Read Time:18 Minute

2020 ഏപ്രില്‍ 17 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
21,73,168
മരണം
1,44,949

രോഗവിമുക്തരായവര്‍

5,46,290

Last updated : 2020 ഏപ്രില്‍ 17 പുലർച്ചെ 3.30

1000 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /10M pop*
യു. എസ്. എ. 667,572 33903 57,189 10,108
സ്പെയിന്‍ 182,816 19,130 74,797 19,896
ഇറ്റലി 168,941 22,170 40,164 19,490
ഫ്രാൻസ് 165027 17,920 32,812 5,114
ജര്‍മനി 135,843 3,890 77,000 20,629
യു. കെ. 103,093 13,729 6,152
ചൈന 82,341 3,342 77,892
ഇറാൻ 77,995 4,869 52,229 3,695
തുര്‍ക്കി 74,193 1643 7,089 6144
ബെല്‍ജിയം 34,809 4,857 7,562 11,588
ബ്രസീല്‍ 30,425 1,924 14026 296
നെതര്‍ലാന്റ് 29,214 3,315 250 8634
ഇൻഡ്യ 12759 423 1514 199
ആകെ 21,73,168 1,44,949 546290

*10 ലക്ഷം ജനസംഖ്യയില്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

  • ലോകത്തിലെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു, 144,000 ൽ അധികം ആളുകൾ മരിച്ചു.
  • അമേരിക്കയില്‍ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 33,903 ആയി. രോഗ ബാധിതർ 6.6 ലക്ഷത്തിലേറെ.
  • യുകെയിൽ കോവിഡ് -19 ൽ നിന്ന് മരിച്ചവരുടെ എണ്ണം 24 മണിക്കൂറില്‍ 861 ആയി ഉയർന്നു. ആകെ മരണങ്ങളുടെ എണ്ണം 13,729 ആണ്. ഒരു ലക്ഷത്തിലധികം ആളുകൾ കോവിഡ് പോസിറ്റീവ് ആയി.
  • ഇറാൻ 92 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 4,869. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ1,606 കേസുകള് റിപ്പോർട്ട് ചെയ്തു, ആകെ കേസുകൾ 77,995 ആയി.
  • ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളമുള്ള രാജ്യങ്ങളെ സഹായിക്കുന്നതിനായി ആഫ്രിക്ക സിഡിസി അടുത്തയാഴ്ച 1 ലക്ഷം കോവിഡ് -19 ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യും എന്ന്‌ അറിയിച്ചു. ഇതുവരെ 911 മരണങ്ങൾ ഉൾപ്പെടെ 17,247 കേസുകൾ ആണ്‌ ഭൂഖണ്ഡത്തിലുടനീളം സ്ഥിരീകരിച്ചിട്ടുള്ളത്. 3,500 ൽ അധികം ആളുകൾ സുഖം പ്രാപിച്ചു.
  • നെതർലാൻഡിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,061 ആയി ഉയർന്നു, 181 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ സ്ഥിരീകരിച്ച കേസുകൾ ഇപ്പോൾ 29,214 ആണ്. രാജ്യത്ത് ആകെ മരണസംഖ്യ 3,315 ആണ്.
  • സ്പെയിനിൽ മരിച്ചവരുടെ എണ്ണം 19,130 ​​ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 551 പേർ മരിച്ചു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 182,816 ആയി ഉയർന്നു.
  • ചിലി എഴുത്തുകാരൻ ലൂയിസ് സെപൽ‌വേദ ആശുപത്രിയിൽ മരിച്ചു. കൊറോണ വൈറസിന് പരിശോധന നടത്തി പോസിറ്റീവ് ആയതിന് ആറ് ആഴ്ച കഴിഞ്ഞാണ് മരണം.
  • ഇന്തോനേഷ്യയിൽ 380 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകൾ 5,516 ആയി. 27 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ആകെ മരണം 496 ആയി, 548 പേർ സുഖം പ്രാപിച്ചു.
  • 13 പുതിയ മരണങ്ങളും 207 കേസുകളും ഫിലിപ്പീൻസ് റിപ്പോർട്ട് ചെയ്യുന്നു. ആകെ മരണങ്ങൾ 362 ൽ എത്തി, മൊത്തം കേസുകളുടെ എണ്ണം 5,660
  • റഷ്യ 3,448 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിലെ മൊത്തം കേസുകളുടെ എണ്ണം 27,938 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുപ്പത്തിനാല് പേർ മരിച്ചു,രാജ്യത്തെ ആകെ മരണസംഖ്യ 232 ആയി.
  • കൊറോണ വൈറസ് ബാധിച്ച 10 കേസുകൾ കൂടി കിഴക്കൻ തിമോർ സ്ഥിരീകരിച്ചു. മാർച്ച് 21 ന് തിമോർ ആദ്യ കേസ് റിപ്പോർട്ട് ചെയ്തെങ്കിലും 1.3 ദശലക്ഷത്തിൽ താഴെയുള്ള ജനസംഖ്യയിൽ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരാൾ സുഖം പ്രാപിച്ചു.
  • ജർമ്മനിയിൽ ഇന്ന് സ്ഥിരീകരിച്ച കേസുകള്‍ 2,866 എണ്ണം, മൊത്തം കേസുകളുടെ എണ്ണം 135,843 ആയി ഉയർന്നു. 315 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 3,890 ആയി ഉയർന്നു.
  • കൊറോണ വൈറസിൽ നിന്ന് 10,613 കേസുകളും 229 മരണങ്ങളും ദക്ഷിണ കൊറിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
  • 29 പുതിയ കൊറോണ വൈറസ് കേസുകളും 3 പുതിയ മരണങ്ങളും തായ്‌ലൻഡ് റിപ്പോർട്ട് ചെയ്തു. ആകെ 2,672 കേസുകളും 46 മരണങ്ങളും ആണ്‌ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
  • സിംഗപ്പൂരിൽ ബുധനാഴ്ച 447 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതിൽ 404 പേർ ഡോർമിറ്ററികളിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾ ആണ്‌.നഗരത്തിലെ മൊത്തം സ്ഥിരീകരിച്ച കേസുകൾ 3,699 ആയി. സിംഗപ്പൂരിലെ കൊറോണ വൈറസിൽ നിന്ന് പത്ത് പേർ മരിച്ചു.
  • ചൈനയിലെ ആരോഗ്യ അധികൃതർ 46 പുതിയ കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നു, അതിൽ 34 എണ്ണം ഇംപോർട്ട് ചെയ്തതും 12 എണ്ണം പ്രാദേശികമായി പകര്‍ന്നതുമാണ്.
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായിക്കാനായി ചൈനീസ് മെഡിക്കല്‍ സംഘം സൗദിയിലെത്തി. കഴിഞ്ഞ ദിവസമാണ് എട്ട് ഡോക്ടര്‍മാരും സഹായികളും അടങ്ങുന്ന സംഘം സൗദിയിലെത്തിയത്. സൗദിയില്‍ 5862 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 79 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

