Read Time:23 Minute

2020 മെയ് 19 രാവിലെ വരെ ലഭ്യമായ കണക്കുകൾ

 

ആകെ ബാധിച്ചവര്‍
4,869,129
മരണം
319,074

രോഗവിമുക്തരായവര്‍

1,892,299

Last updated : 2020 മെയ് 19 രാവിലെ 7 മണി

ഭൂഖണ്ഡങ്ങളിലൂടെ

വന്‍കര കേസുകള്‍ മരണങ്ങള്‍ 24 മണിക്കൂറിനിടെ മരണം
ആഫ്രിക്ക 89,123 2,839 +62
തെക്കേ അമേരിക്ക 449,900 23,543 ++426
വടക്കേ അമേരിക്ക 1,704,337 103,834 +915
ഏഷ്യ 818,925 25,106 +372
യൂറോപ്പ് 1,797,460 163,617 +778
ഓഷ്യാനിയ 8,663 120 +1

2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
യു. എസ്. എ. 1,544,086 91,717 352934
റഷ്യ 290,678 2,722 70,209
സ്പെയിന്‍ 278,188 27,709 196,958
യു.കെ. 246,406 34,796
ബ്രസീല്‍ 245,595 16,370 94,122
ഇറ്റലി 225,886 32,007 127,326
ഫ്രാന്‍സ് 179,927 28,239 61,728
ജര്‍മനി 177,281 8,120 154,600
തുര്‍ക്കി 150,593 4171 111,577
ഇറാന്‍ 122,492 7,057 95,661
ഇന്ത്യ 100340 3,156 39,233
പെറു 94,933 2,789 30,306
ചൈന 82,954 4,634 78,238
കനഡ 78,017 5,839 39,127
ബെല്‍ജിയം 57,345 9,080 14,657
മെക്സിക്കോ 49,219 5,177 33,329
നെതര്‍ലാന്റ് 44,141 5,694
സ്വീഡന്‍ 30,377 3,698 4,971
ഇക്വഡോര്‍ 33,182 2,736 3,433
…..
ആകെ
4,869,129
319,074 1,892,299

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

ലോകം

 • ലോകത്ത് കോവിഡ് രോഗികൾ 48 ലക്ഷം കവിഞ്ഞു. മരണസംഖ്യ 3,19,000
 • അമേരിക്കയിൽ ഇന്നലെ 23000 രോഗികൾ, മൊത്തം രോഗബാധിതർ 15 ലക്ഷം കടന്നു.
 • റഷ്യയിൽ രോഗ ബാധിതർ 2.9 ലക്ഷത്തിലേക്ക്. അമേരിക്ക കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത് റഷ്യയിലാണ്. അതേസമയം മരണനിരക്ക് 0.9%മാണ്. അമേരിക്കയില്‍ ഇത് 5.9%മാണ്.
 • ബ്രസീലിൽ 14000ലേറെ പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇതുവരെ 16000ത്തോളം മരണം. മരണനിരക്ക് 6.6%
 • ജപ്പാനിൽ 16,300 രോഗബാധിതർ, ഇന്തോനേഷ്യയിൽ രോഗബാധിതരുടെ സംഖ്യ 17514
  യു എ ഇ യിൽ രോഗ ബാധിതർ 23358 ആയി.
 • ഇന്നലെ 731 പേർക്ക് കൂടി രോഗം ബാധിച്ചു.
 • സിങ്കപ്പൂരിൽ രോഗബാധിതരുടെ സംഖ്യ 28,038 ആണ്.
 • 2736 പുതിയ കോവിഡ് കേസുകൾ സൗദിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തു.
 • കുവൈത്ത് ൽ രോഗം ബാധിച്ചവർ 14850 ആയി.

വേൾഡ് ഹെൽത്ത് അസംബ്ലി

 • നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായ കൊറോണ വൈറസ് ഉയർത്തുന്ന പ്രതിസന്ധികളെ നേരിടാൻ എല്ലാ ലോകരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടേഴ്സ്. മെച്ചപ്പെട്ട ഒരു പുതിയ ലോകം നിർമ്മിക്കാനുള്ള അവസരമായി ഈ പ്രതിസന്ധിയെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 73-ാം മത് വേൾഡ് ഹെൽത്ത് അസംബ്ലി ജനീവയിൽ ആരംഭിച്ചു. കോവിഡ് 19 ഉയർത്തുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പക്ഷപാതരഹിതവും, സ്വതന്ത്രവും, സമഗ്രവുമായ ഒരു അവലോകനം എന്ന ആവശ്യം 120 രാജ്യങ്ങൾ മുന്നോട് വച്ചിട്ടുണ്ട്.

