Read Time:21 Minute

2020 മെയ് 10 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
4,097,513
മരണം
280,167

രോഗവിമുക്തരായവര്‍

1,434,355

Last updated : 2020 മെയ് 10 രാവിലെ 7 മണി

ഭൂഖണ്ഡങ്ങളിലൂടെ

വന്‍കര കേസുകള്‍ മരണങ്ങള്‍ 24 മണിക്കൂറിനിടെ മരണം
ആഫ്രിക്ക 61,983 2,232 +71
തെക്കേ അമേരിക്ക 297,808 15,363 +786
വടക്കേ അമേരിക്ക 1,471,842 88,840 +1,750
ഏഷ്യ 650,796 21,834 +333
യൂറോപ്പ് 1,605,838 151,765 +1,251
ഓഷ്യാനിയ 8,525 118

2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 1,346,771 80,027 237,022 26,930
സ്പെയിന്‍ 262,783 26,478 173,157 52,781
ഇറ്റലി 218,268 30,395 103,031 41,584
യു. കെ. 215,260 31,587 25,461
ഫ്രാൻസ് 176,658 26,310 56,038 21,213
ജര്‍മനി 171,324 7,549 143,300 32,891
ബ്രസീല്‍ 155,939 10,627 61,685 1,597
തുര്‍ക്കി 137,115 3,739 89,480 15,822
ഇറാന്‍ 106,220 6,589 85,064 6,825
ചൈന 82,887 4,633 78,046
കനഡ 67,702 4,693 31,249 28,297
ബെല്‍ജിയം 52,596 8,581 13,411 46,649
നെതര്‍ലാന്റ് 42,382 5,422 14,570
സ്വീഡന്‍ 25,921 3,220 4,971 14,704
മെക്സിക്കോ 31,522 3,160 20,314 957
ഇന്ത്യ 59,695 1,985 17,887 1,042
ആകെ
4,097,513
280,167 1,434,355

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

ലോകം

  • ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. രണ്ടര 2.8 ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്പാടും ഇതിനോടകം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 14 ലക്ഷം കടന്നു.
  • 24 മണിക്കൂറിനിടെ പതിനായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങള്‍- അമേരിക്ക, ബ്രസീല്‍, റഷ്യ. 24 മണിക്കൂറിനിടെ 500ലേറെ പേര്‍ മരണപ്പെട്ട രാജ്യങ്ങള്‍ – അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍.
  • യൂറോപ്പിൽ ഏറ്റവുമാദ്യം ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യമാണ് ഇറ്റലി. യൂറോപ്യൻ യൂണിയനിൽ വൈറസ് ബാധിച്ച് മുപ്പതിനായിരത്തിലധികംപേർ മരിക്കുന്ന ആദ്യരാജ്യമാണ് ഇറ്റലി.

    കഴിഞ്ഞദിവസങ്ങളിൽ രോഗവ്യാപനം കുറഞ്ഞതോടെ രാജ്യം നിയന്ത്രണങ്ങളിൽ ഇളവുനൽകിയിരുന്നു.

