Read Time:17 Minute

2020 ഏപ്രില്‍ 11 രാത്രി 11.30 വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
17,36,464
മരണം
1,06,564

രോഗവിമുക്തരായവര്‍

3,92,901

Last updated : 2020 ഏപ്രില്‍ 11 രാത്രി 11.30

400 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 508,575 19,833
സ്പെയിന്‍ 161,852 16,353
ഇറ്റലി 152,271 19,468
ഫ്രാൻസ് 124,869 13,197
ജര്‍മനി 123,826 2,736
ചൈന 81,953 3,339
യു. കെ. 78,991 9,875
ഇറാൻ 70,029 4,357
തുര്‍ക്കി 47,029 1006
ബെല്‍ജിയം 28,018 3,346
സ്വിറ്റ്സെർലാൻഡ് 24,900 1,015
നെതർലാൻഡ്സ് 24,413 2,643
കനഡ 22,575 569
ബ്രസീല്‍ 20,022 1,075
ഇൻഡ്യ 8417 287
ആകെ 17,36,464 106,564
  • ആഗോളതലത്തില്‍ കോവിഡ് -19 മരണസംഖ്യ 106,564 ആയി ഉയര്‍ന്നു. ലോകമെമ്പാടുമുള്ള കേസുകളുടെ എണ്ണം 1.7 ദശലക്ഷത്തോളം ആയി. 3,92,000 ത്തിലധികം ആളുകള്‍ രോഗവിമുക്തരായി.
  • അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,108 കൊറോണ വൈറസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു ,രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് ഇത്. മൊത്തം യുഎസ് മരണസംഖ്യ 20,086 ആയി ഉയർന്നു. ആകെ കേസുകൾ ഇപ്പോൾ 522,320 ആണ്.
  • ഇറാനിൽ മരിച്ചവരുടെ എണ്ണം 4,357 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 125 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,837 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകൾ 70,029 ആയി
  • സ്പെയിനിൽ 510 പുതിയ മരണങ്ങൾ, മാർച്ച് 23ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യ. സ്‌പെയിനിലെ മരണസംഖ്യ ഇപ്പോൾ 16,353 ആയി. ശനിയാഴ്ച രാജ്യത്ത് 4,830 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു .മൊത്തം കേസുകളുടെ എണ്ണം 161,852 ആയി.
  • റഷ്യയിൽ 1,667 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിനാൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 13,584 ആണ്.രാജ്യത്ത് മരണസംഖ്യ 106 ആയി ഉയർന്നു,
  • നെതർലാൻഡിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം ശനിയാഴ്ച 1,316 ആയി ഉയർന്നു.ആകെbകേസുകളുടെ എണ്ണം 24,413 ആയി. 24 മണിക്കൂറിനിടയിൽ 132 പുതിയ മരണങ്ങളുമായി, രാജ്യത്തെ മൊത്തം മരണസംഖ്യ 2,643 ആയി.
  • ഫിലിപ്പീൻസ് 26 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ഇത് 247 ആയി.ആകെ കേസുകളുടെ എണ്ണം 4,428 ആയി. 157 രോഗികള്‍ covid-19 ത്തില്‍ നിന്നും സുഖം പ്രാപിച്ചു.