ഇന്ത്യ

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

 

 

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 19 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം
മഹാരാഷ്ട്ര 35058(+2005)
8437(+749)
1249(+51)
തമിഴ്നാട് 11760(+536)
4406(+234)
82(+3)
ഗുജറാത്ത്
11746(+366)
4804(+305)
694(+35)
ഡല്‍ഹി 10054(+299) 4485(+283)
160(+12)
രാജസ്ഥാന്‍
5507(+305)
3218(+163)
138(+7)
മധ്യപ്രദേശ്
5236(+259)
2435(+32)
252(+4)
ഉത്തര്‍ പ്രദേശ്
4605 (+141)
2783 (+147)
118(+6)
പ. ബംഗാള്‍
2825(+148)
1006(+47)
244(+6)
ആന്ധ്രാപ്രദേശ് 2432(+52) 1552(+96)
50
പഞ്ചാബ്
1980 (+16)
1547 (+181)
37(+2)
തെലങ്കാന 1592 (+41) 1002(+10)
34
ബീഹാര്‍
1423(+103)
473
9(+1)
ജമ്മുകശ്മീര്‍ 1289(+106)
609(+34)
15(+2)
കര്‍ണാടക
1246 (+99)
530(+21)
37
ഹരിയാന 928(+18) 598(+36)
14
ഒഡിഷ 876(+48) 277(+57)
4
കേരളം
630(+29)
497(+4)
3
ഝാര്‍ഗണ്ഢ് 228(+5)
127(+14)
3
ചണ്ഡീഗണ്ഢ് 196(+5) 54(+3)
3
ത്രിപുര
165 89(+4)
0
അസ്സം
116(+15)
42
4(+2)
ഉത്തര്‍ഗണ്ഡ് 96(+4) 52
1
ചത്തീസ്ഗണ്ഡ്
95(+10)
5
0
ഹിമാചല്‍
90(+10)
42(+2)
3
ലഡാക്ക് 43
43(+19)
0
ഗോവ
38(+9)
7
പുതുച്ചേരി 17 9
1
മേഘാലയ
13
11 1
അന്തമാന്‍
33 33
മണിപ്പൂര്‍ 7 2
അരുണാചല്‍ 1
1
ദാദ്ര നഗര്‍ഹവേലി 1
മിസോറാം
1
നാഗാലാന്റ്
1
ആകെ
100328(+4792)
39233(+3979) 3156(+131)
 • ഇന്ത്യയിൽ കോവിഡ് രോഗബാധിതര്‍ ഒരു ലക്ഷം കടന്നു. ഒരു ലക്ഷം കടക്കുന്ന പതിനൊന്നാമത് രാഷ്ട്രം.
 • ഇന്നലെ 4792 പേർ രോഗബാധിതരായി. 24 മണിക്കൂറിനുള്ളിൽ 131 പേർ കോവിഡ് ബധിച്ച് മരിച്ചു. ആകെ മരണം 3156.
 • മഹാരാഷ്ട്രയിൽ ഒറ്റ ദിവസം കൊണ്ട് 2005 പുതിയ രോഗികൾ,51 മരണം.
  മുംബൈയിൽ മാത്രം 1185 പുതിയ രോഗബാധിതർ. മഹാരാഷ്ട്രയിൽ ആകെ രോഗം ബാധിച്ചവർ 33058 ആയി. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 21000 കടന്നു.

 • തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനകം 536 പുതിയ രോഗികൾ. ചെന്നൈയിൽ മാത്രം 3 പേർക്ക് പുതിയതായി രോഗം ബാധിച്ചു. ആകെ രോഗബാധിതരുടെ സംഖ്യ 11760 ആയി.

 • കർണാടകയിൽ 99ഉം, ആന്ധ്രാപ്രദേശിൽ 52 ഉം പുതിയ കോവിഡ് രോഗികൾ.
 • ഗുജറാത്തിൽ ഇന്നലെ 366 പേർക്ക് പുതുതായി രോഗം ബാധിച്ചു. ആകെ 694 മരണം. അഹമ്മദാബാദിൽ മാത്രം 8420 പേർക്ക് രോഗം ബാധിച്ചു.
സംസ്ഥാനം രോഗവ്യാപനിരക്ക്* രോഗമുക്തി നിരക്ക് മരണനിരക്ക് ടെസ്റ്റ് എണ്ണം 10ലക്ഷത്തില്‍
മഹാരാഷ്ട്ര 6% 24.07% 3.56% 2312
തമിഴ്നാട് 5% 37.47% 0.7% 4463
ഗുജറാത്ത് 5% 40.90% 5.91% 2191
കേരളം 3% 78.76% 0.63% 1307