 

ഇന്ത്യ – അവലോകനം

വെബ്സൈറ്റിലെ സ്ഥിതി വിവരം

കഴിഞ്ഞ 24 മണിക്കൂറിൽ

  • 259 പേര്‍സുഖം പ്രാപിച്ചു, 37 മരണം റിപ്പോർട്ട് ചെയ്തു
  • നിലവിൽ 13430 കോവിഡ് പൊസിറ്റിവ് രോഗികളാണ് ഇന്ത്യയിലുള്ളത്
  • 422 മരണം രേഖപ്പെടുത്തി
  • ചികിത്സയിൽ കഴിയുന്നത് 11214 പേര്‍
  • രോഗ മുക്തി നേടിയവർ 1768

ഹോട്ട് സ്പോട്ടുകള്‍

ഇന്ത്യയിൽ 170 ജില്ലകളെ കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡിൻ്റെ ഹോട്ട്സ്പോട്ടുകൾ ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. അതായത് ഇന്ത്യയിൽ ആകെ ജില്ലകളിൽ അഞ്ചിൽ ഒരു ജില്ലയും ഹോട്ട്സ്പോട്ട് ആണ്.ഏറ്റവുമധികം ഹോട്ട്സ്പോട്ടുകൾ ഉള്ളത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ആണ്. 22 ജില്ലകൾ. മഹാരാഷ്ട്രയിൽ 14 എണ്ണം.

  • ഒരു ആഴ്ച കൊണ്ട് രോഗികൾ ഇരട്ടിച്ച 10 ജില്ലകളുണ്ട്. മഹാരാഷ്ട്ര രാജസ്ഥാൻ ഗുജറാത്തിൽ ഈ രണ്ടും യൂപി ആന്ധ്രപ്രദേശ് , മധ്യപ്രദേശ്,  തമിഴ്നാട്ടിൽ ഓരോന്നും വീതം.

  • അമ്പതിലധികം രോഗികളുള്ള 38 ജില്ലകളാണ്, 12 സംസ്ഥാനങ്ങളിലായി ഇന്ത്യയിലിപ്പോൾ ഉള്ളത്. രാജ്യത്താകെയുള്ള കൊവിഡ് രോഗികളുടെ 98 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.

  • മുംബൈയാണ് ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ജില്ല. അവിടെയുള്ളതിന്റെ നാലിലൊന്ന് പോലുമില്ല, അധികം കൊവിഡ് രോഗികളുള്ള രണ്ടാമത്തെ ജില്ലയായ ജയ്പൂരിലെ രോഗികളുടെ എണ്ണം. മുംബയിലെ ജനസംഖ്യയും ജനസാന്ദ്രതയും ഒരു ഘടകമാണ്.