  • 10 ലക്ഷത്തിലധികം മാസ്‌കുകൾ നിർമ്മിച്ചുനൽകി വിയറ്റ്‌നാം മാതൃകയായി. 1950 കളിൽ ആയിരക്കണക്കിന് വിയറ്റ്നാം പൗരന്മാരെ കൊന്നൊടുക്കിയ ഫ്രാൻസിനുൾപ്പെടെ 5 യൂറോപ്യൻ രാജ്യങ്ങൾക്കായി അഞ്ചര ലക്ഷം മാസ്കുകളാണ് വിയറ്റ്നാം കൊടുത്തയച്ചത്. നാലര ലക്ഷം സുരക്ഷാ സ്യൂട്ടുകൾ അമേരിക്കയിലേക്കും നൽകി. ഫ്രാൻസ്‌, ഇറ്റലി, ജർമനി, സ്‌പെയ്‌ൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്ക്‌ നാല് ലക്ഷത്തിനടുത്ത് മാസ്‌കുകളും, മറ്റ്‌ അയൽരാജ്യങ്ങളായ കമ്പോഡിയ, ലാവോസ്‌ എന്നിവയ്‌ക്ക്‌ മൂന്നര ലക്ഷത്തോളം മാസ്‌കുകളും വിയറ്റ്‌നാം നിർമ്മിച്ചുനൽകി
  • മലേഷ്യയിൽ 184 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേസുകളുടെ എണ്ണം 4,530 ആയി ഉയർന്നു. ആകെ മരണങ്ങൾ 73 ആണ്.
  • മെയിൻ‌ലാന്റ് ചൈന ശനിയാഴ്ച 46 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതിൽ 42 വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടുന്നു.
  • ചിക്കാഗോ ജയിലിലെ 300 ഓളം തടവുകാർക്ക് കൊറോണ വൈറസിന് പോസിറ്റീവ് ടെസ്റ്റ്.  കൂടാതെ 115 ജയിൽ ഉദ്യോഗസ്ഥരും വൈറസിന് പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. ജയിൽ തടവുകാർക്കിടയിൽ അണുബാധ പടരുന്നത് കൈകാര്യം ചെയ്യാൻ തീവ്രമായ നടപടികൾ എടുക്കും എന്ന് അധികൃതര്‍ അറിയിച്ചു.
  • ഓസ്ട്രിയയിൽ നടത്തിയ സാംപിൾ പഠനമനുസരിച്ച് രാജ്യത്ത് 28,500 കൊറോണ ബാധിതരെങ്കിലും ഉണ്ടാകുമെന്നു ആരോഗ്യമന്ത്രാലയം. ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. മരണസംഖ്യ മുന്നൂറിലേക്ക്.
  • കോവിഡ് 19 രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസഡര്‍ മുഹമ്മദ് അല്‍ ബന്ന.
  • പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് അബുദാബി പൊലീസ് മാസ്കും ഗ്ലൗസും സൗജന്യമായി വിതരണം ചെയ്തു. യു‌എഇയിൽ 376 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം അണുബാധകളുടെ എണ്ണം 3736 ആയെന്നു ആരോഗ്യ-പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
  • ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ കൂടി കോവിഡ് 19 വൈറസ് വിമുക്തമായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 247 ആയി. എന്നാല്‍ ഇന്ന് 216 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗസംഖ്യ 2,728 ആയി ഉയര്‍ന്നു.
  • കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ ബംഗ്ലാദേശ് രാജ്യവ്യാപകമായി ലോക്ക്ഡൗൺ 11 ദിവസം നീട്ടി. ആകെ കോവിഡ് കേസുകളുടെ എണ്ണം 482 ആണ്, 30 മരണങ്ങൾ.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് രോഗികൾക്ക് കൂടി ജീവൻ നഷ്ടമായതിനെത്തുടർന്ന് പാക്കിസ്ഥാന്റെ മരണസംഖ്യ 71 ആയി ഉയർന്നു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 4,788 ആയി ഉയർന്നു, 190 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