*ഒരാഴ്ച്ചക്കാലയളവിലെ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍

 • രാജ്യത്താകെ ഇതുവരെ 23,02,792 കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് .377സർക്കാർ ലബോറട്ടറികളിലും 153 സ്വകാര്യ ലബോറട്ടറി കളിലുമായാണ് നാളിതുവരെ ഇത്രയും പരിശോധനകൾ നടത്തിയത്.
 • ഇന്ത്യയുടെ രോഗമുക്തി നിരക്ക് 38.29 % ലേക്ക് ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലത്തെ റിക്കവറിറേറ്റ് 37.51 % ആയിരുന്നു
 • ഒഡിഷയിലെ ജയിലുകളിൽ നിന്നും 7200 തടവുകാരെയും , പശ്ചിമ ബംഗാളിലെ ജയിലുകളിൽ നിന്നും 3000 തടവുകാരെയും താൽക്കാലിക ജാമ്യം നൽകിയും ,പരോൾ നൽകിയും വീട്ടിലേക്കയച്ചു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജയിലിലെ അംഗസംഖ്യ പരിമിതപ്പെടുത്താനാണ് ഈ നടപടി.
 • തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 400 ഓളം സാമ്പിൾ ശേഖരിച്ച് പരിശോധിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് തീരുമാനിച്ചു.സമൂഹ വ്യാപനം നടന്നോയെന്ന് കണ്ടെത്തുന്നതിനാണ് ഈ പരിശോധന.
 • ഇന്ത്യയിൽ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കിയ മാർഗനിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ചു. ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ സോണുകൾ തിരിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക്.
 • ട്രെയിൽ യാത്രക്കാർ ,അവർ ഇറങ്ങുന്ന സംസ്ഥാനത്തെ കോ വിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്വാറൈൻറനിൽ ഇരിക്കാമെന്ന് സമ്മതപത്രം നൽകിയാലേ IRCTC വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയു.
 • ഒരു ജീവനക്കാരന് കോ വിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര കൃഷിഭവൻ കാര്യാലയത്തിൻ്റെ ഒരു ഭാഗം അടച്ചു. മറ്റ് നിരവധി ഓഫീസുകൾ കൂടി പ്രവർത്തിക്കുന്ന ഈ കാര്യാലയം അണു നശീകരണ പ്രവർത്തനങ്ങൾ നടത്തിയതിനു ശേഷം മെയ് 21 മുതൽ തുറന്ന് പ്രവർത്തിക്കും
 • കോവിഡ് 19 ടെസ്റ്റിംഗിന് ICMR പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
 • മറാഠി എഴുത്തുകാരൻ രത്നാകർ മട്കരി(81) കോവിഡ് ബാധിച്ച് മരിച്ചു. കുട്ടികളുടെ നാടക പ്രസ്ഥാനരംഗത്തെ പ്രമുഖനായ ഇദ്ദേഹം സിനിമകൾക്ക് തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 98 കൃതികൾ പ്രസിദ്ധീകരിച്ചു.
അറിയാതെ പോകുന്ന വാർത്തകൾ
 • സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ലംഘിച്ചതിൻ്റെ പേരിൽ ഒഡീഷയിൽ നിന്നുള്ള തൊഴിലാളിയെ ഗുജറാത്ത് പോലീസ് തല്ലി കൊലപ്പെടുത്തി.
 • ആന്ധ്രാപ്രദേശിൽ ആവശ്യത്തിന് മാസ്കുകൾ ലഭിക്കണമെന്നാവശ്യപ്പെട്ടതിന് കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടറെ പോലീസ് കെട്ടിയിട്ട് മർദിച്ചു.
 • ഹരിയാനയിൽ നിന്ന് കാൽനടയായി ഉത്തർപ്രദേശിലേക്ക് പോവുന്ന നിർധന തൊഴിലാളികളെ പോലീസ് തല്ലിയോടിച്ചു. അവശേഷിക്കുന്ന സാധനങ്ങളെല്ലാം റോഡുകളിൽ ഉപേക്ഷിച്ചാണ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടത്.
 • ഹരിയാനയിൽ നിന്ന് മധ്യപ്രദേശിലേക്ക് പോവുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അവശരായി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ദില്ലി പോലീസ് ലാത്തിച്ചാർജ് ചെയ്ത് ഓടിച്ചു.
 • ഛണ്ഡിഗഡിൽ ലാത്തിച്ചാർജിൽ പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികൾ ആശുപത്രിയിലായി.
 • മഹാരാഷ്ട്രയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നടന്ന പോലീസ് ലാത്തിച്ചാർജിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് ആശുപത്രിയിലായത്.
 • ഏറ്റവും കൂടുതൽ പോലീസ് അതിക്രമം നടന്നത് ഉത്തർപ്രദേശിലും ഗുജറാത്തിലുമാണ്. ടിയർ ഗ്യാസുൾപ്പെടെ ഗുജറാത്തിൽ പ്രയോഗിക്കപ്പെട്ടു. ഉത്തർപ്രദേശിൽ തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് നേരെ അണുനാശിനി പ്രയോഗിച്ചു.
 • മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലേക്ക് നടക്കേണ്ടിവന്ന പൂർണഗർഭിണിയായ യുവതി, വഴിയരികിൽ പ്രസവിച്ച ശേഷം ആ കുഞ്ഞിനെയുമെടുത്ത് 150 കിലോമീറ്റർ നടക്കേണ്ടി വന്നു.
 • കോവിഡ് ചേരികളെ അക്രമിക്കുമ്പോൾ – ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

