2020 ഏപ്രില്‍ 17 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
ടെസ്റ്റ് /10M pop* |
യു. എസ്. എ. | 667,572 | 33903 | 57,189 | 10,108 |
സ്പെയിന്‍ | 182,816 | 19,130 | 74,797 | 19,896 |
ഇറ്റലി | 168,941 | 22,170 | 40,164 | 19,490 |
ഫ്രാൻസ് | 165027 | 17,920 | 32,812 | 5,114 |
ജര്‍മനി | 135,843 | 3,890 | 77,000 | 20,629 |
യു. കെ. | 103,093 | 13,729 | 6,152 | |
ചൈന | 82,341 | 3,342 | 77,892 | |
ഇറാൻ | 77,995 | 4,869 | 52,229 | 3,695 |
തുര്‍ക്കി | 74,193 | 1643 | 7,089 | 6144 |
ബെല്‍ജിയം | 34,809 | 4,857 | 7,562 | 11,588 |
ബ്രസീല്‍ | 30,425 | 1,924 | 14026 | 296 |
നെതര്‍ലാന്റ് | 29,214 | 3,315 | 250 | 8634 |
… | ||||
ഇൻഡ്യ | 12759 | 423 | 1514 | 199 |
… | ||||
ആകെ | 21,73,168 | 1,44,949 | 546290 |
*10 ലക്ഷം ജനസംഖ്യയില്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
ഇന്ത്യ – അവലോകനം
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 17 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം | ആകെ ടെസ്റ്റുകള്‍ |
മഹാരാഷ്ട്ര | 3202(+286) |
300(+30) |
194(+7) | 50882 |
ഡല്‍ഹി | 1640(+62) | 52(+11) |
38(+6) | 16,605 |
തമിഴ്നാട് | 1267(+25) | 180(+62) |
15(+1) | 26005 |
മധ്യപ്രദേശ് | 1164(+226) | 164(+17) |
55(+2) | 14096 |
രാജസ്ഥാന്‍ | 1131(+55) |
164(+17) |
11 |
40778 |
ഗുജറാത്ത് | 929(+163) | 73(+9) |
36(+3) | 20903 |
ഉത്തര്‍പ്രദേശ് | 805(+70) | 68(+11) |
13(+2) | 21384 |
തെലങ്കാന | 70(+50) | 187(+69) |
18 | — |
ആന്ധ്രാപ്രദേശ് | 534(+9) | 20 |
14 | 20235 |
കേരളം | 394 (+7) | 245(+27) |
2 | 16475 |
കര്‍ണാടക | 315 (+36) | 82(+2) | 13(+1) | 12483 |
ജമ്മുകശ്മീര്‍ | 314(+14) |
38(+2) |
4 | 5171 |
പശ്ചിമ ബംഗാള്‍ | 231 (+118 |
42(+5) |
10(+3) | 3811 |
ഹരിയാന | 215(+11) | 65(+8) |
3 |
7547 |
പഞ്ചാബ് | 197 (+11) | 29(+2) |
14(+1) | 5193 |
ബീഹാര്‍ | 83(+11) | 37(+8) |
1 | 8846 |
ഒഡിഷ | 60 | 19 |
1 | 5537 |
ഉത്തര്‍ഗണ്ഡ് | 37 | 9 |
0 | 2413 |
ഹിമാചല്‍ |
35(+2) |
16(+3) |
2 |
1426 |
ചത്തീസ്ഗണ്ഡ് |
33 |
23(+6) |
2 |
5122 |
അസ്സം |
31 |
12 |
0 |
3491 |
ഝാര്‍ഗണ്ഢ് |
29(+1) |
2 |
2523 |
|
ചണ്ഡീഗണ്ഢ് | 21 | 7 |
0 | |
ലഡാക്ക് | 18 |
14(+2) |
0 | 917 |
അന്തമാന്‍ |
11 |
11(+1) | 0 | 479 |
ഗോവ | 7 | 5 |
0 | |
പുതുച്ചേരി | 7 | 1 |
0 | |
മേഘാലയ |
9(+2) |
1(+1) |
||
ത്രിപുര | 2 | 1 |
1(+1) | 337 |
മണിപ്പൂര്‍ | 2 | 1 | 0 | |
അരുണാചല്‍ | 1 |
1(+1) | 206 |
|
ദാദ്ര നഗര്‍ഹവേലി | 1 | 0 | ||
മിസോറാം |
1 |
0 | 91 | |
നാഗാലാന്റ് |
1 |
0 | 174 | |
ആകെ |
13430 (+1059) |
1768 (+259) | 448 (+26) |
കേരളം
കടപ്പാട് : covid19kerala.info
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | മരണം |
---|---|---|---|
കാസര്‍കോട് | 168(+1) |
107 | |
കണ്ണൂര്‍ | 82(+4) | 38 | |
എറണാകുളം | 24 | 18 | 1 |
മലപ്പുറം | 20 | 12 | |
പത്തനംതിട്ട | 17 | 11 | |
കോഴിക്കോട് | 18(+2) | 9 | |
തിരുവനന്തപുരം | 14 | 11 | 1 |
തൃശ്ശൂര്‍ | 13 | 12 | |
ഇടുക്കി | 10 | 10 | |
കൊല്ലം | 9 | 4 | |
പാലക്കാട് | 8 | 6 | |
ആലപ്പുഴ | 5 | 2 | |
വയനാട് | 3 |
2 | |
കോട്ടയം | 3 | 3 | |
ആകെ | 394 | 245 | 2 |
- ഏപ്രില്‍ 16ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഓരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
