2020 ഏപ്രില്‍ 10 രാത്രി 11.30 വരെ ലഭ്യമായ കണക്കുകൾ
ആകെ ബാധിച്ചവര്‍
16,39,993
മരണം
1,00,174
400 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം |
യു. എസ്. എ. | 477,953 | 17,910 |
സ്പെയിന്‍ | 157,053 | 15,970 |
ഇറ്റലി | 147,577 | 18,849 |
ജര്‍മനി | 119,624 | 2607 |
ഫ്രാൻസ് | 117,749 | 12210 |
ചൈന | 81,907 | 3,336 |
ഇറാൻ | 68,192 | 4232 |
യു. കെ. | 65,077 | 8931 |
തുര്‍ക്കി | 42282 | 908 |
ബെല്‍ജിയം | 26667 | 3019 |
സ്വിറ്റ്സെർലാൻഡ് | 24,548 | 1001 |
നെതർലാൻഡ്സ് | 23,097 | 2,511 |
കനഡ | 21243 | 531 |
ബ്രസീല്‍ | 18397 | 974 |
… | ||
ഇൻഡ്യ | 7599 | 246 |
… | ||
ആകെ | 16,39,993 | 100,174 |
- 1.6 ദശലക്ഷം കേസുകൾക്കിടയിൽ ആഗോളതലത്തില്‍ കോവിഡ്-19 മരണസംഖ്യ ഒരു ലക്ഷം കടന്നു. ലോകമെമ്പാടും 369,000 ൽ അധികം ആളുകൾ രോഗത്തിൽ നിന്ന് കരകയറി.
- യുഎസിൽ മരണസംഖ്യ 17,900 കവിഞ്ഞു, 24 മണിക്കൂറിനുള്ളിൽ 1,783 പുതിയ മരണങ്ങൾ.
- യുഎസിലെ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനമായ ന്യൂയോർക്കിൽ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണത്തിൽ കുറവ് .
- ബ്രിട്ടനിൽ 24 മണിക്ദികൂറിനിടെ 980 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും അദ്ദേഹം ആശുപത്രിയിൽ സൂക്ഷ്മ നിരീക്ഷണത്തിൽ തുടരും.
- സ്പെയിനിൽ കൊറോണ വൈറസിൽ നിന്ന് 523 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മാർച്ച് 23 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. രാജ്യത്ത് മൊത്തം മരണസംഖ്യ 15,970 ആയി ഉയർന്നു. ആകെ കേസുകൾ 157,053 ആയി വര്‍ധിച്ചു.
- യുഎഇയിൽ 370 പുതിയ കോവിഡ് -19 കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 3360 ആണ്, 16 മരണങ്ങൾ.
- സൗദി അറേബ്യയിൽ ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 3651 ആയി. 24 മണിക്കൂറിനിടയിൽ 364 പേർക്കാണ് രോഗബാധയേറ്റത്. ആകെ മരിച്ചവരുടെ എണ്ണം 47 ആണ്. 685 പേർ ഇതുവരെ സുഖംപ്രാപിച്ചു.
- ആമസോണ്‍ മഴക്കാടുകളിലെ ആദിവാസി വിഭാഗമായ യനോമാമിയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അൽവാനി സിറിക്സൻ(15,) മരിച്ചു. വടക്കൻ ബ്രസീലിലെ ഏറ്റവും വലിയ തദ്ദേശീയ ഗോത്രക്കാർക്കിടയിൽ പകർച്ചവ്യാധി പടരുമെന്ന ആശങ്ക ഇത് ഉയർത്തി.
- ചില ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൊറോണ വൈറസ് കേസുകളിൽ വരും ആഴ്ചകളിൽ വർദ്ധനവുണ്ടാകുമെന്നും ഈ മേഖലയിൽ പരിശോധന അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
- കോവിഡ് വ്യാപനം കാരണം പൊതുജനാരോഗ്യ പ്രതിരോധ കുത്തിവയ്പ്പുകൾ പല രാജ്യങ്ങളിലും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു, ഇതുമൂലം പോളിയോ, മീസിൽസ്, മറ്റ് രോഗങ്ങൾ എന്നിവ ഉയർന്നുവരുന്നതിന് സാധ്യതയുണ്ട്. പോളിയോ ഇപ്പോഴും പ്രചരിക്കുന്ന രാജ്യങ്ങളിൽ കൂടുതൽ കുട്ടികൾ പോളിയോക്ക് വിധേയരാവാനും പോളിയോ വിമുക്ത രാജ്യങ്ങളിലേക്ക് വൈറസ് പടരാനും സാധ്യതയുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ ഏറെ അലോസരപ്പെടുത്തുന്ന ഒരു പ്രധാന വിഷയം ആണിത്.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ
ആകെ ബാധിച്ചവര്‍ :7599 (+869)* (Covid19india.org കണക്ക് പ്രകാരം)
മരണം : 246 (+20)