ഇന്ത്യയുടെ സോണ്‍ തിരിച്ചുള്ള ഭൂപടം

ഹോട്ട്സ്പോട്ടുകള്‍ തിരിച്ചുള്ള ഭൂപടം

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

നിരീക്ഷണത്തിലുള്ളവര്‍ 67789
ആശുപത്രി നിരീക്ഷണം 473
ഹോം ഐസൊലേഷന്‍ 67316
Hospitalized on 18-05-2020 127

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസല്‍റ്റ് വരാനുള്ളത്
45905 44651 630 624

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 196(+2)
178 18
കണ്ണൂര്‍ 126(+3) 118 8
മലപ്പുറം 50(+1)
23 26 1
കോഴിക്കോട് 35(+2) 24 11
കൊല്ലം 28(+6)
20 8
എറണാകുളം 26(+1) 21 4 1
പാലക്കാട് 25(+1)
13 12
ഇടുക്കി 25 24 1
കോട്ടയം 24(+2) 20 4
തൃശ്ശൂര്‍ 24 (+4)
13 11
വയനാട് 21
16 5
പത്തനംതിട്ട 21(+2) 17 4
തിരുവനന്തപുരം 20 16 3 1
ആലപ്പുഴ 9(+2) 5 4
ആകെ 530(+29) 497 130 3
 • മെയ് 18 ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-13, മാലി ദ്വീപ്-4, സൗദി-2, കുവൈറ്റ്-1, ഖത്തര്‍-1) 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-1) വന്നവരാണ്. കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.
 • അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. ഇതോടെ 130 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 • എയര്‍പോര്‍ട്ട് വഴി 3998 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 58,919 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 65,564 പേരാണ് എത്തിയത്.
 • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,789 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 67316 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈ 473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 127 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,905 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 44,681 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5154 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5082 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

മഴക്കാലരോഗങ്ങള്‍ പെരുകാതിരിക്കാന്‍

 • മഴ ശക്തമായതോടെ സംസ്ഥാനത്ത്‌ മഴക്കാലരോഗങ്ങളും പെരുകുന്നു. ഈ മാസം സംസ്ഥാനമൊട്ടാകെ 36,433 പേരാണ്‌ പനിക്ക്‌ ചികിത്സ തേടിയത്‌. തിങ്കളാഴ്ചമാത്രം വിവിധ ജില്ലകളിലായി 2365 പനിബാധിതർ ഒപിയിൽ ചികിത്സ തേടി. 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 • ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക്‌ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്‌. ഈ മാസം ഇതുവരെ 112 പേർക്ക്‌‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചു‌. തിങ്കളാഴ്ചമാത്രം 18 പേരിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഏറ്റവും കൂടുതൽ രോഗബാധിതർ കൊല്ലത്താണ്‌, എട്ട്‌. എറണാകുളത്ത്‌ നാലും തൃശൂർ മൂന്നും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ്‌ തിങ്കളാഴ്ച രോഗം പിടിപെട്ടത്‌.
 • വീടും പരിസരവും വൃത്തിയാക്കാനും, കൊതുക് മുട്ടയിട്ട് പെരുകാനുള്ള എല്ലാ സാധ്യത ഇല്ലാതാക്കുകയും വേണം
6 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്‌പോട്ട്