- 27 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരുടേയും എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 245 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 147 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
- എറണാകുളം ജില്ലയില്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയ്ക്കിടെ രോഗം ബാധിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗം ഭേദമായി ഡിസ്ചാര്‍ജായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, കെ.കെ. അനീഷ് എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,855 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 88,332 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 17,400 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,489 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
- കേരളത്തിൽ ദിവസേന റിപ്പോർട്ടു ചെയ്യപ്പെടുന്ന കൊവിഡ്19 കേസുകളുടെ എണ്ണം കുറയുന്നു, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു, എല്ലാം ശുഭസൂചനകളാണ്. പക്ഷെ, ഇതുവരെ കണ്ടെത്തിയ രോഗികളിൽ കൂടുതലും, പുറത്തുനിന്ന് രോഗബാധിതരായി ഇവിടെയെത്തിയവരായിരുന്നു. എന്നാൽ, ഏപ്രിൽ 9 വ്യാഴാഴ്ച മുതൽ പുതുതായി കണ്ടെത്തപ്പെടുന്ന രോഗികൾ, ഇവരിൽ നിന്ന് രോഗം പകർന്നവരാണ്. രോഗവ്യാപനം തടയുന്നതിൽ, ലോക്ക്ഡൌൺ വിജയിച്ചു, പക്ഷേ ഹോം ക്വാറന്റൈന്റെ കാര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
- ഹോം ക്വാറന്റൈൻ എന്നുവച്ചാൽ വീട്ടിലുള്ളവരുമായി അടുത്തിടപഴകൽ അല്ല. വീട്ടിൽ ശാരീരിക അകലം പാലിക്കുക എന്നതാണ്. സമ്പര്‍ക്കം മൂലം രോഗം പകരാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണം. ഹോം ക്വാറന്റൈനിൽ കഴിയുന്നവരോട് ശാരീരിക അകലം പാലിച്ചേ മതിയാവൂ, അവരെ മുറിക്കകത്തിരുത്തിയേ മതിയാവൂ, ആ മുറിയിൽ ഒരാളേ പോകാവൂ, പോകുമ്പോൾ മാസ്ക് ധരിക്കണം, മറ്റു നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്രായമായവര്‍ക്കും മറ്റുരോഗങ്ങളുള്ളവര്‍ക്കും രോഗം പകരാനുള്ള സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും വേണം.
അടുത്തയാഴ്ച മുതല്‍ ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കും
കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി നല്‍കിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് 19 കാരണം നിര്‍ത്തിവച്ച ഇമ്മ്യൂണൈസേഷന്‍ അടുത്തയാഴ്ച മുതല്‍ പുനരാരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാത്ത വിധം മുന്‍കരുതലുകള്‍ എടുത്തുവേണം ഇമ്മ്യൂണൈസേഷന്‍ നല്‍കേണ്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ അടുത്ത ബുധനാഴ്ച മുതല്‍ തുടങ്ങും. മറ്റാശുപത്രികളില്‍ ഇമ്മ്യൂണൈസേഷന്‍ എടുക്കുന്ന ദിവസങ്ങളില്‍ തന്നെ ഇതും തുടരുന്നതാണ്.
- കുഞ്ഞിന്റെ പ്രതിരോധത്തിന് മുന്‍ഗണന , കൊറോണയെ പേടിച്ചു കുത്തിവെപ്പുകൾ വൈകിപ്പിക്കരുത്.ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടു നേരവും തീയതിയും നേരത്തെ നിശ്ചയിക്കുക
- ശാരീരിക അകലം പാലിച്ച് മാത്രമേ ഇമ്മ്യൂണൈസേഷന്‍ നല്‍കാവൂ. കുട്ടിയെ കൊണ്ടുവരുന്ന അമ്മയും ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക് ഉപയോഗിക്കണം. ഇമ്മ്യൂണൈസേഷന്‍ നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തക ത്രീ ലെയര്‍ മാസ്‌കും ഗ്ലൗസും ഉപയോഗിക്കണം.
- കുത്തിവെച്ചാൽ ഉണ്ടാവുന്ന നേരിയ പനിയും വാശിയും പതിവാണ്. എന്തിനും ആരോഗ്യപ്രവർത്തകർ ഒപ്പമുണ്ട്.
- സർക്കാർ സംവിധാനവും സ്വകാര്യ സംവിധാനവും ഏതായാലും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം എന്നേയുള്ളൂ.
ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ടി.കെ.ദേവരാജന്‍, പി. സുനില്‍ദേവ്, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
- Infoclinic – Daily Review