | 666 | 502 | 161 | 3 |
- മെയ് 20 ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, ഖത്തര്‍-1, കുവൈറ്റ്-2, സൗദി അറേബ്യ-1) 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-8, തമിഴ്‌നാട്-3) വന്നതാണ്. കണ്ണൂരിലുള്ള ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
- അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടേയും വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ 161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 502 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
- എയര്‍പോര്‍ട്ട് വഴി 4355 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 65,522 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 72,524 പേരാണ് എത്തിയത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 74,398 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 73,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 533 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 155 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 48,543 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 46,961 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 6090 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5728 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല
നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
- ജയ്സോമനാഥന്‍, ജി. രാജശേഖരന്‍, സുനില്‍ ദേവ് എന്നിവര്‍ക്ക് കടപ്പാട്
- Coronavirus disease (COVID-2019) situation reports – WHO
- https://www.worldometers.info/coronavirus/
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- https://www.deshabhimani.com
Related
0
0