(കണക്കുകൾ INDIA COVID-19 TRACKER എന്നCROWDSOURCED INITIATIVEൽ നിന്ന്)

സംസ്ഥാനങ്ങളിലൂടെ

  • ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിൽ ആണ് 194പേർ. 3202പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു
  • ഡൽഹിയിൽ 1640കേസുകൾ ,38 മരണം,52 പേർ രോഗ മുക്തി നേടി
  • 1267കേസുകൾ തമിഴ് നാട് റിപ്പോർട്ട് ചെയ്തു,15മരണം,180ആളുകൾ രോഗമുക്തി നേടി
  • രാജസ്ഥാൻ 1131കേസുകൾ,11 മരണം,164 ആളുകൾ രോഗ മുക്തി നേടി
  • ഇന്ത്യയിൽ സിക്കിം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോൾ കൊവിഡ് രോഗികളുണ്ട്
  • ഉപയോഗത്തിനായി 5 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ആരോഗ്യ വകുപ്പിന്റെ കൈവശമുണ്ട്. ഇത് വരെ 3 ലക്ഷത്തിനടുത് ടെസ്റ്റുകൾ ചെയ്തു

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 17 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ആകെ ടെസ്റ്റുകള്‍
മഹാരാഷ്ട്ര 3202(+286)
300(+30)
194(+7) 50882
ഡല്‍ഹി 1640(+62) 52(+11)
38(+6) 16,605
തമിഴ്നാട് 1267(+25) 180(+62)
15(+1) 26005
മധ്യപ്രദേശ് 1164(+226) 164(+17)
55(+2) 14096
രാജസ്ഥാന്‍ 1131(+55)
164(+17)
11
40778
ഗുജറാത്ത് 929(+163) 73(+9)
36(+3) 20903
ഉത്തര്‍പ്രദേശ് 805(+70) 68(+11)
13(+2) 21384
തെലങ്കാന 70(+50) 187(+69)
18
ആന്ധ്രാപ്രദേശ് 534(+9) 20
14 20235
കേരളം 394 (+7) 245(+27)
2 16475
കര്‍ണാടക 315 (+36) 82(+2) 13(+1) 12483
ജമ്മുകശ്മീര്‍ 314(+14)
38(+2)
4 5171
പശ്ചിമ ബംഗാള്‍ 231 (+118
42(+5)
10(+3) 3811
ഹരിയാന 215(+11) 65(+8)
3
7547
പഞ്ചാബ് 197 (+11) 29(+2)
14(+1) 5193
ബീഹാര്‍ 83(+11) 37(+8)
1 8846
ഒഡിഷ 60 19
1 5537
ഉത്തര്‍ഗണ്ഡ് 37 9
0 2413
ഹിമാചല്‍
35(+2)
16(+3)
2
1426
ചത്തീസ്ഗണ്ഡ്
33
23(+6)
2
5122
അസ്സം
31
12
0
3491
ഝാര്‍ഗണ്ഢ്
29(+1)
2
2523
ചണ്ഡീഗണ്ഢ് 21 7
0
ലഡാക്ക് 18
14(+2)
0 917
അന്തമാന്‍
11
11(+1) 0 479
ഗോവ 7 5
0
പുതുച്ചേരി 7 1
0
മേഘാലയ
9(+2)
1(+1)
ത്രിപുര 2 1
1(+1) 337
മണിപ്പൂര്‍ 2 1 0
അരുണാചല്‍ 1
1(+1) 206
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0 91
നാഗാലാന്റ്
1
0 174
ആകെ
13430 (+1059)
1768 (+259) 448 (+26)

 

കേരളം

കടപ്പാട് : covid19kerala.info

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 168(+1)
107
കണ്ണൂര്‍ 82(+4) 38
എറണാകുളം 24 18 1
മലപ്പുറം 20 12
പത്തനംതിട്ട 17 11
കോഴിക്കോട് 18(+2) 9
തിരുവനന്തപുരം 14 11 1
തൃശ്ശൂര്‍ 13 12
ഇടുക്കി 10 10
കൊല്ലം 9 4
പാലക്കാട് 8 6
ആലപ്പുഴ 5 2
വയനാട് 3
2
കോട്ടയം 3 3
ആകെ 394 245 2
  • ഏപ്രില്‍ 16ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്.  കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഓരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
  • 27 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരുടേയും എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 245 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 147 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • എറണാകുളം ജില്ലയില്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയ്ക്കിടെ രോഗം ബാധിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗം ഭേദമായി ഡിസ്ചാര്‍ജായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, കെ.കെ. അനീഷ് എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,855 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 88,332 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 17,400 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,489 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

