Read Time:18 Minute
2020 മെയ് 20 രാവിലെ വരെ ലഭ്യമായ കണക്കുകൾ
ആകെ ബാധിച്ചവര്‍
4,986,406
മരണം
324,911
രോഗവിമുക്തരായവര്‍
1,958,525
Last updated : 2020 മെയ് 20 രാവിലെ 9 മണി
ലോകം
ഭൂഖണ്ഡങ്ങളിലൂടെ
വന്‍കര | കേസുകള്‍ | മരണങ്ങള്‍ | 24 മണിക്കൂറിനിടെ മരണം |
ആഫ്രിക്ക | 93,228 | 2,924 | +75 |
തെക്കേ അമേരിക്ക | 487,657 | 25,478 | +1,363 |
വടക്കേ അമേരിക്ക | 1,736,096 | 105,942 | +1,806 |
ഏഷ്യ | 841,122 | 25,500 | +389 |
യൂറോപ്പ് | 1,815,438 | 164,574 | +955 |
ഓഷ്യാനിയ | 8675 | 121 | +1 |
2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
യു. എസ്. എ. | 1,570,583 | 93,533 | 361,180 |
റഷ്യ | 299,941 | 2,837 | 76,130 |
സ്പെയിന്‍ | 278,803 | 27,778 | 196,958 |
ബ്രസീല്‍ | 271,885 | 17,983 | 106,794 |
യു.കെ. | 248,818 | 35,341 | |
ഇറ്റലി | 226699 | 32,169 | 129,401 |
ഫ്രാന്‍സ് | 180,809 | 28,022 | 62,563 |
ജര്‍മനി | 177,827 | 8,193 | 155,700 |
തുര്‍ക്കി | 151,615 | 4199 | 112,895 |
ഇറാന്‍ | 124,603 | 7,119 | 97,173 |
ഇന്ത്യ | 106,475 | 3,302 | 42,309 |
പെറു | 99,483 | 2,914 | 36524 |
ചൈന | 82,960 | 4,634 | 78,241 |
കനഡ | 79,112 | 5,912 | 40,050 |
ബെല്‍ജിയം | 55,791 | 9,108 | 14,687 |
മെക്സിക്കോ | 51,633 | 5,332 | 35,388 |
നെതര്‍ലാന്റ് | 44,249 | 5715 | |
സ്വീഡന്‍ | 30,799 | 3,743 | 4,971 |
ഇക്വഡോര്‍ | 34,151 | 2,839 | 3,457 |
….. | |||
ആകെ |
4,986,406
|
324,911 | 1,958,525 |
*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
- ലോകത്ത് കോവിഡ് രോഗികൾ 49 ലക്ഷം കടന്നു. മരണസംഖ്യ. 324911 ആയി.
24 മണിക്കൂറിനിടെ മരിച്ചത് 4570 പേർ - അമേരിക്കയിൽ കോവിഡ് ബാധിച്ചുള്ള ആകെ മരണം 93,000 കടന്നു,
ബ്രിട്ടനിൽ മരണസംഖ്യ 35341 ആയി. - ബ്രസീലിൽ 1130 പേർ കൂടി മരിച്ചു, 16517 പുതിയ രോഗികൾ.
- റഷ്യയിൽ രോഗ ബാധിതർ 2.9 ലക്ഷം കഴിഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത് റഷ്യയിലാണ്.
- ലോകാരോഗ്യ സംഘടന പക്ഷപാതപരമായ സമീപനം ഒഴിവാക്കി ചൈനയുടെ പിടിയിൽ നിന്നും സ്വതന്ത്രമായില്ലെങ്കിൽ അംഗത്വം തുടരുന്നത് സംബന്ധിച്ച് പുനഃപരിശോധിക്കുമെന്നും ,ലോകാരോഗ്യ സംഘടനക്ക് നൽകി വരുന്ന സാമ്പത്തിക സഹായം സ്ഥിരമായി നിർത്തലാക്കുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ്. 30 ദിവസം സമയപരിധിയാണ് അമേരിക്ക ഇതിനായി ലോകാരോഗ്യ സംഘടനക്ക് നൽകിയിട്ടുള്ളത്. ചെൈനയെ പ്രതിസ്ഥാനത്തുനിര്‍ത്തിയും ലോകാരോഗ്യസംഘടനക്കുള്ള പിന്തുണ നിര്‍ത്തലാക്കിയും അമേരിക്ക തങ്ങളുടെ ഇത്തരവാദിത്തങ്ങളില്‍ നിന്നും കയ്യൊഴിയാനുള്ള ശ്രമമായി ഇത് വിലയിരുത്തപ്പെടുന്നു.
ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ബോർഡിൽ ഇന്ത്യയ്ക്ക് പ്രാതിനിധ്യം.
- ജനീവയിൽ സമാപിച്ച73 മത് ലോകാരോഗ്യ അസംബ്ലിയിലാണ് ഇന്ത്യക്ക് ഈ അംഗീകാരം .ഇന്ത്യ കൂടാതെ റഷ്യ ദക്ഷിണ കൊറിയ, യു.കെ, ഒമാൻ, ഘാന, ബോട്സ്വാന, ഗിനിബിസോ, മഡഗാസ്കർ, കൊളംബിയ എന്നീ രാജ്യങ്ങളാണ് 34 അംഗ ബോർഡിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്.
ആരോഗ്യമേഖലയിലെ വിദഗ്ദരടങ്ങുന്ന ബോർഡിൻ്റെ കാലാവധി 3 വർഷമാണ്. ലോകാരോഗ്യ അസംബ്ലി കൈക്കെള്ളേണ്ട തീരുമാനങ്ങളും, നയങ്ങളും നിശ്ചയിക്കുകയും ഉപദേശ നിർദ്ദേശങ്ങൾ നൽകുകയുമാണ് ബോർഡിൻ്റെ പ്രധാന ചുമതല
ഇന്ത്യ
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 20 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം |
മഹാരാഷ്ട്ര | 37176 |
9639 |
1325 |
തമിഴ്നാട് | 12448 |
4895 |
85 |
ഗുജറാത്ത് |
12141 |
5043 |
719 |
ഡല്‍ഹി | 10554 | 4750 |
166 |
രാജസ്ഥാന്‍ |
5845 |
3337 |
143 |
മധ്യപ്രദേശ് |
5465 |
2631 |
258 |
ഉത്തര്‍ പ്രദേശ് |
4926 |
2918 |
123 |
പ. ബംഗാള്‍ |
2961 |
1074 |
250 |
ആന്ധ്രാപ്രദേശ് | 2489 | 1621 |
52 |
പഞ്ചാബ് |
2002 |
1642 |
38 |
തെലങ്കാന | 1634 | 1011 |
38 |
ബീഹാര്‍ |
1573 |
517 |
9 |
ജമ്മുകശ്മീര്‍ | 1317 |
647 |
17 |
കര്‍ണാടക |
1395 |
543 |
40 |
ഒഡിഷ | 978 | 307 |
5 |
ഹരിയാന | 964 | 627 |
14 |
കേരളം |
643 |
627 |
4 |
ഝാര്‍ഗണ്ഢ് | 248 |
127 |
3 |
ചണ്ഡീഗണ്ഢ് | 199 | 57 |
3 |
ത്രിപുര |
169 | 116 |
0 |
അസ്സം |
158 |
42 |
4 |
ഉത്തര്‍ഗണ്ഡ് | 111 | 52 |
1 |
ചത്തീസ്ഗണ്ഡ് |
100 |
59 |
0 |
ഹിമാചല്‍ |
92 |
47 |
4 |
ഗോവ |
46 |
7 |
|
പുതുച്ചേരി | 22 | 10 |
1 |
മേഘാലയ |
13 |
12 | 1 |
ലഡാക്ക് | 43 |
43 |
|
അന്തമാന്‍ |
33 | 33 |
|
മണിപ്പൂര്‍ | 7 | 2 | |
അരുണാചല്‍ | 1 |
1 | |
ദാദ്ര നഗര്‍ഹവേലി | 1 | ||
മിസോറാം |
1 |
||
നാഗാലാന്റ് |
1 |
||
ആകെ |
106811 |
39233 | 3302 |
- ഇന്ത്യയിൽ രോഗബാധിതർ 106811 ആയി. ഇന്ത്യയിൽ കേസുകളുടെ എണ്ണം 90000 ആവാൻ 8 ദിവസം എടുത്തെങ്കിൽ 2 ദിവസം കൊണ്ടാണ് ഒരു ലക്ഷം കടന്നത്.
