Read Time:15 Minute
2020 ഏപ്രില്‍ 10 രാത്രി 11.30 വരെ ലഭ്യമായ കണക്കുകൾ
ആകെ ബാധിച്ചവര്‍
16,39,993
മരണം
1,00,174
400 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം |
യു. എസ്. എ. | 477,953 | 17,910 |
സ്പെയിന്‍ | 157,053 | 15,970 |
ഇറ്റലി | 147,577 | 18,849 |
ജര്‍മനി | 119,624 | 2607 |
ഫ്രാൻസ് | 117,749 | 12210 |
ചൈന | 81,907 | 3,336 |
ഇറാൻ | 68,192 | 4232 |
യു. കെ. | 65,077 | 8931 |
തുര്‍ക്കി | 42282 | 908 |
ബെല്‍ജിയം | 26667 | 3019 |
സ്വിറ്റ്സെർലാൻഡ് | 24,548 | 1001 |
നെതർലാൻഡ്സ് | 23,097 | 2,511 |
കനഡ | 21243 | 531 |
ബ്രസീല്‍ | 18397 | 974 |
… | ||
ഇൻഡ്യ | 7599 | 246 |
… | ||
ആകെ | 16,39,993 | 100,174 |
- 1.6 ദശലക്ഷം കേസുകൾക്കിടയിൽ ആഗോളതലത്തില്‍ കോവിഡ്-19 മരണസംഖ്യ ഒരു ലക്ഷം കടന്നു. ലോകമെമ്പാടും 369,000 ൽ അധികം ആളുകൾ രോഗത്തിൽ നിന്ന് കരകയറി.
- യുഎസിൽ മരണസംഖ്യ 17,900 കവിഞ്ഞു, 24 മണിക്കൂറിനുള്ളിൽ 1,783 പുതിയ മരണങ്ങൾ.
- യുഎസിലെ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനമായ ന്യൂയോർക്കിൽ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണത്തിൽ കുറവ് .
- ബ്രിട്ടനിൽ 24 മണിക്ദികൂറിനിടെ 980 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും അദ്ദേഹം ആശുപത്രിയിൽ സൂക്ഷ്മ നിരീക്ഷണത്തിൽ തുടരും.
- സ്പെയിനിൽ കൊറോണ വൈറസിൽ നിന്ന് 523 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മാർച്ച് 23 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. രാജ്യത്ത് മൊത്തം മരണസംഖ്യ 15,970 ആയി ഉയർന്നു. ആകെ കേസുകൾ 157,053 ആയി വര്‍ധിച്ചു.
- യുഎഇയിൽ 370 പുതിയ കോവിഡ് -19 കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 3360 ആണ്, 16 മരണങ്ങൾ.
- സൗദി അറേബ്യയിൽ ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 3651 ആയി. 24 മണിക്കൂറിനിടയിൽ 364 പേർക്കാണ് രോഗബാധയേറ്റത്. ആകെ മരിച്ചവരുടെ എണ്ണം 47 ആണ്. 685 പേർ ഇതുവരെ സുഖംപ്രാപിച്ചു.
- ആമസോണ്‍ മഴക്കാടുകളിലെ ആദിവാസി വിഭാഗമായ യനോമാമിയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അൽവാനി സിറിക്സൻ(15,) മരിച്ചു. വടക്കൻ ബ്രസീലിലെ ഏറ്റവും വലിയ തദ്ദേശീയ ഗോത്രക്കാർക്കിടയിൽ പകർച്ചവ്യാധി പടരുമെന്ന ആശങ്ക ഇത് ഉയർത്തി.
- ചില ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൊറോണ വൈറസ് കേസുകളിൽ വരും ആഴ്ചകളിൽ വർദ്ധനവുണ്ടാകുമെന്നും ഈ മേഖലയിൽ പരിശോധന അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
- നെതർലാൻഡിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 23,097 ആയി ഉയർന്നു. രാജ്യത്തെ ഇന്ന് 115 പുതിയ മരണങ്ങൾ, ആകെ മരണസംഖ്യ 2,511 ആയി ഉയര്‍ന്നു.