    യു.എസും ബ്രിട്ടനും കഴിഞ്ഞാൽ ലോകത്ത് വൈറസ് ബാധിച്ച് കൂടുതൽ മരണവും ഇറ്റലിയിലാണ്.
  • സ്‌പെയിന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന മരണസംഖ്യയില്‍ വലിയരീതിയില്‍ കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണത്തിലേര്‍പ്പെടുത്തിയ ഇളവുകള്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തിന് കാരണമായേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്.
  • അമേരിക്കയില്‍ മാത്രം 13 ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിനോടകം കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 80027 അമേരിക്കക്കാരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുള്ളത്.
  • യുകെയിൽ കൊറോണ വൈറസ് മരണങ്ങൾ 31,587 കവിഞ്ഞു. സ്പെയിനിലും ഇറ്റലിയിലും മരണ നിരക്ക് കുറയുന്നു.
  • ബ്രസീലിൽ കൊറോണവൈറസ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രധാന ഭീഷണി പ്രസിഡന്റ് ജൈർ ബൊൽസനാരോയാണെന്ന് പ്രമുഖ മെഡിക്കൽ മാധ്യമം ലാൻസെറ്റ്. ബ്രസീലില്‍ ഒന്നരലക്ഷം രോഗബാധിതരും പതിനായിരത്തിലധികം മരണങ്ങളുമാണ് നടന്നത്.
  • രണ്ടാംലോകയുദ്ധത്തിൽ നാസി ജർമനിക്കെതിരേ സോവിയറ്റ് യൂണിയൻ ചേരി വിജയം നേടിയതിന്റെ 75-ാം വാർഷികം കോവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുമാത്രമാക്കി റഷ്യ. റഷ്യയിൽ ഒരാഴ്ചയ്ക്കിടെ ഒരുലക്ഷംപേർക്ക് രോഗബാധ.198676 കേസുകൾ റഷ്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 0.9% മാത്രം. അതുവരെ മരിച്ചത് 1827 പേര്‍.
  • ഇറാനില്‍ 6500 ലധികം പേരാണ് മരണപ്പെട്ടത്. 1529 പേർക്കുകൂടി രോഗബാധയുണ്ടായി. പടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിൽ വൈറസ് ബാധിതർ വർധിക്കുന്നതിൽ ആശങ്ക.
  • സ്‌പെയിനിൽ രേഖപ്പെടുത്തുന്ന കൊറോണ വൈറസ് മരണങ്ങളുടെ എണ്ണം 200ൽ താഴെയാണ്.
  • പാക്കിസ്ഥാനില്‍ ആകെ കേസുകള്‍ 28736 പിന്നിട്ടു. 636 മരണങ്ങള്‍

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 10 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം
മഹാരാഷ്ട്ര 20,228(+1165)
3800(+330)
779(+48)
ഗുജറാത്ത്
7797(+394)
2091(+219)
472(+23)
ഡല്‍ഹി 6542(!) 2020(!)
68
തമിഴ്നാട് 6535(+526)
1824(+219)
44(+4)
രാജസ്ഥാന്‍
3708(+129)
2162(+151)
106(+3)
മധ്യപ്രദേശ്
3457(+116)
1480(+131)
211(+11)
ഉത്തര്‍ പ്രദേശ്
3373(+159)
1499(+112)
74(+8)
ആന്ധ്രാപ്രദേശ് 1930(+43) 887(+45)
44(+3)
പ. ബംഗാള്‍
1786(+108)
372(+42)
171(+11)
പഞ്ചാബ്
1762(+31)
157(+5)
31(+2)
തെലങ്കാന 1162(+10) 751(+24)
30(+1)
ജമ്മുകശ്മീര്‍ 836(+13)
368(+4)
9
കര്‍ണാടക
794(+41)
386(+10)
30
ഹരിയാന
675(+28)
290(+11)
9(+1)
ബീഹാര്‍ 611(+32) 318(+51)
5
കേരളം
505(+2)
485(+1)
3
ഒഡിഷ 294(+24) 68(+5)
2
ചണ്ഡീഗണ്ഢ് 169(+23) 24(+3)
2
ഝാര്‍ഗണ്ഢ് 156(+2)
78(+37)
3
ത്രിപുര
135(+17) 2
0
ഉത്തര്‍ഗണ്ഡ് 67(+4) 46(+1)
1
അസ്സം
63(+3)
35
2
ചത്തീസ്ഗണ്ഡ്
59
43(+5)
0
ഹിമാചല്‍
52(+2)
35(+1)
3
ലഡാക്ക് 42
18
0
അന്തമാന്‍
33 32
0
മേഘാലയ
13(+1)
10 1
പുതുച്ചേരി 10 8
0
ഗോവ 7 7
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0
നാഗാലാന്റ്
1
0
ആകെ
62,808 (+2824)
19,301(+1414) 2101(+115)