- മഹാരാഷ്ട്രയിൽ രോഗികളുടെ സംഖ്യ 37000 കടന്നു. മുംബൈയിൽ മാത്രം 43 പേർ ഇന്നലെ മരിച്ചു. 2100 പേർക്ക് പുതുതായി രോഗം ബാധിച്ചു, ആകെ രോഗികൾ 22563 പേർ ആകെ 800 പേർ മരിച്ചു.
ധാരാവിയിൽ 26 പുതിയ കോവിഡ് രോഗികൾ, ആകെ രോഗബാധിതർ 1353 ആയി. - ഗുജറാത്തിൽ 395 പേർക്ക് പുതുതായി രോഗം ബാധിച്ചു. ആകെ രോഗികൾ 12000 കവിഞ്ഞു ‘
24 മണിക്കൂറിൽ 25 പേർ മരണപ്പെട്ടു. ആകെ മരണസംഖ്യ 719 ആയി.അഹമ്മദാബാദിൽ മാത്രം രോഗം ബാധിച്ചവർ 8945 ആയി. - തമിഴ്നാട്ടിൽ 688 പേർക്ക് പുതുതായി രോഗം ബാധിച്ചു, ആകെ രോഗബാധിതർ 12448 ആയി.
- ഡൽഹിയിൽ 500 പുതിയ രോഗികൾ, ആകെ രോഗബാധിതരുടെ എണ്ണം10554.
- ഉത്തര്‍പ്രദേശിൽ പുതിയതായി 323 പേർക്ക് രോഗം ബാധിച്ചു. ആകെ രോഗികൾ 4926 ആയി.
- മദ്ധ്യപ്രദേശിൽ 229 ഉം , കർണാടകയിൽ 149 ഉം,രാജസ്ഥാനിൽ 338 ഉം പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു.
- രാജ്യത്താകെ ഇതുവരെ 24,04,267 കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് .385 സർക്കാർ ലബോറട്ടറികളിലും 158 സ്വകാര്യ ലബോറട്ടറി കളിലുമായാണ് നാളിതുവരെ ഇത്രയും പരിശോധനകൾ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ടെസ്റ്റ് കളുടെ എണ്ണം1,01, 475 ആണ്.
- ഇന്ത്യയുടെ രോഗമുക്തി നിരക്ക് 38. 73% ലേക്ക് ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
- ലോക്ക്ഡൗണ്‍ കാലത്ത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും തൊഴിലാളികള്‍ക്ക് കമ്പനികളും വാണിജ്യയൂണിറ്റുകളും മുഴുവന്‍ വേതനവും നല്‍കണമെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.
- കോവിഡ് ബാധിതരുടെ സാംപിൾ പരിശോധനയ്ക്ക് സഹായകമായ ശ്രീചിത്രയുടെ ഡി.എൻ.എ എക്സ്ട്രാക്ഷൻ കിറ്റിന് വിപണന അനുമതി, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് അനുമതി നൽകിയത്.
- ജോലി സ്ഥലത്ത് തുപ്പുന്നത് കുറ്റകരമാണെന്നും ,പിഴ ഈടാക്കുമെന്നും കേന്ദ്ര പേഴ്സണൽ മന്ത്രാലയം . എല്ലാ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
- കോ വിഡ് പശ്ചാത്തലത്തിൽ ദന്താശുപത്രികളുടെ പ്രവർത്തനത്തെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കണ്ടയിൻമെൻ്റ് സോണുകളിൽ ദന്താശുപത്രി പ്രവർത്തിക്കാൻ പാടില്ല. ഓറഞ്ച്, ഗ്രീൻ സോണുകളിൽ ആശുപത്രി തുറക്കാം. ദന്ത ചികിൽസ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് മാത്രമേ പാടുള്ളൂ.