- ജപ്പാനിലെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 6,003 ആയി. COVID-19 ൽ നിന്ന് 99 പേർ രാജ്യത്ത് മരിച്ചു. സ്വിറ്റ്സർലൻഡിലെ കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ 1001 ആയി, പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണവും 24,551 ആയി ഉയർന്നു.
- ഇറാനിൽ മരിച്ചവരുടെ എണ്ണം 4,232 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 122 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം കണ്ടെത്തിയവരുടെ എണ്ണം 1,972 വർദ്ധിച്ചു, ആകെ കേസുകൾ 68,192 ആയി ഉയർന്നു.
- കോവിഡ് വ്യാപനം കാരണം പൊതുജനാരോഗ്യ പ്രതിരോധ കുത്തിവയ്പ്പുകൾ പല രാജ്യങ്ങളിലും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു, ഇതുമൂലം പോളിയോ, മീസിൽസ്, മറ്റ് രോഗങ്ങൾ എന്നിവ ഉയർന്നുവരുന്നതിന് സാധ്യതയുണ്ട്. പോളിയോ ഇപ്പോഴും പ്രചരിക്കുന്ന രാജ്യങ്ങളിൽ കൂടുതൽ കുട്ടികൾ പോളിയോക്ക് വിധേയരാവാനും പോളിയോ വിമുക്ത രാജ്യങ്ങളിലേക്ക് വൈറസ് പടരാനും സാധ്യതയുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ ഏറെ അലോസരപ്പെടുത്തുന്ന ഒരു പ്രധാന വിഷയം ആണിത്.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ
ആകെ ബാധിച്ചവര്‍ :7599 (+869)* (Covid19india.org കണക്ക് പ്രകാരം)
മരണം : 246 (+20)
ഇന്ത്യ – അവലോകനം
- കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 873 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, 33 മരണം റിപ്പോർട്ട് ചെയ്തു.515 ആളുകൾ രോഗമുക്തി നേടി.
- ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളുടെയും സ്ഥിതി വളരെ ഗുരുതരമാണ്. പ്രത്യേകിച്ചും ലോക്ക് ഡൗൺ 15 ദിവസം പിന്നിട്ട പശ്ചാത്തലത്തിൽ ഇത്രയധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സാമൂഹ്യ വ്യാപനത്തിലേക്ക് നമ്മൾ പോയി കഴിഞ്ഞുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ലോക്ക് ഡൗണിൽ എടുത്തതിനേക്കാൾ കൂടുതൽ കർശനമായ രീതിയിൽ നിയന്ത്രണങ്ങൾ വേണ്ടിവരും നമുക്കീ രോഗത്തെ പിടിച്ചു കെട്ടാൻ. നിലവിൽ 7599 കോവിഡ് പൊസിറ്റിവ് രോഗികളാണ് ഇന്ത്യയിലുള്ളത്
- 911 കേസുകൾ തമിഴ് നാട്ടില്‍ റിപ്പോർട്ട് ചെയ്തു, 8 മരണം.
- ഗുജറാത്ത് 378കേസുകൾ,19 മരണം
- Hotspot കളുടെ നമ്പർ 25 ആയി വർധിപ്പിച്ചു
- തെലങ്കാനയിൽ 442 കേസുകൾ,12 മരണം
- പഞ്ചാബ് 151 കേസുകൾ,11 മരണം. പഞ്ചാബിൽ മേയ് 1 വരെ ലോക്ക് ഡൗണ് നീട്ടി…
- ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിൽ ആണ് 108 പേർ.1574പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു
- ഇന്ത്യയിൽ ഇത് വരെ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചിട്ടില്ല കേന്ദ്ര ആരോഗ്യ വകുപ്പ് അധികൃതർ പത്ര സമ്മേളനത്തിൽ അറിയിച്ചത്. ഇന്നലെ 16002 ടെസ്റ്റുകൾ ചെയ്തു അതിൽ 0.2% കേസുകൾ മാത്രമാണ് പൊസിറ്റിവ് ആയത്,രോഗ സംക്രമണ നിരക്ക് കുറവാണ് എന്നു അധികൃതർ കൂട്ടി ചേർത്തു.
- ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളുടെയും സ്ഥിതി വളരെ ഗുരുതരമാണ്. പ്രത്യേകിച്ചും ലോക്ക് ഡൗൺ 16 ദിവസം പിന്നിട്ട പശ്ചാത്തലത്തിൽ ഇത്രയധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സാമൂഹ്യ വ്യാപനത്തിലേക്ക് നമ്മൾ പോയി കഴിഞ്ഞുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ലോക്ക് ഡൗണിൽ എടുത്തതിനേക്കാൾ കൂടുതൽ കർശനമായ രീതിയിൽ നിയന്ത്രണങ്ങൾ വേണ്ടിവരും നമുക്കീ രോഗത്തെ പിടിച്ചു കെട്ടാൻ.
ടെസ്റ്റുകളുടെ എണ്ണം
- ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തിയ സംസ്ഥാനം ഡൽഹി യാണ്. 10 ലക്ഷം ജനത്തിന് 458.7 എന്നതാണ് നിലവിലെ കണക്ക്. അതേസമയം ചെയ്ത ടെസ്റ്റുകളുടെ എണ്ണത്തിന് അനുസരിച്ച് ഏറ്റവും കുറവ് രോഗികളുണ്ടെന്ന് കണ്ടെത്തിയ സംസ്ഥാനം കേരളമാണ്. ഇവിടെ പത്തുലക്ഷത്തിന് 358.4 ടെസ്റ്റുകളാണ് ചെയ്തത്. ആകെ രോഗികൾ 357 ആണ്. ഡൽഹിയിലേത് 720 രോഗികളാണ്. നമ്മൾ ആദ്യമേ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ എത്രത്തോളം ഫലപ്രദമായിരുന്നു എന്നതിൻ്റെ സൂചനയാണിത്.
- ഇന്ത്യയിൽ ഏറ്റവും കുറവ് ടെസ്റ്റുകൾ ചെയ്യുന്ന സംസ്ഥാനം പശ്ചിമബംഗാൾ ആണ്. 19.1 tests/million population. അതേസമയം വളരെ കുറച്ചുമാത്രം ടെസ്റ്റുകൾ ചെയ്യുകയും (94.2 tests/million) ഏറ്റവുമധികം രോഗികളെ കണ്ടെത്തുകയും (834 രോഗികൾ) ചെയ്തത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് ആണ്.
- അവിടുത്തെയെല്ലാം യഥാർത്ഥ സ്ഥിതി തികച്ചും ആശങ്കപ്പെടുത്തുന്നതാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. തമിഴ്നാടും ഉത്തരേന്ത്യയും സാമൂഹ്യ വ്യാപനത്തിലേക്ക് പോയിട്ടുണ്ടാകും എന്ന് കണക്കുകൾ നൽകുന്ന സൂചന നല്‍കുന്നു.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 9)
സംസ്ഥാനം | ബാധിച്ചവർ | മരണം | |
1 | ആന്ധ്രാപ്രദേശ് | 381(+18) |
5 |
2 | അരുണാചൽ പ്രദേശ് | 1 | 0 |
3 | ആസ്സാം | 29 | 1(+1) |
4 | ബീഹാർ | 60(+2) | 1 |
5 | ഛത്തീസ്‌ഗഢ് | 18(+) | 0 |
6 | ഗോവ | 7 | 0 |
7 | ഗുജറാത്ത് | 378(+116) | 19(+1) |
8 | ഹരിയാന | 176 (+6) | 2 |
9 | ഹിമാചൽ പ്രദേശ് | 28(+) | 2 |
10 | ഝാർഖണ്ഡ് | 14 (+1) | 1 |
11 | കർണ്ണാടക | 207 (+10) |
6 |
12 | കേരളം | 364 (+7) |
2 |
13 | മദ്ധ്യപ്രദേശ് | 451(+40) | 36 (+3) |
14 | മഹാരാഷ്ട്ര | 1574 (+210) | 108(+11) |
15 | മണിപ്പൂർ | 2 | 0 |
16 | മേഘാലയ | 0 | 0 |
1 7 | മിസോറം | 1 | 0 |
18 | നാഗാലാൻഡ് | 0 | 0 |
19 | ഒഡീഷ | 48 | 1 |