ഇന്ത്യയുടെ സോണ്‍ തിരിച്ചുള്ള ഭൂപടം

ഇന്ത്യ

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 62802 ആയി. മരണസംഖ്യ -2101, ഇന്നലെ മാത്രം 115 പേര്‍ മരിച്ചു.
  • മഹാരാഷ്ട്രയിൽ രോഗബാധിതർ 20000 കടന്നു. 1165 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.
  • മഹാരാഷട്രയില്‍ 24  മണിക്കൂറിനുള്ളിൽ 48 പേർ കോവിഡ് ബാധിച്ച് മരിച്ചു, ഇതില്‍  27 പേരും മുംബൈ നിവാസികളാണ്. മുംബൈയിൽ പുതിയ രോഗബാധിതർ722 ആണ്. ഇതോടെ മുംബൈയിൽ മാത്രം കോവിഡ്‌ ബാധിച്ചവർ 12864 ആയി.
  • ഗുജറാത്തിൽ പുതുതായി രോഗബാധിതർ 394 മരണമടഞ്ഞവർ – 23, ആകെ 7796 രോഗികളായി, അഹമ്മദാബാദിൽ മാത്രം ഇതുവരെ 5546 പേരെ രോഗം ബാധിച്ചു.
  • തമിഴ്നാട്ടിൽ ഇന്നും 526 പേരെ രോഗം ബാധിച്ചു, ചെന്നൈയിൽ ആണ് കൂടുതൽ -279,
    മൊത്തം രോഗികൾ 6535 ആയി. ചെന്നൈയിൽ മാത്രം 4 പേർ മരണപ്പെട്ടു.
  • പശ്ചിമ ബങ്കാളിൽ 108 പേരെ പുതിയതായി രോഗം ബാധിച്ചു. മൊത്തം രോഗികൾ 1780 ആയി.
  • ഉത്തര പ്രദേശിൽ 163 പേരെ പുതുതായി രോഗം ബാധിച്ചു.
  • ഡൽഹിയിൽ പുതുതായി 224 പേരെ രോഗം ബാധിച്ചു. മൊത്തം രോഗികൾ 6542 ആയി.
  • മദ്ധ്യപ്രദേശിൽ 116 പേരെ കൂടി കോവിഡ് ബാധിച്ചു, മൊത്തം രോഗികൾ 3457 ആയി.
  • സി ആർ പി എഫ് ൽ ഇന്നും 62 പേരെ രോഗം ബാധിച്ചു, ആകെ രോഗികൾ 234 ആയി. ബി എസ് എഫ് ൽ പുതിയ കോവിഡ് രോഗികൾ 35, ആകെ 250 ആയി
  • 129 പേർ പുതുതായി രാജസ്ഥാനിൽ രോഗ ബാധിതരായി.
  • 698 പ്രവാസികൾ ഐഎൻഎസ്‌ ജലാശ്വയിൽ മാലിയിൽനിന്ന്‌ ഇന്ന്‌ കൊച്ചിയിലെത്തും
  • ലോക്ക് ഡൗണിനെ തുടർന്നു് ലണ്ടനിൽ കുടുങ്ങിയ ഇന്ത്യാക്കാരെയും വഹിച്ച് കൊണ്ടുള്ള ആദ്യ എയർ ഇന്ത്യാ വിമാനം ലണ്ടനിലെ ഹീത്രു വിമാന താവളത്തിൽ നിന്നും 326 യാത്രക്കാരുമായി മുംബൈയിലെത്തി.
  • കോവിഡിനോട് ഇന്ത്യ പെട്ടെന്നാണ് പ്രതികരിച്ചതെന്നും അതിനാൽ കൊറോണ വൈറസ് കേസുകൾ വളരെ കുറച്ചെ റിപ്പോർട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന. എന്നാല്‍ അടങ്ങുന്നതിന് മുമ്പ് ജൂലൈ അവസാനത്തോടെ പകർച്ചാവ്യാധി നിരക്ക് രാജ്യത്ത് വ്യാപകമാവുമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ.ഡേവിഡ് നബാരൊ ഒരു ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
    ലോക്ഡൗൺ നീക്കുമ്പോൾ കൂടുതൽ കേസുകളുണ്ടാവും. വരും മാസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാവും പക്ഷെ ആളുകൾ ഭയപ്പെടേണ്ട. ഇന്ത്യ അസ്വസ്ഥതപ്പെടേണ്ടതില്ല എന്നാണ് കരുതുന്നത് – ഡോ.ഡേവിഡ് നബാരോ പറഞ്ഞു.