ഇന്ത്യ – അവലോകനം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 9)
സംസ്ഥാനം | ബാധിച്ചവർ | മരണം | |
1 | ആന്ധ്രാപ്രദേശ് | 381(+18) |
5 |
2 | അരുണാചൽ പ്രദേശ് | 1 | 0 |
3 | ആസ്സാം | 29 | 1(+1) |
4 | ബീഹാർ | 60(+2) | 1 |
5 | ഛത്തീസ്‌ഗഢ് | 18(+) | 0 |
6 | ഗോവ | 7 | 0 |
7 | ഗുജറാത്ത് | 378(+116) | 19(+1) |
8 | ഹരിയാന | 176 (+6) | 2 |
9 | ഹിമാചൽ പ്രദേശ് | 28(+) | 2 |
10 | ഝാർഖണ്ഡ് | 14 (+1) | 1 |
11 | കർണ്ണാടക | 207 (+10) |
6 |
12 | കേരളം | 364 (+7) |
2 |
13 | മദ്ധ്യപ്രദേശ് | 451(+40) | 36 (+3) |
14 | മഹാരാഷ്ട്ര | 1574 (+210) | 108(+11) |
15 | മണിപ്പൂർ | 2 | 0 |
16 | മേഘാലയ | 0 | 0 |
1 7 | മിസോറം | 1 | 0 |
18 | നാഗാലാൻഡ് | 0 | 0 |
19 | ഒഡീഷ | 48 | 1 |
20 | പഞ്ചാബ് | 151 (+21) | 21(+1) |
21 | രാജസ്ഥാൻ | 561 (+98) |
3 |
22 | സിക്കിം | 0 | 0 |
23 | തമിഴ്‍നാട് | 911 (+77) | 8 |
24 | തെലങ്കാന | 487 (+16) | 12 |
25 | ത്രിപുര | 2(+1) | 0 |
26 | ഉത്തർപ്രദേശ് | 433(+23) |
4(+) |
27 | ഉത്തരാഖണ്ഡ് | 35 | 0 |
28 | പശ്ചിമ ബംഗാൾ |
116(+5) | 5 |
കേന്ദ്രഭരണപ്രദേശങ്ങൾ
1 | ആന്തമാൻ നിക്കോബർ | 11 | 0 |
2 | ചണ്ഡീഗഢ് | 19 | 0 |
3 | ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി | 1 | 0 |
4 | ലക്ഷദ്വീപ് | 0 | 0 |
5 | ഡെൽഹി | 903 (+183) | 14(+2) |
6 | പുതുച്ചേരി | 7(+2) | 0 |
7 | ജമ്മു കശ്മീർ | 207 (+23) |
4 |
8 | ലഡാക്ക് | 15(+1) | 0 |
കേരളം
ഏപ്രില്‍ 10
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | മരണം |
---|---|---|---|
കാസര്‍കോട് | 164 (+3) | 23 | |
കണ്ണൂര്‍ | 63(+2) | 35 | |
എറണാകുളം | 25 | 16 | 1 |
പത്തനംതിട്ട | 16 | 8 | |
മലപ്പുറം | 20 (+2) | 4 | |
തിരുവനന്തപുരം | 14(+1) | 8 | 1 |
തൃശ്ശൂര്‍ | 13 | 7 | |
കോഴിക്കോട് | 12 | 7 | |
പാലക്കാട് | 7 | ||
ഇടുക്കി | 10 | 7 | |
കോട്ടയം | 3 | 3 | |
കൊല്ലം | 9(+1) | 2 | |
ആലപ്പുഴ | 5 | 2 | |
വയനാട് | 3 |
2 | |
ആകെ | 357 | 124 | 2 |
- കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്.
- കേരളത്തില്‍ 27 പേര്‍കൂടി രോഗവിമുക്തരായി. ആദ്യ കകേസ് സ്ഥിരീകരിച്ചതിന് ശേഷം ഇതേവരെ 124 പേര്‍ രോഗവിമുക്തരായി. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
- രോഗവ്യാപനത്തിൻ്റെ കാര്യത്തിൽ, നിലവിൽ കേരളം എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നു എന്ന് ചോദിച്ചാൽ സമയോചിതമായി ശാസ്ത്രീയമായ ഇടപെടലുകൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായതുകൊണ്ടാണെന്ന് പറയാം.
- കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ രോഗികൾ കുറയുന്നതു കൊണ്ട് നമ്മൾ സുരക്ഷിതരാണെന്ന തോന്നലിൽ ജനങ്ങൾ പുറത്തിറങ്ങി നടക്കാനുള്ള സാധ്യത മുൻകൂട്ടി കാണണം. നമ്മൾ മാത്രം സുരക്ഷിതരായിരുന്നാൽ പോരാ. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ള അവസ്ഥ ഗുരുതരമാണെന്ന് മനസിലാക്കുകയും എല്ലാവരും സുരക്ഷിതരാകുമ്പോൾ മാത്രമേ നമ്മളും സുരക്ഷിതരാവൂ എന്ന ചിന്തയും നമുക്ക് വേണം.
ഡോ നവജീവന്‍, ഡോ. മനോജ് വെള്ളനാട്, ഡോ. ലദീദ റയ്യ, എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, നന്ദന എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19