20 | പഞ്ചാബ് | 151 (+21) | 21(+1) |
21 | രാജസ്ഥാൻ | 561 (+98) |
3 |
22 | സിക്കിം | 0 | 0 |
23 | തമിഴ്‍നാട് | 911 (+77) | 8 |
24 | തെലങ്കാന | 487 (+16) | 12 |
25 | ത്രിപുര | 2(+1) | 0 |
26 | ഉത്തർപ്രദേശ് | 433(+23) |
4(+) |
27 | ഉത്തരാഖണ്ഡ് | 35 | 0 |
28 | പശ്ചിമ ബംഗാൾ |
116(+5) | 5 |
കേന്ദ്രഭരണപ്രദേശങ്ങൾ
1 | ആന്തമാൻ നിക്കോബർ | 11 | 0 |
2 | ചണ്ഡീഗഢ് | 19 | 0 |
3 | ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി | 1 | 0 |
4 | ലക്ഷദ്വീപ് | 0 | 0 |
5 | ഡെൽഹി | 903 (+183) | 14(+2) |
6 | പുതുച്ചേരി | 7(+2) | 0 |
7 | ജമ്മു കശ്മീർ | 207 (+23) |
4 |
8 | ലഡാക്ക് | 15(+1) | 0 |
കേരളം
ഏപ്രില്‍ 10
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | മരണം |
---|---|---|---|
കാസര്‍കോട് | 164 (+3) | 23 | |
കണ്ണൂര്‍ | 63(+2) | 35 | |
എറണാകുളം | 25 | 16 | 1 |
പത്തനംതിട്ട | 16 | 8 | |
മലപ്പുറം | 20 (+2) | 4 | |
തിരുവനന്തപുരം | 14(+1) | 8 | 1 |
തൃശ്ശൂര്‍ | 13 | 7 | |
കോഴിക്കോട് | 12 | 7 | |
പാലക്കാട് | 7 | ||
ഇടുക്കി | 10 | 7 | |
കോട്ടയം | 3 | 3 | |
കൊല്ലം | 9(+1) | 2 | |
ആലപ്പുഴ | 5 | 2 | |
വയനാട് | 3 |
2 | |
ആകെ | 357 | 124 | 2 |
- കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്.
- കേരളത്തില്‍ 27 പേര്‍കൂടി രോഗവിമുക്തരായി. ആദ്യ കകേസ് സ്ഥിരീകരിച്ചതിന് ശേഷം ഇതേവരെ 124 പേര്‍ രോഗവിമുക്തരായി. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
- രോഗവ്യാപനത്തിൻ്റെ കാര്യത്തിൽ, നിലവിൽ കേരളം എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നു എന്ന് ചോദിച്ചാൽ സമയോചിതമായി ശാസ്ത്രീയമായ ഇടപെടലുകൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായതുകൊണ്ടാണെന്ന് പറയാം.
- കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ രോഗികൾ കുറയുന്നതു കൊണ്ട് നമ്മൾ സുരക്ഷിതരാണെന്ന തോന്നലിൽ ജനങ്ങൾ പുറത്തിറങ്ങി നടക്കാനുള്ള സാധ്യത മുൻകൂട്ടി കാണണം. നമ്മൾ മാത്രം സുരക്ഷിതരായിരുന്നാൽ പോരാ. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ള അവസ്ഥ ഗുരുതരമാണെന്ന് മനസിലാക്കുകയും എല്ലാവരും സുരക്ഷിതരാകുമ്പോൾ മാത്രമേ നമ്മളും സുരക്ഷിതരാവൂ എന്ന ചിന്തയും നമുക്ക് വേണം.
ഡോ നവജീവന്‍, ഡോ. മനോജ് വെള്ളനാട്, ഡോ. ലദീദ റയ്യ, എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, നന്ദന എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
Related
0
0