  • കോവിഡ് 19 വ്യാപനത്തെ തുടർന്ന് ‘വികസിത രാജ്യങ്ങളിലുണ്ടായതുപോലെ ഇന്ത്യയിലെ രോഗികളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനയുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ വർധൻ.
  • 95000 പരിശോധനകൾ ഒരു ദിവസം ചെയ്യാൻ കഴിയുന്ന തരത്തിൽ സൗകര്യങ്ങൾ നിലവിലുണ്ടെന്നും .ഇന്ത്യയിൽ 332 സർക്കാർ ലബോറട്ടറികളിലും 121 സ്വകാര്യ ലാബോറട്ടറികളിലുമായി ഇതുവരെ 1525631 കോവിഡ് ടെസ്റ്റുകൾ നടത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർദ്ധൻ പറഞ്ഞു
  • ഇനി ഗുരുതരമായ രോഗികൾക്കു മാത്രം RT-PCR ടെസ്റ്റ്. ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരൊ പ്രതിരോധശേഷി കുറഞ്ഞവരൊ ആയ രോഗികളെ മാത്രം ആശുപത്രിയിൽ നിന്ന് വിടും മുമ്പ് RTPCR  രീതിയിലുള്ള സ്രവ പരിശോധന നടത്തിയാൽ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം., ശനിയാഴ്ച്ച പുറത്തിറക്കിയ പുതിയ ചികിത്സാമാർഗരേഖയിലാണ് ഈ നിർദ്ദേശം.
  • ഇന്ത്യയിൽ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്നോയെന്നറിയുന്നതിനായി രാജ്യത്തെ 75 ജില്ലകളിൽ പഠനം നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെസിക്കൽ റിസർച്ച് (ഐ.സി.എം ആർ.) തീരുമാനിച്ചിരുന്നു. പഠനത്തിനു വേണ്ടിയുള്ള പരിശോധനകൾ നടത്തുന്നതിനു് റാപ്പിഡ് ആൻറിബോഡി കിറ്റുകൾ ഉപയോഗിക്കാനാണ് നിശ്ചയിച്ചിരുന്നത്. പക്ഷേ റാപ്പിഡ് ആൻറിബോഡി പരിശോധനാ കിറ്റുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനാ ഫലങ്ങളിൽ വ്യത്യാസം കണ്ടതിനെ തുടർന്ന്
    ആൻറിബോഡി പരിശോധന കിറ്റുകൾ ഒഴിവാക്കി എലിസ ടെസ്റ്റ് കിറ്റ് കൾ ഉപയോഗിച്ച് പ്രസ്തുത പഠനം നടത്താൻ ഐ.സി.എം.ആർ തിരുമാനിച്ചു.
  • ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഭാരത് ബയോടെക് ഇൻ്റെ ർനാഷണൽ ലിമിറ്റഡുമായി ( ബി.ബി.ഐ.എൽ)ചേർന്ന് കോ വിഡ് 19 നെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചു.  നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, വൈറസിൽ നിന്നും വേർതിരിച്ചെടുക്കുന്ന സ്ട്രെയിൻ ബി.ബി ഐ.എല്ലിന് കൈമാറുകയും . അതുപയോഗിച്ച് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.
  • അതിഥി തൊഴിലാളികൾ 8 സ്ഥലങ്ങളിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടിലെത്താൽ സൗകര്യമൊരുക്കണം എന്നതാണ് ആവശ്യം. ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചിട്ട് ഒരു മറുപടിയുമില്ലെന്ന് ഹരിയാന -ഡൽഹി റോഡിലൂടെ നടന്ന് പോകുന്ന ബിഹാറിലെ തൊഴിലാളികൾ ഒരു മാധ്യമത്തോട് പറഞ്ഞു.