ആകെ ബാധിച്ചവര്‍ :8439 (+840)* (Covid19india.org

മരണം : 287 (+39)

ഇന്ത്യ – അവലോകനം

  • ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 8400 ആയി.  ഇന്നലെയും 800-ന് മുകളിൽ പുതിയ രോഗികൾ. ഇതിനകം 949-ലധികം രോഗികൾ രോഗമുക്തി നേടി. അതായത് ആകെ രോഗികളുടെ 10 ശതമാനത്തിന് മുകളില്‍ രോഗം മുക്തരായി.
  • ആകെ മരണം 287 ആയി. ശരാശരി മരണ നിരക്ക് 3.4 ശതമാനമാണ്, ഇന്ത്യയിൽ. പക്ഷേ ഓരോ സംസ്ഥാനത്തെയും മരണനിരക്കിൽ ഗണ്യമായ വ്യത്യാസങ്ങളുണ്ട്. ഏറ്റവും കൂടുതൽ മരണനിരക്ക് ഉള്ളത് പഞ്ചാബിലാണ് – 7.5 ശതമാനം. ഏറ്റവും കുറവുള്ളത് കേരളത്തിലാണ് 0.5%
  • ഏറ്റവും അധികം രോഗികൾ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1750-ന് മുകളിൽ.മുംബൈ നഗരത്തിൽ 189 പേർക്കുകൂടി രോഗം; മരണം 75
  • ഡൽഹിയില്‍ ആയിരത്തിന് മുകളില്‍ രോഗികളുണ്ട്.  തമിഴ്നാട്ടില്‍ 950  ലധികം രോഗികളുണ്ട്.  400-ന് മുകളിൽ രോഗികളുള്ളത് മൂന്നു സംസ്ഥാനങ്ങളിൽ – രാജസ്ഥാന്‍, തെലുങ്കാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്.
  • ഇതുവരെയും ഒരു രോഗിയും റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനങ്ങൾ മൂന്നാണ് -മേഘാലയ, നാഗാലാൻഡ്, സിക്കിം.
  • ചില മേഖലകളിൽ ഇളവ് നൽകാനും സാധ്യതയുണ്ട്.രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്‌ച്ച കൂടി നീട്ടും.
  • പരമാവധി ഇൻകുബേഷൻ പീരീഡ് 14 ദിവസമുള്ള ഒരു രോഗമാണ് കോവിഡ്. ലോക്ക് ഡൗൺ തുടങ്ങി 17 ദിവസമായിട്ടും ദിവസേനയുള്ള പുതിയ രോഗികളുടെ എണ്ണം കൂടുതലാണെങ്കിൽ സാമൂഹ്യ വ്യാപനം നടന്നു എന്ന് തന്നെയാണ് ചിന്തിക്കേണ്ടത്. ICMR-ൻ്റെ കണക്കുകളും അതു തന്നെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ ഇന്നലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യതകൾ തള്ളിക്കളയുകയാണ് ചെയ്തത്.
  • മാത്രമല്ല മുംബൈയിൽ കൂടുതൽ നഴ്സുമാർ രോഗികൾ ആവുന്നതും നഴ്സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ടെസ്റ്റുകളുടെ റിസൾട്ട് വൈകിപ്പിക്കുന്നതും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. അവർക്ക് ഐസൊലേഷനിൽ ചികിത്സ നൽകുന്നില്ലെന്ന വാർത്തകളും വരുന്നുണ്ട്. ആരോഗ്യപ്രവർത്തകരോട് ഈ നിമിഷവും ഈ രീതിയിൽ പെരുമാറുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്.
  • ഗൾഫ്‌ രാജ്യങ്ങളിൽ കോവിഡ്‌ വ്യാപനഭീതിയിൽ കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ അടിയന്തിരമായി നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. സന്ദർശകവിസ കാലാവധി കഴിഞ്ഞവർ, ലേബർ ക്യാമ്പുകളിലും മറ്റുമുള്ളവർ, ഇന്ത്യയിൽനിന്നുള്ള മരുന്നിനെ ആശ്രയിക്കുന്നവർ തുടങ്ങിയവര്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 11)

സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 405(+24)
6(+1)
2 അരുണാചൽ പ്രദേശ് 1 0
3 ആസ്സാം 29 1
4 ബീഹാർ 61(+1) 1
5 ഛത്തീസ്‌ഗഢ് 18 0
6 ഗോവ 7 0
7 ഗുജറാത്ത് 468 (+90) 22(+3)
8 ഹരിയാന 179 (+3) 2
9 ഹിമാചൽ പ്രദേശ് 32(+4) 2
10 ഝാർഖണ്ഡ്‌ 17 (+3) 1
11 കർണ്ണാടക 215 (+8)
6
12 കേരളം 373 (10+)
2
13 മദ്ധ്യപ്രദേശ് 529(+78) 40 (+4)
14 മഹാരാഷ്ട്ര 1761 (+187) 127(+17)
15 മണിപ്പൂർ 2 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 0 0
19 ഒഡീഷ 48 1
20 പഞ്ചാബ് 158 (+7) 12(+1)
21 രാജസ്ഥാൻ 700 (+139)
8(+5)
22 സിക്കിം 0 0
23 തമിഴ്‍നാട് 969 (+58) 10(+1)
24 തെലങ്കാന 503 (+16) 14(+2)
25 ത്രിപുര 2 0
26 ഉത്തർപ്രദേശ് 452(+19)
5(+1)
27 ഉത്തരാഖണ്ഡ് 35 0
28 പശ്ചിമ ബംഗാൾ
126(+10) 5