- മുംബൈയിൽ പട്ടാളമിറങ്ങി. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് മഹാരാഷ്ട്ര ഗവൺമെൻ്റിൻ്റെ ആവശ്യം പരിഗണിച്ചാണ് സേന എത്തിയത്.
- കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാനായി ആരംഭിച്ച ശ്രമിക്ക് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നതിന് ഇനി സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ
നീതി ആയോഗും തെറ്റായ നിഗമനങ്ങളും
- ടെസ്റ്റും ആശുപത്രി അഡ്മിഷനും പരിമിതമായി മാത്രം നടക്കുന്നതിനാല്‍ ഇന്ത്യയിലെ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടാനാണ് സാധ്യത. ലോക്ക് ഡൗണുമായി ബന്ധപ്പെട്ടിട്ടുണ്ടായ മറ്റ് മരണങ്ങള്‍ ഇതിനു പുറമെയാണ്. ഇതിനകം 65 കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് നടന്നും, കിട്ടിയ മറ്റ് മാര്‍ഗ്ഗങ്ങളിലും പോകുന്നതിനിടയില്‍ മരണപ്പെട്ടു. ഭക്ഷണമില്ലാതെ മരിച്ചവരുണ്ടോ എന്ന് കണക്ക് വന്നിട്ടില്ല. ഈ ദിശയിലാണ് പോകുന്നതെങ്കില്‍ അത്യാപത്താണ് നമുക്ക് മുമ്പില്‍ കാത്തിരിക്കുന്നത്. ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നല്ലതാണ്. എന്നാല്‍ അത് വസ്തുതകളെ നേരിട്ടുകൊണ്ടാകണം.ശാസ്ത്രീയമായ വിശകലനങ്ങളെയാണ് അവലംബിക്കേണ്ടത്.വന്നുചേരുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യണം. എന്നാല്‍ ഇതു മൂന്നും കേന്ദ്രസര്‍ക്കാരിനില്ല എന്നാണ് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം.
-
- ഏപ്രില്‍ 23 ന് നീതി ആയോഗ് തയ്യാക്കിയ പ്രൊജക്ഷന്റെ ഗ്രാഫാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. മെയ് 16 ഓടെ പുതിയ രോഗികളുടെ എണ്ണം പൂജ്യം ആവും എന്നാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തിങ്ക് ടാങ്ക് ഫൊര്‍കാസ്റ്റ് ചെയ്തത്. (ലോക്ക്ഡൗണ്‍ പ്രഖ്യാപനമോ ഫോര്‍കാസ്റ്റോ , ഏത് ഏതിന്റെ അടിസ്ഥാനത്തില്‍ എന്ന് വ്യക്തമല്ല.)എന്നാല്‍ 17 ആയപ്പോള്‍ പുതിയരോഗികള്‍ അതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. കൊട്ടി ഘോഷിച്ച് കൊണ്ടുവന്ന സാമ്പത്തിക പാക്കേജില്‍ ആരോഗ്യ രംഗത്തും സാമ്പത്തിക തൊഴില്‍ മേഖലയിലും രാജ്യം നേരിടുന്ന തീക്ഷണമായ പ്രശ്നങ്ങള്‍ പരിഹരിക്കലല്ല,എല്ലാം സ്വകാര്യവല്കരിക്കുക, തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ മാറ്റിയെഴുതുക എന്നതിനാണ് പ്രാധാന്യം നല്കിയത്.
അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനം
- മഹാനഗരങ്ങളിൽനിന്ന് റോഡുകളിലൂടെയും റെയിൽപ്പാളങ്ങളിലൂടെയും അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു. ഡൽഹി, മുംബൈ തുടങ്ങിയ വൻനഗരങ്ങളിൽനിന്ന് പതിനായിരങ്ങളാണ് കൊടുംചൂടിൽ കിലോമീറ്ററുകൾ അകലെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നുനീങ്ങുന്നത്. ട്രെയിനുകളിലും ട്രക്കുകളിലും ബസുകളിലും ഇടംകിട്ടാത്തവരാണ് കിട്ടിയതും വാരിപ്പിടിച്ച് നടന്നുനീങ്ങുന്നത്. വരുമാനംനിലച്ച് പട്ടിണിയായതും നഗരങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതുമാണ് കൊടും ചൂടിനെ അവഗണിച്ചും പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. തൊഴിൽനഷ്ടമായവർക്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം എത്തിക്കണമെന്ന പ്രതിപക്ഷ പാർടികളുടെ ആവശ്യം മോഡി സർക്കാർ നിരാകരിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ഏതാനും മാസത്തെ റേഷൻ മാത്രമാണ് പ്രഖ്യാപിച്ചത്. പൊതുവിതരണ സംവിധാനം തീർത്തും ദുർബലമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സൗജന്യ റേഷൻ തൊഴിലാളികൾക്ക് കിട്ടുന്നില്ല.
ഇന്ത്യയുടെ സോണ്‍ തിരിച്ചുള്ള ഭൂപടം
ഹോട്ട്സ്പോട്ടുകള്‍ തിരിച്ചുള്ള ഭൂപടം
കേരളം
- കടപ്പാട് : dashboard.kerala.gov.in, covid19kerala.info
നിരീക്ഷണത്തിലുള്ളവര്‍ | 7200 |
ആശുപത്രി നിരീക്ഷണം | 455 |
ഹോം ഐസൊലേഷന്‍ | 71545 |
Hospitalized on 19-05-2020 | 119 |
ടെസ്റ്റുകള്‍ | നെഗറ്റീവ് | പോസിറ്റീവ് | റിസല്‍റ്റ് വരാനുള്ളത് |
46958 | 45527 | 642 | 789 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
കാസര്‍കോട് | 196 |
178 | 18 | |
കണ്ണൂര്‍ | 131 | 118 | 13 | |
മലപ്പുറം | 53 |
23 | 29 | 1 |
കോഴിക്കോട് | 35 | 24 | 11 | |
കൊല്ലം | 28 |
20 | 8 | |
എറണാകുളം | 26 | 21 | 4 | 1 |
പാലക്കാട് | 26 |
13 | 13 | |
ഇടുക്കി | 25 | 24 | 1 | |
തൃശ്ശൂര്‍ | 25 |
13 | 12 | |
കോട്ടയം | 24 | 20 | 4 | |
വയനാട് | 21 |
5 | 16 | |
പത്തനംതിട്ട | 22 | 17 | 5 | |
തിരുവനന്തപുരം | 20 | 16 | 3 | 1 |
ആലപ്പുഴ | 10 | 5 | 5 | |
ആകെ | 645 | 497 | 142 | 3 |
- മെയ് 19 ന് കേരളത്തില്‍ 12 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-1, സൗദി അറേബ്യ-1, കുവൈറ്റ്-1, മാലി ദ്വീപ്-1) 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, ഗുജറാത്ത്-1, തമിഴ്‌നാട്-1) വന്നതാണ്.
- അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. ഇതോടെ 142 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
- എയര്‍പോര്‍ട്ട് വഴി 3998 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 63,130 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 69,775 പേരാണ് എത്തിയത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 71,545 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 455 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 119 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 46,958 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 45,527 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5340 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
-
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; തീയതി കേന്ദ്രനിർദേശം വന്നശേഷം
- ജയ്സോമനാഥന്‍, ജി. രാജശേഖരന്‍ എന്നിവര്‍ക്ക് കടപ്പാട്
- Coronavirus disease (COVID-2019) situation reports – WHO
- https://www.worldometers.info/coronavirus/
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- https://www.deshabhimani.com
Related
0
0