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

നിരീക്ഷണത്തിലുള്ളവര്‍ 23930
ആശുപത്രി നിരീക്ഷണം 334
ഹോം ഐസൊലേഷന്‍ 23596
Hospitalized on 9-05-2020 123

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസല്‍റ്റ് വരാനുള്ളത്
35886 35355  503 28

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 178
177 1
കണ്ണൂര്‍ 118 113 5
മലപ്പുറം 26 23 2 1
എറണാകുളം 23 21 1 1
കൊല്ലം 20
17 3
പാലക്കാട് 13 12 1
വയനാട് 7 3 4
പത്തനംതിട്ട 17 17
കോട്ടയം 20 20
ഇടുക്കി 24 24
തിരുവനന്തപുരം 17 16 1
കോഴിക്കോട് 24 24
തൃശ്ശൂര്‍ 13 13
ആലപ്പുഴ 5 5
ആകെ 505 485 17 3
  • സംസ്ഥാനത്ത് മെയ്10 മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലുള്ള ഇവര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്നവരാണ്. അതേസമയം ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇടുക്കി ജില്ലയില്‍ ചികിത്സയിലുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. 485 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 17 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23,930 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 123 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 36,648 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,002 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3475 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3231 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
  • പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൂടി കേരളത്തിലെത്തി. മൂന്ന് രാജ്യങ്ങളിലായി ഇന്നലെ എത്തിയത് 550 യാത്രക്കാർ

ക്വാറന്‍റൈന്‍ കാര്യത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ശാസ്ത്രീയമായി പഠിക്കാന്‍ നിയോഗിച്ച ഡോ. ബി. ഇക്ബാലിന്‍റെ നേതൃത്വത്തില്‍ ഉള്ള വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന ക്രമീകരണങ്ങള്‍

  • കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ആളുകള്‍ക്ക് ആദ്യം മെഡിക്കല്‍ പരിശോധന നടത്തും. അതില്‍ രോഗലക്ഷണം ഇല്ലാത്തവരെ 14 ദിവസം വീടുകളിലേക്ക് ക്വാറന്‍റൈനില്‍ അയക്കും. രോഗലക്ഷണമുണ്ടെങ്കില്‍ പിസിആര്‍ ടെസ്റ്റ് നടത്തുകയും കോവിഡ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും.
  • ക്വാറന്‍റൈന്‍ സമയത്ത് എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കില്‍ പിസിആര്‍ ടെസ്റ്റും തുടര്‍ചികിത്സയും ലഭ്യമാക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ടെസ്റ്റ് ചെയ്യും. ആന്‍റിബോഡി കിറ്റുകള്‍ പരമാവധി ലഭ്യമാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. അതിനനുസരിച്ച് ആന്‍റിബോഡി ടെസ്റ്റ് തീരുമാനിക്കപ്പെടുകയും ചെയ്യും.
  • കേരളത്തിന്‍റെ സവിശേഷ സാഹചര്യവും സംസ്ഥാനത്ത് എത്തിച്ചേരാനുള്ള പ്രവാസികളുടെ ബാഹുല്യവും കണക്കിലെടുത്താണ് ഈ ക്രമീകരണങ്ങള്‍ വരുത്തുന്നത്. കേരളത്തില്‍ വീടുകളിലെ നിരീക്ഷണ സമ്പ്രദായം ഫലപ്രദമാണ് എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ ഈ സംവിധാനം മറ്റ് എന്തിനേക്കാളും മെച്ചമാണ് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. കമ്മിറ്റി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. വീടുകളില്‍ ക്വാറന്‍റൈന്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങളും നിബന്ധനകളും പ്രസിദ്ധപ്പെടുത്തും.

പുതിയ ഹോട്ട് സ്‌പോട്ടുകളില്ല

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 

KSSP Dialogue ല്‍ ഇന്ന് 7.30 ന്

ജെന്റര്‍ പ്രശ്നങ്ങള്‍– കോവിഡുകാലത്തും ശേഷവും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Dialogue ല്‍ ഇന്ന് മെയ് 10ന് വൈകുന്നേരം 7.30 ന് ഡോ.കെ.പി.എന്‍. അമൃത കോറോണക്കാലം – സാമ്പത്തിക പ്രതിസന്ധിയും കേരളത്തിന്റെ നിലനില്‍പ്പും എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?

KSSP Dialogue- Live ഫേസ്ബുക്ക് പേജ്


ഡോ.യു. നന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. Coronavirus disease (COVID-2019) situation reports – WHO
  2. https://www.worldometers.info/coronavirus/
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. https://www.deshabhimani.com
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 31000-ത്തിലധികം സ്പീഷീസുകള്‍ വംശനാശഭീഷണിയില്‍
Next post ഇനി കാണാം ചന്ദ്രന്റെ സമ്പൂര്‍ണ്ണ ‘ഭൂ’പടം
Close