കേന്ദ്രഭരണപ്രദേശങ്ങൾ

ആന്തമാൻ നിക്കോബർ 11 0
ചണ്ഡീഗഢ് 19 0
ദമൻ,ദിയു,ദാദ്ര,.. 1 0
ലക്ഷദ്വീപ് 0 0
ഡെൽഹി 1069(+166) 19(+5)
പുതുച്ചേരി 7 0
ജമ്മു കശ്മീർ 224(+17) 4
ലഡാക്ക് 15 0

 

കേരളം

ഏപ്രില്‍ 11

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 166 (+2)
33
കണ്ണൂര്‍ 69(+7) 35
എറണാകുളം 25 16 1
പത്തനംതിട്ട 16 8
മലപ്പുറം 20 4
തിരുവനന്തപുരം 14 11 1
തൃശ്ശൂര്‍ 13 8
കോഴിക്കോട് 13(+1) 6
പാലക്കാട് 7 4
ഇടുക്കി 10 9
കോട്ടയം 3 3
കൊല്ലം 9 2
ആലപ്പുഴ 5 2
വയനാട് 3
2
ആകെ 373 143 2
  • കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കോവിഡ് രോഗവിമുക്തി നേടിയ ഗര്‍ഭിണിയായ യുവതി സുരക്ഷിതമായി കുഞ്ഞിന് ജന്മം നല്‍കി.
  • കേരളത്തില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
  • ഇന്ന് കേരളത്തില്‍ 19 പേര്‍ രോഗവിമുക്തരായി. കാസര്‍ഗോഡ് ജില്ലയിലുള്ള 9 പേരുടേയും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടേയും ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടേയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടേയും ഫലമാണ് നെഗറ്റീവായത്.
  • സംസ്ഥാനത്ത് ഇതുവരെ 143 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. നിലവില്‍ 228 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,23,490 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,22,676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 201 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,163 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,818 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
  • പ്രവാസികൾക്ക്‌ മെഡിക്കൽ സേവനം ലഭ്യമാക്കാൻ കേരളത്തിൽ  പ്രഗൽഭരായ 1000 ഡോക്ടർമാരുടെ സേവനം. നോർക്ക റൂട്‌സ്‌ ആരംഭിച്ച ഓൺലൈൻ മെഡിക്കൽ സംവിധാനം – www.norkaroots.org

വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍

  • സംസ്ഥാനത്തെ 30 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വനിത ശിശുവികസന വകുപ്പിന്റെ അങ്കണവാടി ജീവനക്കാര്‍ – ഐ.സി.ഡി.എസ്. പ്രവര്‍ത്തകര്‍ മുഖേന പൂര്‍ണമായും ഡിജിറ്റല്‍ ആയി സ്മാര്‍ട്ട് ഫോണുകള്‍ വഴി  വിവര ശേഖരണം നടത്തി. വയോജനങ്ങളില്‍ 89 ശതമാനം പേരുടേയും ആരോഗ്യം തൃപ്തികരമാണെന്നാണ് കണ്ടെത്തിയത്. മോശം ആരോഗ്യാവസ്ഥയിലുള്ള 11 ശതമാനം വയോജനങ്ങളുടെ വിവരങ്ങളുണ്ട്. 60 ശതമാനം പേര്‍ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്. 10.20 ശതമാനം പേര്‍ ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ട്. 20 ശതമാനം പേര്‍ക്ക് കൈവശം മരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് മതിയായ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. 5.44 ശതമാനം പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്റെ സേവനം ആവശ്യമുണ്ട്. വയോജനങ്ങളില്‍ 62 ശതമാനം പേര്‍ക്കും സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നത് പ്രധാനപ്പെട്ട കാര്യമാണ്.

ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, നന്ദന എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://www.covid19india.org
  6. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
  7. Infoclinic – Daily Review
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19 – സ്ത്രീയും പുരുഷനും
Next post പകർച്ചവ്യാധികളെ തളയ്‌ക്കുന്ന വിധം
Close