  • കേരളത്തിൽ ദിവസേന റിപ്പോർട്ടു ചെയ്യപ്പെടുന്ന കൊവിഡ്19 കേസുകളുടെ എണ്ണം കുറയുന്നു, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു, എല്ലാം ശുഭസൂചനകളാണ്. പക്ഷെ, ഇതുവരെ കണ്ടെത്തിയ രോഗികളിൽ കൂടുതലും, പുറത്തുനിന്ന് രോഗബാധിതരായി ഇവിടെയെത്തിയവരായിരുന്നു. എന്നാൽ, ഏപ്രിൽ 9 വ്യാഴാഴ്ച മുതൽ പുതുതായി കണ്ടെത്തപ്പെടുന്ന രോഗികൾ, ഇവരിൽ നിന്ന് രോഗം പകർന്നവരാണ്. രോഗവ്യാപനം തടയുന്നതിൽ, ലോക്ക്ഡൌൺ വിജയിച്ചു, പക്ഷേ ഹോം ക്വാറന്റൈന്റെ കാര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
  • ഹോം ക്വാറന്റൈൻ എന്നുവച്ചാൽ വീട്ടിലുള്ളവരുമായി അടുത്തിടപഴകൽ അല്ല. വീട്ടിൽ ശാരീരിക അകലം പാലിക്കുക എന്നതാണ്. സമ്പര്‍ക്കം മൂലം  രോഗം പകരാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണം. ഹോം ക്വാറന്റൈനിൽ കഴിയുന്നവരോട് ശാരീരിക അകലം പാലിച്ചേ മതിയാവൂ, അവരെ മുറിക്കകത്തിരുത്തിയേ മതിയാവൂ, ആ മുറിയിൽ ഒരാളേ പോകാവൂ, പോകുമ്പോൾ മാസ്ക് ധരിക്കണം, മറ്റു നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്രായമായവര്‍ക്കും മറ്റുരോഗങ്ങളുള്ളവര്‍ക്കും രോഗം പകരാനുള്ള സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും വേണം.

അടുത്തയാഴ്ച മുതല്‍ ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കും

കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി നല്‍കിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് 19 കാരണം നിര്‍ത്തിവച്ച ഇമ്മ്യൂണൈസേഷന്‍ അടുത്തയാഴ്ച മുതല്‍ പുനരാരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാത്ത വിധം മുന്‍കരുതലുകള്‍ എടുത്തുവേണം ഇമ്മ്യൂണൈസേഷന്‍ നല്‍കേണ്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ അടുത്ത ബുധനാഴ്ച മുതല്‍ തുടങ്ങും. മറ്റാശുപത്രികളില്‍ ഇമ്മ്യൂണൈസേഷന്‍ എടുക്കുന്ന ദിവസങ്ങളില്‍ തന്നെ ഇതും തുടരുന്നതാണ്.

  • കുഞ്ഞിന്റെ പ്രതിരോധത്തിന് മുന്‍ഗണന , കൊറോണയെ പേടിച്ചു കുത്തിവെപ്പുകൾ വൈകിപ്പിക്കരുത്.ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടു നേരവും തീയതിയും നേരത്തെ നിശ്ചയിക്കുക
  • ശാരീരിക അകലം പാലിച്ച് മാത്രമേ ഇമ്മ്യൂണൈസേഷന്‍ നല്‍കാവൂ. കുട്ടിയെ കൊണ്ടുവരുന്ന അമ്മയും ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക് ഉപയോഗിക്കണം. ഇമ്മ്യൂണൈസേഷന്‍ നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തക ത്രീ ലെയര്‍ മാസ്‌കും ഗ്ലൗസും ഉപയോഗിക്കണം.
  • കുത്തിവെച്ചാൽ ഉണ്ടാവുന്ന നേരിയ പനിയും വാശിയും പതിവാണ്. എന്തിനും ആരോഗ്യപ്രവർത്തകർ ഒപ്പമുണ്ട്.
  • സർക്കാർ സംവിധാനവും സ്വകാര്യ സംവിധാനവും ഏതായാലും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം എന്നേയുള്ളൂ.

ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ടി.കെ.ദേവരാജന്‍, പി. സുനില്‍ദേവ്,  നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://www.covid19india.org
  6. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
  7. Infoclinic – Daily Review
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 34 വർഷം മറഞ്ഞിരുന്ന വൊയേജര്‍ സന്ദേശം
Next post ചിത്ര ജീന്‍ലാംപ് – ശ്രീചിത്രയുടെ വേഗത്തില്‍ ടെസ്റ്റ് ഫലം നല്‍കുന്ന കിറ്റ്
Close