 പുതുതായി 6 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, മുതുതല, കാരക്കുറുശി, കോട്ടായി, മുതലമട എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 29 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ കേരളത്തിൽ നിയന്ത്രണങ്ങളിൽ വരുത്തിയ മാറ്റങ്ങൾ

 • SSLC ,ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല.
  പ്രത്യേക ഗതാഗത സംവിധാനം ഏർപ്പെടുത്തും.
 • ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും. ടാക്സിക്കാറുകൾക്കും ഓട്ടോറിക്ഷകൾക്കും സർവ്വീസ് നടത്താം. ഓട്ടോയിൽ ഡ്രൈവറും ഒരാളും മാത്രം.കാറിൽ രണ്ട് പേർക്ക് മാത്രം യാത്രയാവാം. കടുംബമെങ്കിൽ മൂന്ന് പേർ. ഇരുചക്രവാഹനത്തിൽ കുടുംബാംഗത്തിന് പിൻസീറ്റ് യാത്രയാവാം.
 • ജില്ലയ്ക്കകത്ത് പൊതുവാഹനങ്ങൾ ഓടും. അൻപത് ശതമാനം യാത്രക്കാരേ പാടുള്ളു.
  എല്ലാവരും മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. അന്തർ ജില്ലാ പൊതുഗതാഗതം ഉണ്ടാവില്ല.
 • രാത്രി 7 മണിക്ക് ശേഷം യാത്ര പാടില്ല. മാളുകൾ തുറക്കില്ല. അൻപത് ശതമാനം ഷോപ്പിംഗ് കോംപ്ലക്സ്കൾ തുറക്കും. ബാർബർ ഷോപ്പ് തുറക്കും മുടി വെട്ടാനും ഷേവ് ചെയ്യാനും മാത്രം. മുടി വെട്ടാൻ പോകുന്നവർ ടൗവ്വൽ കൊണ്ട് പോകണം. ബാർബർഷാപ്പിൽ AC പ്രവർത്തിപ്പിക്കാൻ പാടില്ല.
 • വിവാഹ ചടങ്ങിൽ 50 പേർക്കും  മരണാനന്തര ചടങ്ങിൽ 20 പേർക്കും പങ്കെടുക്കാം.
  ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല . ഗർഭിണികൾ, കുട്ടികൾ പ്രായമായവർ മറ്റ് രോഗങ്ങൾക്ക് ചികിൽസ നടത്തുന്നവർ ഒരു കാരണവശാലും വീട്ടിന് പുറത്തിറങ്ങരുത്.

ഇന്ന് KSSP DIALOGUE ല്‍ കെ.കെ.കൃഷ്ണകുമാര്‍ സംസാരിക്കുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന KSSP  Dialogue ല്‍ ഇന്ന് മെയ് 19ന് രാത്രി 7.30 ന് കെ.കെ. കൃഷ്ണകുമാര്‍– കാലാവസ്ഥാമാറ്റം ചില വിദ്യാഭ്യാസ ചിന്തകള്‍ എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?

KSSP Dialogue- Live ഫേസ്ബുക്ക് പേജ്

KSSP DIALOGUE – അവതരണങ്ങള്‍ Youtube ല്‍ കാണാം

 1. ഡോ.കെ.എന്‍ ഗണേഷ് – കൊറോണക്കാലവും കേരളത്തിന്റെ ഭാവിയും

2. ഡോ. കെ.പി.എന്‍.ഗണഷ് – ജെന്റര്‍ പ്രശ്നങ്ങള്‍ കോവിഡുകാലത്തും ശേഷവും

3. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ – കോവിഡും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും

4. പ്രൊഫ.കെ.പാപ്പൂട്ടി – കൊറോണക്കാലവും ശാസ്ത്രബോധവും

5.റിവേഴ്സ് ക്വാറന്റൈന്‍ – ഡോ. അനീഷ് ടി.എസ്.

കോവിഡുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച 50ലധികം വരുന്ന ഫേസ്ബുക്ക് ലൈവ് അവതരണങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക


ജയ്സോമനാഥന്‍, ജി. രാജശേഖരന്‍ എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

 1. Coronavirus disease (COVID-2019) situation reports – WHO
 2. https://www.worldometers.info/coronavirus/
 3. https://covid19kerala.info/
 4. DHS – Directorate of Health Services, Govt of Kerala
 5. https://dashboard.kerala.gov.in/
 6. https://www.covid19india.org
 7. https://www.deshabhimani.com
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് ചേരികളെ അക്രമിക്കുമ്പോൾ
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 20
Close